ആ മുഖം ദേ... ഇവിടെയുണ്ട്. ആലപ്പുഴ പാലേടം ബോട്ടു ജെട്ടിക്കടുത്തുള്ള വീട്ടിൽ തിളങ്ങുന്ന പച്ചത്തത്ത നിറമുള്ള നെൽപ്പാടങ്ങളും കണ്ണെത്താദൂരം പടർന്നു കിടക്കുന്ന വെള്ളാമ്പൽക്കാടുകളും പിന്നിട്ട് ഓറഞ്ചും മഞ്ഞയും നിറത്തിൽ തീപ്പൊരിച്ചന്തമായി കായലിനരികെ തലയാട്ടുന്ന മാങ്ങാനാറിപ്പൂക്കളെയും പകുത്തു മാറ്റി ആ ഗെയിറ്റിലെത്തുമ്പോൾ നട്ടുവാങ്കത്തിന്റെ താളം കേൾക്കാം. ഗെയിറ്റ് കടന്നു വീടിന്റെ ഉമ്മറപ്പടിയിലെത്തുമ്പോൾ 86 വയസ്സിന്റെ ഊർജസ്വലതയോടെ അമൃതം ടീച്ചറുടെ നിറഞ്ഞ ചിരി കാണാം.
കഥക്കും മണിപ്പൂരിയും വരെ
“ഞാൻ ഡാൻസ് പഠിപ്പിച്ചിരുന്ന ട്രൂപ്പിന്റെ പേര് " നൃത്യതി' എന്നായിരുന്നു. കാവാലം നാരായണപ്പണിക്കരിട്ട പേരാണ് അത്. അദ്ദേഹത്തിന്റെ കുടുംബമായ ചാലേ കുടുംബത്തിലെ ഒരാളാണ് ലളിത - പത്മിനി - രാഗിണിമാരിലെ ലളിത ചേച്ചിയെ കല്യാണം കഴിച്ചത്. ചേച്ചി തുടങ്ങിയ "നടനഭാരതം' എന്ന സ്ഥാപനത്തിലും ഞാൻ ഡാൻസ് പഠിപ്പിച്ചിരുന്നു.
ഡാൻസ് ടീച്ചറെന്ന് പറഞ്ഞാലും സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ് അന്നു ഞാൻ. ആയിടയ്ക്കു കോട്ടയത്തെ ആർ.പി. വാര്യർ എന്നൊരു സർ വന്ന് ആഴ്ചയിലൊരു ദിവസം അവിടെ കഥക്കും മണിപ്പൂരിയും പഠിപ്പിക്കുന്നുണ്ടായിരു ന്നു. ആദ്യമേ തന്നെ ദക്ഷിണ കൊടുത്തു ഞാനും അതങ്ങു പഠിച്ചു.
ഏഴാം വയസ്സിലാണ് ഡാൻസ് പഠിക്കാൻ തുടങ്ങിയത്. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ അമ്മ മരിച്ചതാണ്. ആറര വയസ്സിൽ അച്ഛനും. പിന്നീട് അമ്മൂമ്മയും അപ്പൂപ്പനുമൊപ്പമാണു ജീവിച്ചത്. ആളുകൾ ഇക്കാര്യങ്ങളൊക്കെ ചോദിച്ചു വിഷമിപ്പിക്കണ്ടെന്നു കരുതിയാകും കുഞ്ഞമ്മ എന്നെ ഡാൻസിനു ചേർത്തത്.
അമ്പലപ്പുഴ ആര്യകലാനിലയത്തിൽ അമ്പലപ്പുഴ ബദേഴ്സിൽ അനുജനായ രാമകൃഷ്ണ പണിക്കരുടെ ശിക്ഷണത്തിൽ നൃത്തം തുടങ്ങി. കേരള നടനം പഠിപ്പിച്ചത് അമ്പലപ്പുഴ രാമുണ്ണി സാറാണ്. പിന്നീട് തൃപ്പൂണിത്തുറ ആർഎൽവിയിൽ നിന്നു ഭരതനാട്യം പഠിച്ചു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയിൽ നിന്നു മോഹിനിയാട്ടവും.
കുച്ചുപ്പുടി അഭ്യസിച്ചതു നാരായണൻ മാസ്റ്ററുടെയടുത്തു നിന്നാണ്. ഗുരു കുഞ്ചുക്കുറുപ്പ് ആശാൻ, തകഴി ഐയ്യംപിള്ള ആശാൻ എന്നിവരിൽ നിന്നു കഥകളി അഭ്യസിച്ചു. രണ്ടു കൊല്ലം മുൻപ് വരെ അർജുനവേഷം കെട്ടിയാടിയിരുന്നു. നൃത്തം ഈ 86-ാം വയസ്സിലും തുടരുന്നു.
അമൃതം എന്ന് പേര്
この記事は Vanitha の November 23, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の November 23, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം