മൈനത്തരുവിയും ഷീലാ കോട്ടേജും
Manorama Weekly|January 28,2023
ഒരേയൊരു ഷീല
 എം. എസ്. ദിലീപ്
മൈനത്തരുവിയും ഷീലാ കോട്ടേജും

ഉദയാ -മെരിലാൻഡ് ചിത്രങ്ങളെക്കുറിച്ചു ഷീലയുടെ ഓർമകൾ : “ഒരുപക്ഷേ, ഒരേസമയം ഉദയായിലും മെരിലാൻഡിലും അഭിനയിച്ച ആദ്യനടി ഞാനായിരിക്കും. ആ സമയത്തു സിനിമാലോകത്ത് പ്രസിദ്ധമായിരുന്ന ഒരു വാർത്തയുണ്ടായിരുന്നു. ഉദയായും മെരിലാൻഡും തമ്മിൽ ഭയങ്കര വഴക്കാണെന്നും രണ്ടു സ്റ്റുഡിയോയുടെയും മുതലാളിമാർ തമ്മിൽ ചേരില്ലെന്നും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊന്നുമായിരുന്നില്ല, അനുഭവം സുബ്രഹ്മണ്യം മുതലാളിയോട് ഇന്ന് എനിക്ക് ഉദയായുടെ കോൾഷീറ്റ് ഉണ്ടെന്നു പറഞ്ഞാൽ എന്റെ സീൻ എങ്ങനെയെങ്കിലും വേഗം തീർത്ത് ഉദയായിൽ പോകാൻ അനുവദിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുഞ്ചാക്കോയോടു പറയുമ്പോഴും എന്നാൽ പൊയ്ക്കൊള്ളൂ' എന്ന് പറയും.

അന്നൊക്കെ എല്ലാ പടങ്ങളുടെയും ഷൂട്ടിങ് മദ്രാസിലായിരുന്നല്ലോ ഈ രണ്ടു സ്റ്റുഡിയോ ഒഴിച്ചാൽ ബാക്കിയെല്ലാ ഷൂട്ടിങ്ങും മദ്രാസിൽ വച്ചായിരുന്നു. ഒരു പടത്തിൽ നാലു പാട്ടു കാണും. അതിന്റെ ഷൂട്ടിങ്ങിനു വേണ്ടി മാത്രമാണ് ഞങ്ങൾ കേരളത്തിലേക്കു വരുന്നത്. കേരളമാണെന്നു തോന്നാൻ വേണ്ടി മാത്രം. അതു കൊണ്ടായിരിക്കും അന്നൊക്കെ ജനങ്ങൾക്ക് ആർട്ടിസ്റ്റുകളെ കാണാൻ കൊതിയായിരുന്നു.

ഉദയാ സ്റ്റുഡിയോയിൽ ഞാനാദ്യം അഭിനയിച്ച സിനിമ “ആയിഷ'(1964)യാണ്. അതേസമയം മെരിലാൻഡിന്റെ കാട്ടുമൈന'യിലും അഭിനയിക്കുന്നു. കാട്ടുമൈന'യിൽ ഞാനൊരു ആദിവാസിപ്പെൺകുട്ടിയായിട്ടാണ്. ആയിഷ എന്ന സിനിമ ഓടിയതേയില്ല. ശശിരേഖ എന്നൊരു നടിയാണ് ആയിഷയായി അഭിനയിച്ചത്. അവരുടെ ചേച്ചിയാണ് നടി കാഞ്ചന. ശിവാജി ഗണേശന്റെ കൂടെയൊക്കെ അഭിനയിച്ചിട്ടുണ്ടു കാഞ്ചന. കുഞ്ചാക്കോയ്ക്ക് ഭാഗ്യത്തിലൊക്കെ വിശ്വാസമുണ്ട്. ഞാൻ ആദ്യമായി അഭിനയിച്ച പടം വേണ്ടത്ര വിജയിച്ചില്ല. ഭാഗ്യമില്ല എന്നു പറഞ്ഞ് കുഞ്ചാക്കോ പിന്നെ രണ്ടുമൂന്നു കൊല്ലം എന്നെ വിളിക്കാതിരുന്നു. സത്യനും പ്രേംനസീറും ഒക്കെ അഭിനയിച്ച സിനിമയായിരുന്നു ആയിഷ. ആ ചിത്രത്തിനു സംഭാഷണം എഴുതിയത് ശാരംഗപാണിയാണ്. അങ്ങനെയാണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത്.

Denne historien er fra January 28,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 28,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt