മടിക്കേരിയുടെ മുടിക്കെട്ടിൽ...
Fast Track|November 01, 2023
മടിക്കേരിയിലെ മഞ്ഞുപുതച്ച മലനിരകളിലൊന്നായ സമുദ്രനിരപ്പിൽനിന്ന് 4050 അടി ഉയരത്തിലുള്ള മണ്ടൽപേട്ടിയിലേക്കു മാരുതി ജിംനിയുമായി..
പ്രവീൺ കെ. ലക്ഷ്മണൻ
മടിക്കേരിയുടെ മുടിക്കെട്ടിൽ...

കുന്നിൻമുകളിൽ, മലയിടുക്കിൽ, പാറമടയിൽ, പാടത്തെ ചെളിക്കുണ്ടിൽ എന്നുവേണ്ട ഒരുമാതിരി ഇടത്തെല്ലാം കുത്തിമറിയുന്ന ജിംനിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തകർത്തോടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം മോഡിഫൈ ചെയ്ത വിഡിയോകൾ വേറെയും. അടുത്തിടയെങ്ങും ആരാധകർ ഇത്തരത്തിൽ ആഘോഷിച്ച മറ്റൊരു വാഹനം ഇല്ലെന്നു പറയാം.

ഓഫ്റോഡിലെ താരമെന്ന പട്ടം ചാർത്തിയെത്തിയ ജിംനി റോഡിലെങ്ങനെ? സ്ഥിരതയുണ്ടോ? ലോങ് ടിപ്പിൽ യാത്ര കംഫർട്ടാണോ? അകത്ത് ഇടമുണ്ടോ? എന്നുള്ള ചോദ്യങ്ങളിൽനിന്നാണ് ഇത്തവണത്തെ യാത്ര ജിംനിയുമൊത്ത് ആയാലോ എന്നു ചിന്തിക്കുന്നത്. യാത്രയ്ക്കായി കോട്ടയം എവിജിയിൽ നിന്നെത്തിയത് ജിംനിയുടെ മാന്വൽ വേർഷനും.

ജിംനി റെഡിയായപ്പോൾ തന്നെ ഒരു കാര്യം തീരുമാനിച്ചു. ഈ യാത റോഡും ഓഫ് റോഡും ചേർന്നതാകണമെന്ന്. അങ്ങനെയൊരു ഡെസ്റ്റിനേഷനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് കർണാടകയിലെ മണ്ടൽപേട്ടി സേർച്ച് ലിസ്റ്റിലെത്തിയത്.

കർണാടകയിലെ കുടകുജില്ലയുടെ ആസ്ഥാനവും ഹിൽ പട്ടണവുമായ മടിക്കേരിയിലെ മലമുകളിലുള്ള മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് മണ്ടൽപേട്ടി ഹിൽസ്റ്റേഷൻ. ഇവിടത്തെ ഓഫ് റോഡ് ജീപ്പ് സഫാരി പ്രസിദ്ധവും. 

 പിന്നെ അമാന്തിച്ചില്ല. റൂട്ട് മാപ്പിലിട്ടു. കോട്ടയം കോഴിക്കോട് മാനന്തവാടി കുട്ട മടിക്കേരി-മണ്ടൽപേട്ടി. എറണാകുളം തൃശൂർ ഹൈവേ, മല നിരകളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന താമരശ്ശേരി ചുരം, കർണാടകയിലെ കൊതിപ്പിക്കുന്ന കാട്ടുപാത, ജീപ്പുകൾ മാത്രം പോകുന്ന മണ്ടൽപേട്ടിലെ ഓഫ്റോഡ് വഴി. ജിംനിയെ തകർത്തോടിക്കാൻ ഇതിൽപരം വേറൊരു റൂട്ടു വേണോ?

 പാതിരാത്രിയിൽ ജിംനിയുടെ ഓട്ടമാറ്റിക് ഹെഡ്ലാംപിന്റെ പവറിലാണ് യാത്ര തുടങ്ങിയത്. കാഴ്ചയിൽ ഒതുക്കമുള്ള ചെറുവാഹനമെന്നു തോന്നുമെങ്കിലും അകത്തു നാലു പേർക്കു സുഖമായി ഇരിക്കാം. വലിയ സീറ്റുകളാണ്. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. കമാൻഡിങ് പൊസിഷനാണ്. 1.5 ലീറ്റർ എൻജിൻ കരുത്തിൽ പിന്നോട്ടല്ല. തൃശൂരെത്തിയതു പെട്ടെന്നാണ്. ഹൈവേയിൽ പറന്നുനിൽക്കുന്നുണ്ട് ജിംനി

 പുലർച്ചെയാണ് താമരശ്ശേരി ചുരം കയറിയത്. ചുരത്തിലെ എസ് വളവുകൾ എടുത്തുപോകാൻ നല്ല രസം. ടോയ് കാർ ഓടിക്കുംപോലെ ജിംനി ഡ്രൈവ് ചെയ്യാം.

ആനയും മാനും പിന്നെ ജിംനിയും...

Denne historien er fra November 01, 2023-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 01, 2023-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA FAST TRACKSe alt
ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ഒന്നാമൻ
Fast Track

ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ഒന്നാമൻ

ടെസ്ലയെ പിന്നിലാക്കി കുതിപ്പു തുടരുന്ന ചൈനീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ ബിവൈഡിയുടെ വിജയപാതയിലൂടെ

time-read
3 mins  |
March 01, 2025
നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...
Fast Track

നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...

പൂമ്പാറൈ, കൂക്കൽ, മന്നവന്നൂർ, പൂണ്ടി ക്ലാവര- കൊടൈക്കനാലിന്റെ ഗ്രാമക്കാഴ്ച കണ്ട് ടൊയോട്ട ഫോർച്യൂണറിൽ ഒരു യാത്ര

time-read
5 mins  |
March 01, 2025
എഐ ഫീച്ചറുകളുമായി വിവോയുടെ സ്ലിം ബ്യൂട്ടി വിവോ V50
Fast Track

എഐ ഫീച്ചറുകളുമായി വിവോയുടെ സ്ലിം ബ്യൂട്ടി വിവോ V50

6000 എംഎഎച്ച് ബാറ്ററി സെഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണിതെന്നാണ് വിവോ അവകാശപ്പെടുന്നത്.

time-read
1 min  |
March 01, 2025
ഗാലക്സി എഫ്06, സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ
Fast Track

ഗാലക്സി എഫ്06, സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ

സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ ഗാലക്സി എഫ്06 ഇന്ത്യൻ വിപണിയിൽ

time-read
1 min  |
March 01, 2025
APRILIA TUONO 457
Fast Track

APRILIA TUONO 457

3.95 ലക്ഷം രൂപയാണ് അപ്രിലിയ ട്യൂണോ 457ന്റെ എക്സ്ഷോറൂം വില

time-read
1 min  |
March 01, 2025
റോഡ് ഉണ്ടായാൽ പോരാ ഉപയോഗിക്കാനും അറിയണം...
Fast Track

റോഡ് ഉണ്ടായാൽ പോരാ ഉപയോഗിക്കാനും അറിയണം...

റൗണ്ട് എബൗട്ടിലെ വേണ്ട മുൻകരുതലുകൾ എന്തൊക്കെ, ലെയ്ൻ ഡ്രൈവിങ് എന്ത്? എങ്ങനെ? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാം

time-read
2 mins  |
March 01, 2025
ഒലയുടെ ഇ-ബൈക്ക്
Fast Track

ഒലയുടെ ഇ-ബൈക്ക്

75,000 രൂപ മുതൽ 2.49 ലക്ഷം രൂപ വരെയാണ് വില.

time-read
1 min  |
March 01, 2025
സൂപ്പർ സിറോസ്
Fast Track

സൂപ്പർ സിറോസ്

കോംപാക്ട് എസ്യുവി വിപണി പിടിച്ചടക്കാൻ കിയയിൽനിന്ന് പുതിയൊരു താരം- സിറോസ്

time-read
4 mins  |
March 01, 2025
ചെറിയ സ്വപ്നം വലിയ സന്തോഷം
Fast Track

ചെറിയ സ്വപ്നം വലിയ സന്തോഷം

ഔഡി ക്യു 5 സ്വന്തമാക്കി സിനിമാതാരം ലുക്മാൻ അവറാൻ

time-read
1 min  |
March 01, 2025
ഇനി കാറിനു വില കൂടുമോ?
Fast Track

ഇനി കാറിനു വില കൂടുമോ?

വാഹനവിപണിയെ ബാധിക്കുന്ന ബജറ്റ് തീരുമാനങ്ങൾ എന്തെല്ലാമെന്നു പരിശോധിക്കാം

time-read
2 mins  |
March 01, 2025