ആശകളോളം വലിയ ആശയങ്ങളുള്ളവരാണ് ഇന്നത്തെ തലമുറ. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരാകാൻ ഏതറ്റം വരെയും അവർ പോകും. അത് റീൽസ് ആയാലും ഫൂഡ് ആയാലും കരിയർ ആയാലും വ്യത്യസ്തതയ്ക്കാണ് ഡിമാൻഡ്. അത് ബജറ്റിലും സഹായമാണെങ്കിൽ സംഭവം സൂപ്പർ.
ഇന്റീരിയറിൽ റെഡിമെയ്ഡ് വസ്തുക്കൾക്കു പകരം സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത കസ്റ്റം ഡിസൈനുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്. ഇന്റീരിയർ ബജറ്റ് വരുതിയിലാക്കാൻ ചില വീട്ടുകാർ തന്നെ ചെയ്തെടുത്ത ഐഡിയകളെ പരിചയപ്പെടാം.
കോട്ടയം വടവാതൂരിലെ ബൈജു വയലത്തിന്റെ വീട്ടിലെ കാർപോർച്ചാണിത്. പഴയ വീട് പൊളിച്ചു പണിതപ്പോൾ കിട്ടിയ ഓട്, തടിപ്പലകകൾ, ആന്റിക് വിപണിയിൽ നിന്നു വാങ്ങിയ കളർ ഗ്ലാസ്... വ്യത്യസ്തമായ കാർപോർച്ച് ചുരുങ്ങിയ ചെലവിൽ നിർമിക്കാൻ ഇതെല്ലാമാണ് ബൈജു ഉപയോഗിച്ചത്. അങ്ങനെ പുനരുപയോഗത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് കാർപോർച്ച് ഒരുക്കിയത്.
ഫ്രെയിമിനും പില്ലറിനും മെറ്റലും ഉപയോഗിച്ചു. പ്രകാശം അകത്തു കയറുമ്പോൾ തിളങ്ങുന്ന ഒറിജിനൽ കളർ ഗ്ലാസ്സിനു പകരം വയ്ക്കാൻ, പുതിയ കളർ ഗ്ലാസ്സിനാകില്ല എന്നാണ് ബൈജുവിന്റെ പക്ഷം. കാർപോർച്ചിന്റെ ഭംഗി കൂട്ടാൻ പഴയൊരു ചക്രവും മാൻഡിവില്ല എന്ന വള്ളിച്ചെടിയും കൂട്ടിച്ചേർത്തു.
ജനലിനു പകരം ഗ്ലാസ്സ്
മുന്നര ലക്ഷം രൂപയ്ക്കാണ് പിറവത്ത് മണീടുള്ള ഈ വീട് പൂർത്തിയായത്. ചെലവു കുറവ് പക്ഷേ, വീടിന്റെ ഭംഗിയെ ബാധിച്ചിട്ടില്ല. 370 ചതുരശ്രയടിയിലാണ് ഫൊട്ടോഗ്രഫറായ ഷാഹുലിന്റെയും നയനയുടെയും വീട് ഒരുങ്ങിയത്. വളരെ ആലോചിച്ചു കണക്കു കൂട്ടിയാണ് ഓരോ ഇഞ്ചും പണിതിട്ടുള്ളത്.
ഡൈനിങ് റൂമിനോടു ചേർന്നുള്ള ചുമരിൽ ജനലിനു പകരം പർഗോള പോലെ നൽകി ഗ്ലാസ് ഇട്ടു. ടഫൻഡ് ഗ്ലാസ്സിനു പകരം സാദാ ഗ്ലാസ് ഇട്ടതിനാൽ ജനലിനേക്കാൾ കുറഞ്ഞ ചെലവിൽ വീടിനുള്ളിൽ വെളിച്ചം സ്വന്തമാക്കാനായി. സിറ്റ്ഔട്ടിലും ഇതേ മാർഗം തന്നെ സ്വീകരിച്ചത് വീടിന്റെ പുറം കാഴ്ചയ്ക്ക് ഭംഗി കൂട്ടാനും സഹായിച്ചു. അവിടെ ചുമരിൽ ചുവന്ന നിറത്തിലുള്ള ടെക്സ്ചർ നൽകി മനോഹരമാക്കി. ചിത്രത്തിൽ കാണുന്ന നീല ചുമരും അതുപോലെ തന്നെ തേക്കാതെ ടെക്സ്ചർ പുട്ടിയിട്ട് പെയിന്റടിച്ചതാണ്. വീട്ടുകാർ തന്നെയാണു ചുമരുകളെല്ലാം പെയിന്റടിച്ചത്.
この記事は Vanitha の November 23, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の November 23, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി