ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
Santham Masika|November 2023
രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ

കുടുംബവും അധികാരവും അതിന്റെ മനോവിശകലനവായനയും ജോർജിന്റെ ആഖ്യാനലോകത്തിൽ ഒളിഞ്ഞും തെ ളിഞ്ഞും കൂടിക്കലരുന്ന വിചാരപരിസരങ്ങളാണ്. ചിലവ പ്രത്യക്ഷത്തിൽത്തന്നെ ഇത് സ്വീകരിക്കുമ്പോൾ മറ്റുചിലത് പരോക്ഷമായും പ്രതീകാത്മകമായും പ്രകാശിപ്പിക്കുന്നു. ഈ വിധം കുടുംബവും അധികാരവും ദാമ്പത്യത്തിലെ താളപ്പിഴകളുമെല്ലാം വ്യക്തി മനസ്സിനെ ഉലയ്ക്കുന്ന അവസ്ഥാന്തരങ്ങളെ കേന്ദ്രപ്രമേയമായി അവതരിപ്പിക്കുന്ന ആഖ്യാനങ്ങളാണ് സ്വപ്നാടനവും ആദാമിന്റെ വാരിയെല്ലും. പല നിലയ്ക്കും വിജാതീയമാകുന്നുവെങ്കിലും രണ്ടിലെയും പ്രധാനപ്പെട്ട രണ്ട്  കഥാപാത്രങ്ങളെ, ഗോപിയെയും വാസന്തി യെയും, ദാമ്പത്യത്തിലെ ഇടർച്ചകളും അതു മൂലമുള്ള മനക്കലവുമെന്നതിന്റെ അടിപ്പടവിൽ ഇണക്കിവായിക്കാനാകും. സ്വപ്നാടനം അതിലാണ് തുടങ്ങുന്നതെങ്കിൽ ആദാമിന്റെ വാരിയെല്ല് അതിലാണ് അവസാനിക്കുന്നത്. അതായത് വിഭ്രാന്തിയുടെ കാര്യകാരണങ്ങൾ ചികയുകയാണ് സ്വപ്നാടനമെങ്കിൽ സാധാരണ ജീവിതത്തിന്റെ സ്വാഭാവികപരിണാമമാണ് ആദാമിന്റെ വാരിയെല്ലിൽ. രണ്ട് കഥാപാത്രങ്ങളും നായർ പശ്ചാത്തലത്തിൽ വളർന്നുവന്നവരും ദാമ്പത്യജീവിതം നയിക്കുന്നവരുമാണ്. ഇരുവരുടെയും വൈവാഹികബന്ധവും ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. മനോവിഭ്രമത്തെ സ്വപ്നഖണ്ഡങ്ങളായി അവതരിപ്പിക്കുന്നതിലും കാണാം സമാനത. വാസന്തിയുടെ ഭർത്താവിന്റെ ഗോപിയെ പേര് പാഠാന്തരബന്ധത്തിലൂടെ സ്വപ്നാടനത്തിലേക്ക് നയിക്കാനുള്ള ശക്തമായ സൂചനയായെടുക്കാനുമാകും. ദാമ്പത്യ ജീവിതത്തിന്റെ താളപ്പിഴകളെ സംബന്ധിച്ച് രണ്ട് ചലച്ചിത്രങ്ങളിലെയും മനോവിദഗ്ധർ ഒരേ മട്ടിലുള്ള ആശയങ്ങളാണ് പങ്കുവെയ്ക്കുന്നത്. ഇങ്ങനെ രണ്ടുകാലത്തിൽ, രണ്ടു സാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാ പാത്രജീവിതങ്ങളെ സൂക്ഷ്മമായ പല സാദൃശ്യങ്ങളിലൂടെ ബന്ധിപ്പിക്കാനാകുമെങ്കിലും സന്ദർഭസാഹചര്യങ്ങളാലും ലിംഗഭേദപരമായ സാമൂഹിക കാരണങ്ങളാലും ഗോപിയും വാസന്തിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ വേറെയായിത്തന്നെ പരിചരിക്കുകയാണ് ജോർജ്.

Denne historien er fra November 2023-utgaven av Santham Masika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA SANTHAM MASIKASe alt
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
Santham Masika

മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ

ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര

time-read
4 mins  |
February 2024
കലയുടെ ലാവണ്യ വിചാരങ്ങൾ
Santham Masika

കലയുടെ ലാവണ്യ വിചാരങ്ങൾ

മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.

time-read
4 mins  |
February 2024
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
Santham Masika

ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു

കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.

time-read
4 mins  |
December 2023
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
Santham Masika

ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ

രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം

time-read
3 mins  |
November 2023
ചായക്കടയുടെ സാമൂഹിക ശാസ്ത്രം
Santham Masika

ചായക്കടയുടെ സാമൂഹിക ശാസ്ത്രം

ലേഖനം

time-read
3 mins  |
July 2023