നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
Nana Film|April 16-30, 2024
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
അനീഷ് മോഹനചന്ദ്രൻ
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..

മക്കൾ രാഷ്ട്രീയത്തെപ്പോലെതന്നെ മക്കളുടെ സിനിമാപ്രവേശത്തെയും പലരും പല കോണിൽ നിന്നും വിമർശിച്ച് കാണാറുണ്ട്. എന്തുകൊണ്ടാകാം ഇത്തരം വിമർശനങ്ങൾ ഉയരുന്നതിന് പിന്നിലെ കാരണം എന്നൊന്ന് പരിശോധിക്കാം. ചാൻസ് ചോദിച്ചും ഇരന്നും കരഞ്ഞുമൊക്കെ സിനിമയിലെത്തുന്നവർ ഒരവസരം കിട്ടുന്നതോടെ പച്ചപിടിക്കുകയും പിന്നീട് താരങ്ങളായി മാറുമ്പോൾ തങ്ങളുടെ മക്കളെ കൊണ്ടുവന്ന് ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ പുതുതലമുറയ്ക്ക് അവസരം നഷ്ടമാകുന്നു എന്നതാണ് വിമർശകരുടെ പൊതുപരിവേദനം. ഒരു രീതിയിൽ ചിന്തിച്ചാൽ അതിൽ തെല്ലൊരു കഴമ്പുണ്ട്. എന്നാൽ അതിനൊരു മറുവശം കൂടിയുണ്ട്.

ഒരു താരം വിചാരിച്ചാൽ തന്റെ മകനെ അല്ലെങ്കിൽ മകളെ ഒരുപക്ഷേ സിനിമയിൽ എത്തിക്കാൻ സാധിച്ചേക്കും. എന്നുകരുതി തന്റെ മകനെയോ മകളെയോ സൂപ്പർതാരമാക്കി മാറ്റാൻ ആർക്കും സാധിക്കില്ല. ഒരവസരം ലഭിച്ചാൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കാനും സ്വന്തം കഴിവു കൊണ്ട് കയറിവരാനും സാധിച്ചാൽ മാത്രമേ അവർക്ക് നിലനിൽപ്പ് സാദ്ധ്യമാവുകയുള്ളൂ എന്നതാണ് വസ്തുത. നിത്യഹരിത നായകൻ പ്രേം നസീറിന്റെ കാര്യം തന്നെ പരിശോധിക്കാം. ആയിരത്തിൽപ്പരം ചിത്രങ്ങളിൽ വേഷപ്പകർച്ചകളിലൂടെ നിറഞ്ഞാടിയ പ്രേംനസീറിന്റെ മകൻ ഷാനവാസ് 80 കളിൽ തന്നെ മലയാള സിനിമയിൽ സജീവമായിരുന്നു. നായകനായും സഹനടനായും പ്രതിനായകനായും നിരവധി വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എന്നാൽ ഒരു നടനെന്ന നിലയിൽ എക്സൽ ചെയ്യാനോ അതിനൊത്ത താരപദവിയിലേക്ക് ഉയരാനോ അദ്ദേഹത്തിന് സാധിച്ചില്ല.

Denne historien er fra April 16-30, 2024-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 16-30, 2024-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA NANA FILMSe alt
4 സീസൺസ്
Nana Film

4 സീസൺസ്

കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.

time-read
1 min  |
January 1-15, 2025
നയൻതാരയുടെ സോളോ ഡാൻസ്.
Nana Film

നയൻതാരയുടെ സോളോ ഡാൻസ്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.

time-read
1 min  |
January 1-15, 2025
രണ്ടാം യാമം
Nana Film

രണ്ടാം യാമം

യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.

time-read
1 min  |
January 1-15, 2025
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
Nana Film

മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?

നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്

time-read
1 min  |
January 1-15, 2025
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
Nana Film

ഒരു ആൾട്ടർനെറ്റ് രേഖാചിത്രം

രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം

time-read
1 min  |
January 1-15, 2025
ഘാട്ടി
Nana Film

ഘാട്ടി

വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ

time-read
1 min  |
January 1-15, 2025
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
Nana Film

മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ

സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ

time-read
2 mins  |
January 1-15, 2025
തൊട്ടതെല്ലാം പൊന്ന്
Nana Film

തൊട്ടതെല്ലാം പൊന്ന്

സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...

time-read
2 mins  |
December 16-31, 2024
ഡിസംബർ 'ഒരു അത്ഭുതമാസം
Nana Film

ഡിസംബർ 'ഒരു അത്ഭുതമാസം

തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...

time-read
1 min  |
December 16-31, 2024
പൊൻMAN
Nana Film

പൊൻMAN

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക

time-read
1 min  |
December 16-31, 2024