പുകക്കുഴൽ
Manorama Weekly|February 25,2023
കഥക്കൂട്ട് 
തോമസ് ജേക്കബ്
പുകക്കുഴൽ

എന്തായിരുന്നു പണ്ടത്തെ വലി! കോളജിൽ പോലും സിഗരറ്റ് വലിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ.

ചങ്ങനാശേരി എസ്ബി കോളജിന്റെ വരാന്തയിലൂടെ കോട്ടിട്ട് സിഗരറ്റ് പുകച്ച് വേഗം നടക്കുമായിരുന്ന വി.ജെ. അഗസ്റ്റിൻ സാറിനെപ്പറ്റി മാത്യു പാൽ എഴുതിയിട്ടുണ്ട്. എസ്ബി കോളജിലും കോഴിക്കോടു ദേവഗിരി കോളജിലും ഇംഗ്ലിഷ് പ്രഫസറായിരുന്ന സി .എ. ഷെപ്പേഡ് ക്ലാസിൽ വച്ചുപോലും സിഗരറ്റ് വലിക്കുമായിരുന്നു.

ബാബു പോൾ മസൂറിയിൽ ഐഎഎസ് പരിശീലനത്തിനു ചെന്ന് കാലത്ത് അവിടെ ക്ലാസിൽ സിഗരറ്റ് വലിക്കാൻ അനുവാദമുണ്ടായിരുന്നു.

കോളജിന്റെ അന്തരീക്ഷം തന്നെ നിലനിർത്തുന്ന പാരലൽ കോളജ് ആയിരുന്നു പന്തളത്തെ സ്വാഗത്. അതുകൊണ്ട്, അവിടത്തെ സാഹിത്യ സമ്മേളനങ്ങൾക്കും കവിയരങ്ങുകൾക്കും വലിയ എഴുത്തുകാർ വരെ വരുമായിരുന്നു. ഒ.എൻ.വി കുറുപ്പ്, സുഗതകുമാരി, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, എ. അയ്യപ്പൻ എന്നിവർ നിരന്ന വേദിയിലിയിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാട് സിഗരറ്റ് വലിച്ചു. ബാലചന്ദ്രൻ കോളജ് വേദിയിലിരുന്നു സിഗരറ്റ് വലിച്ചതിൽ പ്രതിഷേധിച്ച് താൻ കവിത ചൊല്ലില്ലെന്ന് ഒഎൻവി പറഞ്ഞു. ഒഎൻവി വേദിയിലിരുന്നു കരിക്കു കുടിച്ചതിൽ പ്രതിഷേധിച്ച് താനും കവിത ചൊല്ലില്ലെന്ന് ബാലചന്ദ്രൻ പറഞ്ഞതോടെ എല്ലാം കൂട്ടച്ചിരിയിൽ അവസാനിച്ചു.

Denne historien er fra February 25,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 25,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt