കപ്പയിൽനിന്ന് കൈനിറയെ
KARSHAKASREE|March 01, 2024
കപ്പക്കൃഷി കൂടുതൽ ആദായകരമാക്കാനുള്ള വഴികൾ
പ്രമോദ് മാധവൻ അസി. ഡയറക്ടർ, കൃഷിവകുപ്പ് ഫോൺ: 9496769074
കപ്പയിൽനിന്ന് കൈനിറയെ

കിഴങ്ങുവർഗങ്ങളുടെ ആഗോള ഉൽപാദനത്തിൽ  ഉരുളക്കിഴങ്ങു കഴിഞ്ഞാൽ രണ്ടാം സ്ഥാനം കപ്പയ്ക്കാണ്. ഏതാണ്ട് 23. 7 കോടി ടൺ കപ്പ ഒരു കൊല്ലം ലോകത്തു വിളയിക്കുന്നു. ശരിയായ പരിപാലനമുറകൾ അനുവർത്തിച്ചാൽ ഒരു സെന്റിൽ നിന്നു 150 കിലോ മുതൽ 200 കിലോ വരെ മരച്ചീനി ഉൽപാദിപ്പിക്കാം. അതായത് ഹെക്ടറിൽ 50,000 കിലോ (50 ടൺ).

പ്രധാന സവിശേഷതകൾ

 ഒരേ സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്താൽ പോലും വിളവിൽ മിനിമം ഗാരന്റിയുണ്ട്. കാരണം, മരച്ചീനിയുടെ ഉണങ്ങി വീഴുന്ന ഇലകൾ തന്നെ ഹെക്ടറിൽ രണ്ടര ടൺ മുതൽ 5 ടൺവരെ ജൈവാംശം മണ്ണിനു നൽകുന്നു.

ചെലവ് കുറഞ്ഞ ഭക്ഷണം എന്ന നിലയിൽ മരച്ചീനി ദാരിദ്ര്യലഘൂകരണത്തിൽ വലിയ പങ്ക് വഹിക്കുന്നു.

വളക്കൂറു കുറഞ്ഞ മണ്ണിലും ഭേദപ്പെട്ട വിളവു നൽകുന്നു.

മണ്ണിലും കാലാവസ്ഥയിലും വരുന്ന മാറ്റങ്ങളെ ഒരു പരിധി വരെ ചെറുക്കുന്നു. അതിനാൽ കാലാവസ്ഥ അനുപൂരക വിള (Climate Resilient Crop)യാണിത് 

 ഏതാണ്ട് പൂർണമായും ജൈവരീതിയിൽ വിളയിച്ചെടുക്കാം.

ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ മരച്ചീനിയിൽ നിന്നുണ്ടാക്കാം. അതിനാൽ വ്യാവസായിക പ്രാധാന്യവുമുണ്ട്.

ഉൽപാദനം വർധിപ്പിക്കാൻ

അൽപം ചരൽ കലർന്ന വെട്ടുകൽമണ്ണ്, പശിമരാശി മണ്ണ് (മണലും ചരലും കളിമണ്ണും ഏകദേശം തുല്യ അളവിലുള്ള മണ്ണ്) എന്നിവയാണ് യോജ്യം. വേരിൽ അന്നജം നിറയുന്ന തനുസരിച്ചു മണ്ണ് ഇളകിക്കിട്ടണം. എങ്കിൽ കിഴങ്ങിന് നല്ല വലുപ്പം വയ്ക്കും. നീർവാർച്ച കുറഞ്ഞ മണ്ണ് പറ്റിയതല്ല. അവിടെ വിളയുന്നതു ശരിയായി വേവുകയില്ല, രുചിയും കുറയും. നീർവാർച്ച കുറഞ്ഞയിടങ്ങളിൽ ഉയരത്തിൽ വാരം (പണ) കോരി കൃഷി ചെയ്യാം. ചെരിഞ്ഞ സ്ഥലങ്ങ ളിൽ ചെരിവിന് കുറുകെ മണ്ണുകയ്യാലയോ കല്ലുകയ്യാല യോകെട്ടി, ചെരിവിനു കുറുകെ തന്നെ നീളത്തിൽ മണ്ണ് ഉയർത്തി, മണ്ണൊലിപ്പ് തടയുംവിധം വേണം കൃഷി.

Denne historien er fra March 01, 2024-utgaven av KARSHAKASREE.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra March 01, 2024-utgaven av KARSHAKASREE.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KARSHAKASREESe alt
വെറും കോഴിയല്ല കരിങ്കോഴി
KARSHAKASREE

വെറും കോഴിയല്ല കരിങ്കോഴി

കരിങ്കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് മികച്ച വരുമാനം

time-read
1 min  |
August 01,2024
പത്തു സെന്റ് വീട്ടുവളപ്പിലും മുട്ടക്കോഴിവളർത്തലാകാം
KARSHAKASREE

പത്തു സെന്റ് വീട്ടുവളപ്പിലും മുട്ടക്കോഴിവളർത്തലാകാം

ഒരു സെന്റ് നീക്കിവച്ചാൽ 20 കോഴികളെ വരെ വളർത്താം

time-read
1 min  |
August 01,2024
വീണ്ടും പക്ഷിപ്പനി വേണം ജാഗ്രത
KARSHAKASREE

വീണ്ടും പക്ഷിപ്പനി വേണം ജാഗ്രത

പക്ഷിവളർത്തലിനു തൽക്കാലം ഇടേവള നൽകാമെന്നു വിദഗ്ധർ

time-read
3 mins  |
August 01,2024
കാക്ക കൂടുകൂട്ടാത്ത കർക്കടകം
KARSHAKASREE

കാക്ക കൂടുകൂട്ടാത്ത കർക്കടകം

കൃഷിവിചാരം

time-read
1 min  |
August 01,2024
സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം
KARSHAKASREE

സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം

ജൈവകൃഷിയിലും മൂല്യവർധനയിലും നേട്ടമുണ്ടാക്കുന്ന ദമ്പതിമാർ

time-read
1 min  |
July 01,2024
മഴക്കാലത്ത് ഇലക്കറികൾ
KARSHAKASREE

മഴക്കാലത്ത് ഇലക്കറികൾ

മഴക്കാലത്തും തുടരാം കൃഷിയും വിളവെടുപ്പും പോഷകത്തോട്ടം

time-read
1 min  |
July 01,2024
പേരയ്ക്ക
KARSHAKASREE

പേരയ്ക്ക

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം നാടൻപഴങ്ങൾ

time-read
2 mins  |
July 01,2024
മുയലിറച്ചിക്ക് വീണ്ടും പ്രിയം
KARSHAKASREE

മുയലിറച്ചിക്ക് വീണ്ടും പ്രിയം

സ്ഥിരലഭ്യത ഉറപ്പാക്കാൻ തൃശൂരിൽ കർഷകക്കൂട്ടായ്മ

time-read
2 mins  |
July 01,2024
വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ
KARSHAKASREE

വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ

ഇടനിലക്കാരില്ലാതെ വിപണനത്തിലൂടെ മികച്ച നേട്ടം

time-read
4 mins  |
July 01,2024
പാചകം ചെയ്യാത്ത അവിയൽ
KARSHAKASREE

പാചകം ചെയ്യാത്ത അവിയൽ

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
July 01,2024