അടയാളങ്ങൾ
Manorama Weekly|September 23,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
അടയാളങ്ങൾ

ഏതു കമ്പനിയുടെയും ഏറ്റവും പരി ചിതമായ മുഖം അതിന്റെ ലോഗോ ആണ്; അല്ലെങ്കിൽ ആവണം.

ലോഗോ തന്നെ കമ്പനിയുടെ പേരായതിന്റെ ഏറ്റവും അടുത്തുള്ള ഉദാഹരണം കെഎസ്ആർടിസിയാണ്. വായിൽ കൊള്ളാത്ത പേരാകയാൽ കെഎസ്ആർടിസി എന്നു ജനം പറയില്ല. മലബാറുകാർ സ്റ്റേറ്റ് ബസ് എന്നു പറയും. തിരുവിതാംകൂറുകാർ ട്രാൻസ്പോർട്ട് ബസ് എന്നും സ്വകാര്യ ബസ് സർവീസും ട്രാൻസ്പോർട്ട് ബസ് ആകയാൽ ആർഥമില്ലാത്ത പറച്ചിലാണ് തിരുവിതാംകൂറുകാരുടേത്. രണ്ട് ആനകൾ ലോഗോ ആയുള്ള കെഎസ്ആർ ടിസിയെ ആനവണ്ടി എന്നു വിളിക്കുന്നതിൽ ഇവർ രണ്ടു കൂട്ടരും ഒറ്റക്കെട്ടാണ്.

ടി.വി.തോമസ് കേരളത്തിലെ ആദ്യത്തെ  (1957) ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് റോഡ് ഗതാഗത വകുപ്പിന്റെ (കെഎസ്ആർടിസി ഉണ്ടാകുന്നത് 1965 ൽ മാത്രമാണ്) ബസുകൾക്കു ചുവന്ന ചായവും എക്സ്പ്രസ് ബസുകൾക്കു പച്ച ചായവും പൂശിയതും രണ്ട് ആനകളുള്ള ലോഗോ ബസിന്റെ രണ്ടു വശത്തും പതിച്ചതും.

Denne historien er fra September 23,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.