ചതുരം പ്രേക്ഷകർ ഏറ്റെടുത്തല്ലോ?
ഞാൻ നായികയായി ആദ്യമായി തിയേറ്ററിൽ പുറത്തിറങ്ങിയ ചിത്രം. ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് റിസ്ക് എടുത്തുകൊണ്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. എനിക്ക് മാത്രമല്ല സംവിധായകൻ സിദ്ധാർത്ഥ് ഭരതനുൾപ്പെടെ എല്ലാവർക്കും ഒരു പരീക്ഷണചിത്രം തന്നെയായിരുന്നു ചതുരം. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം ഒരേ പാറ്റേണിൽ ഉള്ളതായിരുന്നു. ഒന്നുകിൽ ടീച്ചർ അല്ലെങ്കിൽ സഹോദരി അല്ലെങ്കിൽ ഭാര്യ. എല്ലാം സമാനസ്വഭാവമുള്ള കഥാപാത്രങ്ങൾ തന്നെ. എന്തെങ്കിലും വ്യത്യസ്തതയുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഏറെ നാളായി ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് നായികയായി ഒരു ചിത്രത്തിൽ മുഴുനീള കഥാപാത്രം വരുന്നത്.
സിദ്ധാർത്ഥ് ഭരതനുമായുള്ള സൗഹൃദം?
ചിത്രത്തിന്റെ ഓഡിഷന് ചെന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിനു മുൻപ് യാതൊരു പരിചയവുമില്ല. ഞാനൊരു ഡയറക്ടർ ആർട്ടിസ്റ്റ് ആണ്. നല്ലൊരു സംവിധായകൻ ഗൈഡ് ചെയ്യാനുണ്ടെങ്കിൽ എന്റെ ബെസ്റ്റ് എനിക്ക് ചെയ്യാൻ സാധിക്കാറുണ്ട്.
റോഷനൊപ്പമുള്ള കെമിസ്ട്രി
റോഷൻ വളരെ കംഫർട്ടബിൾ ആയ ആക്ടറാണ്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആണ്. ഒരുതരത്തിലും സീൻ എടുക്കുന്ന സമയത്ത് നമ്മുടെ ശ്രദ്ധ മറ്റൊന്നിലേക്കും കൊണ്ടുപോകില്ല. എന്റെ ക്ലോസ്ഷോട്ട് ആണ് പോകുന്നതെങ്കിലും എനിക്കെതിരെ വന്നുനിൽക്കും, കാരവാനിൽ പോയി റെസ്റ്റ് എടുക്കാറില്ല. കൂടെ അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിൾ ആക്കുന്ന നടനാണ് റോഷൻ. അതുകൊണ്ട് റോഷനുമായുള്ള ഒരു രസകരമായ കെമിസ്ട്രിയിലേക്ക് എത്തിച്ചേരുന്നത് വളരെ ഈസിയായിരുന്നു.
ലൊക്കേഷന് പുറത്തും സൗഹൃദം
Denne historien er fra December 1-15, 2022-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 1-15, 2022-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത
പരാക്രമം
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.