ടാറ്റ ടിയാഗോ ഇവിയുമായി ലോങ് ട്രിപ് പോകാമോ? ദീർഘ ദൂര യാത്രയ്ക്കുള്ള റേഞ്ചുണ്ടോ? ചാർജിങ് തുടങ്ങിയ സ്റ്റേഷൻ ഉണ്ടാകുമോ? ചോദ്യങ്ങളിൽനിന്നാണ് ടിയാഗോ ഇവിയുമായി ഒരു ലോങ് ഡ്രൈവ് പോയാലോ എന്നു ചിന്തിച്ചത്. കോട്ടയം-പൊൻമുടി തിരുവനന്തപുരം കോട്ടയം ഇതായിരുന്നു റൂട്ട്.
കരുത്തൻ
ഇലക്ട്രിക് കാറല്ലേ, ചെറുതല്ലേ, ഓ വർടേക്കിങ് ഒക്കെ പറ്റുമോ എന്നു സം ശയിക്കുന്നവരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ടിയാഗോ ഇവി നൽകുന്നത്. ഡ്രൈവ് മോഡ് കൂടാതെ എസ്മോഡും ഉണ്ട്. റോട്ടറി ഡയലാണ് ഡ്രൈവ് മോഡ് സിലക്ടറിന് സാധാരണ ഓവർടേക്കിങ്ങിനുതന്നെ ഡി മോഡ് മതി. എസിലേക്കു മാറ്റിയാൽ വെടിയുണ്ടപോലെ കുതിച്ചുപായും ടിയാഗോ ഇവി. 0-60 കിമീ വേഗം കൈവരിക്കാൻ വേണ്ടതു വെറും 5.7 സെക്കൻഡ് മാത്രം. എസ് മോഡ് ഉപയോഗിച്ചാൽ റേഞ്ച് പെട്ടെന്നാണു കുറയുന്നത്. അതുകൊണ്ടു ലോങ് ഡ്രൈവിൽ കഴിവതും എസ് മോഡിലേക്കു മാറാതിരിക്കുക.
പൊൻമുടിയിലേക്ക് ഫുൾ ചാർജിൽ രാവിലെ പുറപ്പെട്ടതിനാൽ റോഡിൽ തിരക്കു കുറവായിരുന്നു. ഇവിയുമായി ലോങ് ഡ്രൈവ് പ്ലാൻ ചെയ്യുകയാണെങ്കിൽ അതിരാവിലെയോ രാത്രി അൽപം വൈകിയോ ഇറങ്ങുന്നതാണു നല്ലത്. ട്രാഫിക്കിൽ കിടന്ന് ബാറ്ററി ചാർജ് കുറയുന്നതു പരിഹരിക്കാം. സ്മൂത്തായി ഡ്രൈവ് ചെയ്യാം. കുത്തിറക്കമില്ലാത്തിടങ്ങളിൽ റീജെൻ മോഡ് ഓഫ് ചെയ്യുന്നതാണു നല്ലത്. റീജെൻ മോഡിൽ ആക്സിലറേറ്ററിൽ നിന്നു കാലെടുത്താൽ ബ്രേക്കിങ് എഫക്ടാണ്. നിരപ്പു റോഡിൽ റീജെൻ ഓഫ് ചെയ്താൽ ആക്സിലറേറ്റർ കൂടുതൽ കൊടുക്കാതെ കോസ്റ്റിങ് വഴി ബാറ്ററി ചാർജ് ലാഭിക്കാൻ സാധിക്കും.
സുഖയാത്ര
നാലു പേർക്കു സുഖമായി യാത്ര ചെയ്യാം. സപ്പോർട്ടീവായ സീറ്റ്. പവർഫുൾ എസി, കിടിലൻ സൗണ്ട് സിം. ടിൽറ്റ് ചെയ്യാവുന്ന സ്റ്റിയറിങ്ങിൽ ഓഡിയോ നിയന്ത്രണമുണ്ട്. ഓട്ടമാറ്റിക് എസി, പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, അപ്പിൾ കാർ പ്ലേ- ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, റെയിൻ സെൻസിങ് വൈപ്പർ, ഇലക്ട്രിക് ടെയിൽ ഗേറ്റ് എന്നിവ ഫീച്ചറുകളിൽ എടുത്തു പറയാം. ബൂട്ട് സ്പേസ് ബാറ്ററി അപഹരിക്കുന്നുണ്ടെങ്കിലും ന്യായമായ ലഗേജ് ഉൾക്കൊള്ളും.
Denne historien er fra September 01,2023-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 01,2023-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം