സാന്ദ്ര ഒരു സംഭവമാണ്
Manorama Weekly|April 08,2023
ഹിറ്റ് സിനിമകളുടെ നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് പിന്നിട്ട വഴികളെപ്പറ്റി...
സന്ധ്യ  കെ.പി.
സാന്ദ്ര ഒരു സംഭവമാണ്

പാലക്കാടുനിന്നു 40 കിലോമീറ്റർ അകലെ വണ്ടാഴി. നിർമാതാവ് സാന്ദ്രാ തോമസിന്റെ ഫാം ഹൗസ് അവിടെയാണ്. വൈകിട്ട് നാലു മണിക്ക് അവിടെ ചെല്ലുമ്പോൾ, വിശാലമായ മുറ്റത്ത് സാന്ദ്രയുടെ ഇരട്ടക്കുട്ടികൾ തങ്കവും കുൽസുവും കളിച്ചുകൊണ്ടിരിക്കുന്നു. കണ്ടതും തങ്കക്കൊലുസുമാർ ചോദിച്ചു:

 "എന്തിനാ വന്നത്?

“അമ്മയെ കാണാൻ.

"എന്തിനാ അമ്മയെ കാണുന്നത്?'

അപ്പോഴേക്കും സാന്ദ്രാ തോമസ് പുറത്തേക്കു വന്നു.

"അവർക്കൊരു ഇരയെ കിട്ടിയ സന്തോഷത്തിലാണ്. ഇങ്ങോട്ട് കേറിപ്പോര്. അല്ലെങ്കിൽ ചോദ്യങ്ങൾ തീരില്ല.

വീടിനകത്ത് ആദ്യം കണ്ണിൽ പെട്ടത് ഫഹദ് ഫാസിലിന്റെ ചിത്രവും ഫ്രൈഡേ 11.11.11' എന്നെഴുതിയ വലിയ ബോർഡും ആണ്. സാന്ദ്ര നിർമിച്ച ആദ്യ സിനിമയാണത്. 22-ാം വയസ്സിൽ സിനിമാ നിർമാണത്തിലേക്കെത്തുമ്പോൾ, സിനിമ സാന്ദ്രയുടെ പാഷൻ ആയിരുന്നില്ല. എന്നിട്ടും തൊട്ടതെല്ലാം പൊന്നാക്കി. ഫ്രൈഡേ, ഫിലിപ്സ് ആൻഡ് മങ്കി പെൻ, ആട് തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു. “ആമേൻ' ഉൾപ്പെടെ അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ആർക്കും കീഴിൽ നിൽക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്ത് പൈസയുണ്ടാക്കണം എന്നു മാത്രമേ സാന്ദ്ര ആഗ്രഹിച്ചിട്ടുള്ളൂ. അച്ഛൻ തോമസ് ജോസഫിനും അമ്മ റൂബി തോമസിനും പല ബിസിനസുമുണ്ടായിരുന്നു. കോയമ്പത്തൂർ ജിആർഡി കോളജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ സാന്ദ്ര മീഡിയ ബയിങ് ആണ് തുടക്കത്തിൽ ചെയ്തത്.

ആദ്യ ബിസിനസ്

Denne historien er fra April 08,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 08,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt