ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്
Fast Track|August 01,2024
നൻപകൽ നേരത്ത് മയക്കം സിനിമയുടെ ലൊക്കേഷനിലൂടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്
എസ്. ഹരീഷ്
ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്

എനിക്കിഷ്ടപ്പെട്ട സിനിമകളിൽ മിക്കതിലും സ്ഥലം ഒരു പ്രധാന കഥാപാത്രമായി വരാറുണ്ട്. നോവലുകളിലും അങ്ങനെയാണ്. താഴ്വാരം എന്ന സിനിമ ആലോ ചിച്ചുനോക്കുക. അട്ടപ്പാടിയുടെ നിഗൂഢത തോന്നിക്കുന്ന ദൃശ്യഭംഗി ഒഴിവാക്കി അതിനെക്കുറിച്ച് ആലോചിക്കാനേ പറ്റില്ല. നോവലുകളുടെ കാര്യമെടുത്താൽ കയറും ഖസാക്കിന്റെ ഇതിഹാസവും എത്രമാത്രം കഥ പറയുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവസാനമായി കണ്ട സിനിമകളിലൊന്ന് ലാപതാ ലേഡീസ് ആണ്. മധ്യപ്രദേശിലെ ദരിദ്ര ഗ്രാമീണലോകം ആ സിനിമയുടെ അകക്കാമ്പിനോടു ചേർന്നു നിൽക്കുന്നു. ഇപ്പോൾ വായിച്ചുതീർത്ത നോവൽ Selva Almadaയുടെ Not A River ആണ്. കഥ നടക്കുന്ന തുരുത്ത് അതിന്റെ ഉള്ളിനോടു പറ്റിച്ചേർന്നിരിക്കുന്നു.

ഇതെല്ലാം കൊണ്ടുതന്നെ സിനിമകൾ ആലോചിക്കുമ്പോൾ തന്നെ അതു സംഭവിക്കേണ്ട സ്ഥലത്തെക്കുറിച്ചും ആലോചിക്കാറുണ്ട്. പക്ഷേ, അത് നമ്മുടെ മാത്രം ആലോചനയല്ല. സിനിമ സംവിധായകന്റെ കലയാണ്. അതോടൊപ്പം ഒരു കൂട്ടായ്മയുടെ കലയുമാണ്. പലരുടെയും ആശയങ്ങളും ചിന്തകളും ഒത്തുചേരുമ്പോൾ ആരും വിചാരിക്കാത്ത മെച്ചം അതിന്റെ സൗന്ദര്യാംശത്തിനുണ്ടാകാം. ചിലപ്പോൾ എല്ലാം ചിതറി പലവഴി യായിപ്പോകാനും മതി. ലൊക്കേഷൻ കണ്ട ത്താൻ പലവഴിക്കു പലരും നടത്തുന്ന യാത്രകൾ നമ്മൾ ചെയ്യാൻ പോകുന്ന സിനിമയെത്തന്നെ മാറ്റിമറിച്ചേക്കാം. കണ്ടെത്തുന്ന സ്ഥലങ്ങൾക്കനുസരിച്ച് എഴുതിയ തിരക്കഥയിൽ കൂടുതൽ മാറ്റങ്ങൾ വരാം. സിനിമ എടുക്കുന്ന രീതിയെത്തന്നെ ആ സ്ഥലം സ്വാധീനിച്ചേക്കാം.

നൻപകൽ നേരത്ത് മയക്കം കണ്ടിഷ്ടപ്പെട്ടവരെല്ലാം അതിന്റെ സ്ഥലത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. വളരെ യാദൃച്ഛികമായാണ് പളനിക്കടുത്തുള്ള മഞ്ചനായ്ക്കൻപട്ടി ആ സിനിമയുടെ ലൊക്കേഷനായി മാറിയത്.

Denne historien er fra August 01,2024-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 01,2024-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA FAST TRACKSe alt
CLASS LEADING!
Fast Track

CLASS LEADING!

സെഡാന്റെ സ്ഥലസൗകര്യവും എസ്യുവിയുടെ തലയെടുപ്പും ഡ്രൈവ് കംഫർട്ടുമായി സിട്രോയെൻ ബസാൾട്ട് എസ്യുവി കൂപ്പ

time-read
3 mins  |
September 01,2024
മോഡേൺ റോഡ്സ്റ്റർ
Fast Track

മോഡേൺ റോഡ്സ്റ്റർ

സിറ്റിയിലും ഹൈവേയിലും ഒരുപോലെ അനായാസ റൈഡ് നൽകുന്ന റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഗറില

time-read
2 mins  |
September 01,2024
റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ
Fast Track

റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ

വില 75,000 മുതൽ അടുത്തവർഷം ആദ്യം വിപണിയിലെത്തും

time-read
2 mins  |
September 01,2024
ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!
Fast Track

ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!

ഇ-ചെല്ലാന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിപ്പ് വ്യാപകം

time-read
1 min  |
September 01,2024
എംജിയുടെ ഇവി ഇക്കോസിസ്റ്റം
Fast Track

എംജിയുടെ ഇവി ഇക്കോസിസ്റ്റം

രാജ്യത്തെ ആദ്യ ഇ-ചാർജിങ് പ്ലാറ്റ്ഫോം ഇ-ഹബ് അവതരിപ്പിച്ച് എംജി

time-read
1 min  |
September 01,2024
CHARMING BOY
Fast Track

CHARMING BOY

ആധുനിക ഫീച്ചറുകളുമായി സ്റ്റൈലിഷ് ലുക്കിൽ സുസുക്കി അവനിസ്

time-read
2 mins  |
September 01,2024
ROCKING STAR
Fast Track

ROCKING STAR

ഥാറിന്റെ അഞ്ചു ഡോർ വകഭേദം. സകുടുംബ യാത്രയ്ക്കുതകുന്ന ഥാർ എന്നതാണ് റോക്സിന്റെ വിശേഷണം

time-read
3 mins  |
September 01,2024
ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്
Fast Track

ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്

നൻപകൽ നേരത്ത് മയക്കം സിനിമയുടെ ലൊക്കേഷനിലൂടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്

time-read
6 mins  |
August 01,2024
യുണീക് & സ്പെഷൽ
Fast Track

യുണീക് & സ്പെഷൽ

യുണീക് വിന്റേജ് കാർ മോഡലുകളുടെ കളക്ഷനുകളുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിസാർ

time-read
4 mins  |
August 01,2024
വിജയ കുതിപ്പുമായി ഓൾ വിൻ
Fast Track

വിജയ കുതിപ്പുമായി ഓൾ വിൻ

തൃശൂരിൽനിന്നൊരു ലോകോത്തര ബൈക്ക് റേസർ

time-read
4 mins  |
August 01,2024