പഴയകാലത്ത്, ഞാൻ ആരാധിച്ചിരുന്ന പല നടന്മാരും നന്നായി മിമിക്രി ചെയ്യുന്നവർ ആയിരുന്നു. അതുകൊണ്ടുതന്നെ, മിമിക്രി ആണ് സിനിമയിലേക്കുള്ള ആദ്യപടി എന്ന് ഞാനും വിശ്വസിച്ചിരുന്നു. പല പ്രമുഖരുടെയും ശബ്ദം അനുകരിക്കാൻ പഠിച്ചു. സിനിമാ താരങ്ങൾ സ്റ്റേജുകളിൽ സ്കിറ്റ് ചെയ്യുന്നത് കണ്ട് അത്തരം സ്കിറ്റുകൾ തട്ടിക്കൂട്ടാനുള്ള ശ്രമങ്ങൾ തുടങ്ങി. കലോത്സവങ്ങളിൽ സ്ഥിരം വിജയിയായി മാറി. ഓരോ പുതിയ മിമിക്രി അഭ്യാസങ്ങൾ പഠിച്ചശേഷം പ്രശസ്ത കലാകാരൻ ആയ സാജൻ പള്ളുരുത്തിയെ പോയി കാണും. കലാഭവനിൽ ചേരണം എന്നായിരുന്നു ആഗ്രഹം. പക്ഷേ പല കാരണങ്ങൾ കൊണ്ട് നടന്നില്ല. പിന്നീട് ഞാനും സുഹൃത്തുക്കളും കൂടി ഒരു കോമഡി ട്രൂപ്പ് തുടങ്ങി. ഒരു അമ്പലത്തിലെ ഉത്സവവേദിയിൽ തുടക്കം കുറിച്ച ആ ഗ്രൂപ്പ്, ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ അതേ പരിപാടിക്ക് ഇടയിൽ വച്ച് തന്നെ നിർത്തി പിരിച്ചുവിടേണ്ടി വന്നു. അക്കാലത്ത് സിനിമാ കാസ്റ്റിംഗ് കോളുകൾ പത്രങ്ങളിലും മാസികകളിലുമായിരുന്നു വരുന്നത്. ഒരിക്കൽ പത്രത്തിൽ കുട്ടികളുടെ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു എന്ന വാർത്ത കണ്ട് അച്ഛനുമായി തിരുവനന്തപുരത്തേയ്ക്ക് ചെന്നു. സിനിമയിൽ അഭിനയിക്കണം എങ്കിൽ 5000 രൂപ അവർക്ക് നൽകണമത്രേ. കയ്യിൽ പൈസ ഇല്ലാത്ത ആ സാഹചര്യത്തിലും എന്റെ ആഗ്രഹത്തിന് വേണ്ടി അച്ഛൻ എവിടെനിന്നോ പൈസ ഒപ്പിച്ച് അവർക്ക് നൽകി. പിന്നീടാണ് അതൊരു വലിയ ചതിവായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. അതോടെ അത്തരം ഓഡിഷനുകൾക്ക് തല വയ്ക്കുന്ന പരിപാടി നിർത്തലാക്കി.
Denne historien er fra November 16-30, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 16-30, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.