പണി പാളുന്ന സിനിമാക്കാർ!
Nana Film|November 16-30, 2024
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.
അനീഷ് മോഹനചന്ദ്രൻ
പണി പാളുന്ന സിനിമാക്കാർ!

ഇവിടെ കാര്യങ്ങളെ ഒരു തേർഡ് പാർട്ടി വ്യൂവിലൂടെ വിലയിരുത്താം. ജോജു വിന്റെ(സംവിധാനം, അഭിനയം, നിർമ്മാണപങ്കാളിത്തം) ചിത്രം മോശമാണെന്നും അതിൽ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തിയെന്നും ഒരാൾ ഫേസ്ബുക്കിൽ എഴുതുന്നു. പ്രസ്തുത കണ്ടെന്റ് ഇൻസ്റ്റഗ്രാമിലും ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടുന്നു. സിനിമാക്കൂട്ടായ്മകളുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ചിലതിലും അയാൾ അത് ഷെയർ ചെയ്യുന്നു. ഇത്തരം ഗ്രൂപ്പുകളിൽ അഡ്മിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഓരോ കണ്ടെന്റും പ്രസിദ്ധീകരിക്കപ്പെടുകയുള്ളൂ. സിനിമയെക്കുറിച്ച് ക്രിയാത്മകമായ ചർച്ചകൾ നടക്കുന്ന അത്തരം പ്ലാറ്റ്ഫോമുകൾ പ്രേക്ഷകരിൽ ചിലരെയെങ്കിലും സ്വാധീനിക്കും എന്നത് നിസ്തർക്കമായ കാര്യമാണ്. കാരണം ലോകസിനിമയുമായി എക്സ്പോസ് ചെയ്യപ്പെട്ട ഒരു കമ്മ്യൂണിറ്റിയാകും ഇത്തരം ഗ്രൂപ്പുകളിലെ സജീവഅംഗങ്ങൾ. അതുകൊണ്ടുതന്നെ ക്രിയാത്മകമായ വിമർശനങ്ങളും വിലയിരുത്തലുകളും ഇത്തരം വേദികളിൽ ഹോട്ട് കേക്കായി മാറാറുണ്ട്. ഇത് ജോജുവിന്റെ ചിത്രത്തിന്റെ മാത്രം കാര്യമല്ല കേട്ടോ.

അത്തരത്തിൽ നമ്മുടെ ഗവേഷക വിദ്യാർത്ഥി പോസ്റ്റ് ചെയ്ത സംഗതി ശ്രദ്ധിക്കപ്പെടുകയും സജീവ ചർച്ചയാവുകയും ചെയ്തു. ഇത് പലരും പല തലത്തിലാകും സ്വീകരിച്ചിട്ടുണ്ടാവുക. മോശം സിനിമകളെ തിരഞ്ഞു പിടിച്ചു വിമർശിക്കുന്നവരും, ജോജുജോർജ്ജ് എന്ന നടനോട് വ്യക്തിവിരോധമുള്ളവരും ജോജു എന്ന നടനെ ഇഷ്ടമില്ലാത്തവരുമൊക്കെ പ്രസ്തുത പോസ്റ്റ് ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാം. ഇത് ശ്രദ്ധയിൽപ്പെട്ട ജോജുവിന് മാനസികപ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ അദ്ദേഹത്തെ തെറ്റ് പറയാൻ സാധിക്കില്ല. കാരണം, ഒരു സിനിമാക്കാരനും ഒരു മോശം സംഗതി സൃഷ്ടിക്കണം എന്ന ഉദ്ദേശ്യത്തോടെ ആകില്ലല്ലോ ഒന്നിന് പിന്നാലെ ഇറങ്ങിത്തിരിക്കുക. വർഷങ്ങൾ നീണ്ട അധ്വാനവും കാത്തിരിപ്പും പ്രതീക്ഷയും അതിനെല്ലാമുപരി സാമ്പത്തികഭാരവും അണിയറക്കാർക്കുമേൽ തീർക്കുന്ന സമ്മർദ്ദത്തെ നിസ്സാരമായി കാണാൻ സാധിക്കില്ല. ഇവിടെ ജോജുവിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു.

Denne historien er fra November 16-30, 2024-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 16-30, 2024-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA NANA FILMSe alt
തൊട്ടതെല്ലാം പൊന്ന്
Nana Film

തൊട്ടതെല്ലാം പൊന്ന്

സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...

time-read
2 mins  |
December 16-31, 2024
ഡിസംബർ 'ഒരു അത്ഭുതമാസം
Nana Film

ഡിസംബർ 'ഒരു അത്ഭുതമാസം

തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...

time-read
1 min  |
December 16-31, 2024
പൊൻMAN
Nana Film

പൊൻMAN

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക

time-read
1 min  |
December 16-31, 2024
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
Nana Film

കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം

തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?

time-read
3 mins  |
December 16-31, 2024
ലൈറ്റ് ക്യാമറ ആക്ഷൻ..
Nana Film

ലൈറ്റ് ക്യാമറ ആക്ഷൻ..

മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.

time-read
3 mins  |
December 16-31, 2024
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
Nana Film

അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്

തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.

time-read
1 min  |
December 1-15, 2024
വൈവിദ്ധ്യങ്ങളുടെ ഉണർവ്
Nana Film

വൈവിദ്ധ്യങ്ങളുടെ ഉണർവ്

ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്

time-read
2 mins  |
December 1-15, 2024
എന്റെ പ്രിയതമന്
Nana Film

എന്റെ പ്രിയതമന്

രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.

time-read
1 min  |
December 1-15, 2024
Miss You
Nana Film

Miss You

തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക

time-read
1 min  |
December 1-15, 2024
അവളുടെ കഥകൾ പറയുന്ന HER
Nana Film

അവളുടെ കഥകൾ പറയുന്ന HER

Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.

time-read
2 mins  |
December 1-15, 2024