മമ്മൂക്ക എന്ന ഹിറ്റ്ലർ
Manorama Weekly|July 29,2023
തമാശയ്ക്ക് ജനിച്ച ഒരാൾ 
സിദ്ദിഖ്
മമ്മൂക്ക എന്ന ഹിറ്റ്ലർ

മമ്മൂക്കയെ കുറിച്ചുള്ള കഥകളാണ് നമ്മൾ പറഞ്ഞു നിർത്തിയത്. ഞാനും ലാലും സംവിധാനത്തിലേക്കു കടന്നതിനു ശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം "ഹിറ്റ്ലർ' ആയിരുന്നു. സിനിമയിലെ ഞങ്ങളുടെ പല ആദ്യാനുഭവങ്ങളും മമ്മൂക്കയിലൂടെ സംഭവിച്ചതാണെന്ന് ഞാൻ കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. ഹിറ്റ്ലറിലുമുണ്ട് അത്തരമൊരു കൗതുകം.

"ഹിറ്റ്ലർ' എന്ന സിനിമ പ്രഖ്യാപിച്ചു. മമ്മൂക്കയോട് അപ്പോഴും കഥ പറഞ്ഞിട്ടില്ല. അന്ന് മമ്മൂക്ക മദ്രാസിലാണു താമസിക്കുന്നത്. കഥ പറയാൻ ഞങ്ങൾ മദ്രാസിൽ ചെന്നു. എല്ലാ ലോക കാര്യങ്ങളും മമ്മൂക്ക സംസാരിച്ചു. പക്ഷേ, കഥ കേൾക്കേണ്ട.

“മമ്മൂക്ക, കഥ...' എന്നു ഞങ്ങൾ പറഞ്ഞു തുടങ്ങുമ്പോഴേ മറുപടി വരും.

"ആ, അത് പിന്നെ കേൾക്കാം.

കഥപറച്ചിൽ മാത്രം നടന്നില്ല. ഞാനും ലാലും തിരിച്ച് നാട്ടിലേക്കു പോന്നു. അതിനിടെയാണ് ഞങ്ങൾ തമ്മിലുള്ള ചെറിയൊരു പ്രശ്നം നടന്നതും സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിരിഞ്ഞതും. അതു കഴിഞ്ഞ് വീണ്ടും ഞങ്ങൾ മദ്രാസിലേക്കു പോയി.

മമ്മൂക്കയെ കണ്ടു.

“മമ്മൂക്ക ഞങ്ങൾ പിരിഞ്ഞു.

"അത് ഞാനറിഞ്ഞു.

"ലാലാണ് പ്രൊഡ്യൂസർ. ഞാൻ സംവിധാനം ചെയ്യുന്നു.

അതാണ് തീരുമാനം' ഞാൻ മമ്മൂക്കയോടു കാര്യം പറഞ്ഞു.

“ആ അതിനെന്താ അവൻ പ്രൊഡ്യൂസ് ചെയ്യട്ടെ ആദ്യത്തെ പടമല്ലേ. ഞാൻ തന്നെ അഭിനയിച്ചോളാം.

മമ്മൂക്ക ലാലിനോടു പറഞ്ഞു: "പലിശയ്ക്കൊന്നും പൈസ കടം വാങ്ങണ്ട. എന്റെ പൈസയൊന്നും ഇപ്പോൾ തരണ്ട. അവസാനം സെറ്റിൽ ചെയ്യാം മമ്മൂക്ക മാത്രമല്ല,ശോഭനയും സെറ്റിമെന്റ് സമയത്ത് ഇപ്പോൾ ധൃതിപിടിക്കണ്ട എന്നുപറഞ്ഞു. വളരെ ആസ്വദിച്ച ഒരു സിനിമാ ചിത്രീകരണമായിരുന്നു ഹിറ്റ്ലറിന്റേത്. ഓരോ രംഗംചിത്രീകരിച്ചു കഴിയുമ്പോഴും എല്ലാവരും വന്ന് മോണിറ്ററിൽ നോക്കും. പിണങ്ങിപ്പോയ സഹോദരിമാരെ തിരികെ വിളിക്കാൻ  മാധവൻകുട്ടി, മുകേഷ് അവതരിപ്പിച്ച ബാലചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ വീട്ടിലേക്കു കയറുമ്പോൾ ബാലചന്ദ്രന്റെ ഒരു ഡയലോഗുണ്ട്.

"നിക്കണം. അതൊക്കെ ആ പടിക്കപ്പുറത്ത് മതി. ഇപ്പുറത്തേക്ക് വേണ്ട. പുറത്തിറങ്ങണം.' ആ സീൻ എടുത്തു കഴിഞ്ഞ് എല്ലാവരും കയ്യടിച്ചു. ഞങ്ങൾക്കും നല്ല സന്തോഷമായി. പക്ഷേ, മമ്മുക്ക യുടെ മുഖത്ത് ഒരു തൃപ്തിക്കുറവ് ഞാൻ ശ്രദ്ധിച്ചു.

"എന്തു പറ്റി മമ്മൂക്ക?' ഞാൻ ചെന്നു ചോദിച്ചു.

Denne historien er fra July 29,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 29,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.