ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു ചതുരശ്ര മീറ്റർ സ്ഥലത്തുനിന്ന് ഒരു കിലോ (1000 ഗ്രാം ) നെല്ല് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടാലോ? അത് സാധ്യമാണോ? നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ഉമ പോലെ ജനപ്രിയ ഇനങ്ങളുടെ 1000 നെൽമണികൾ എണ്ണി തൂക്കിനോക്കിയാൽ 23-25 ഗ്രാം ഉണ്ടാകും. വളപ്രയോഗത്തിന്റെയും മൂലക ലഭ്യതയുടെയും അടിസ്ഥാനത്തിൽ ഉൾക്കട്ടി (Density) ക്കു ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇതനുസരിച്ച് 100 ഗ്രാം നെല്ല് വേണമെങ്കിൽ 4000 നെൽമണികൾ വേണം. ഒരു കിലോ കിട്ടാൻ 40,000 മണികളും. ഇപ്പോൾ ലക്ഷ്യം കുറച്ചു കൂടി വ്യക്തമായി. ഒരു ചതുരശ്ര മീറ്റർ സ്ഥലത്തുനിന്നു നമുക്ക് 40,000 നെൽമണികൾ ഉണ്ടാക്കണം.100 മണികൾ എങ്കിലുമുള്ള 400 കതിരുകൾ അത്രയും സ്ഥലത്തുനിന്നു കൊയ്തെടുക്കാനായാൽ ഇത് സാധിക്കും. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു നോക്കാം.
വിത്തു ഗുണം പത്തു ഗുണം
സ്വന്തം വിത്തുകളല്ല നിലവിൽ കേരളത്തിലെ ഭൂരിപക്ഷം കർഷകരും ഉപയോഗിക്കുന്നത്. അതിനാൽ വിത്തിന്റെഗുണമേന്മ ഒരു ചോദ്യചിഹ്നമാണ്. എങ്കിലും ലഭ്യമായ വിത്തുകളിൽ ഏറ്റവും ആരോഗ്യമുള്ളവ മാത്രമേ പാടത്തു വിതയ്ക്ക് എന്ന് കർഷകനു സ്വയം തീരുമാനിക്കാം. 10 ലീറ്റർ വെള്ളത്തിൽ ഒന്നര കിലോ കറിയുപ്പ് കലർത്തിയ ലായനിയിൽ, വിത്തുകളിട്ട് നന്നായി ഉലർത്തി അൽപം കഴിയുമ്പോൾ പൊങ്ങിവരുന്ന എല്ലാ വിത്തുകളും നീക്കം ചെയ്യണം. പൂർണമായും മുങ്ങിക്കിടക്കുന്ന വിത്തുകൾ മാത്രം വാരി പല തവണ ശുദ്ധജലത്തിൽ കഴുകി ഞാറ്റടി ഉണ്ടാക്കാനെടുക്കാം. ഈ വിത്തുകൾ അരിമണി തിങ്ങിനിറഞ്ഞതായിരിക്കും. അതിൽനിന്നുണ്ടാകുന്ന നെൽചെടികൾ കരുത്തേറിയവയും. പക്ഷേ, വിതയ്ക്കുന്നതിനു മുൻപ് കിളിർപ്പുശേഷി (Germination) ഉറപ്പാക്കണം. ചാക്കിലെ വിത്ത് നന്നായി കൂട്ടിക്കലർത്തി അതിൽനിന്ന് 100 നെല്ല് പെറുക്കിയെടുത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത്, ഒരു തുണിയിൽ പൊതിഞ്ഞ് ഉണങ്ങിപ്പോകാതെ സൂക്ഷിച്ചശേഷം, 72 മണിക്കൂറിനുള്ളിൽ എത്രയെണ്ണം മുളച്ചെന്നു നോക്കി, മുള ശതമാനം (Germination Percentage), കണക്കാക്കാം.
കൃത്യമായ അകലം
ചേറ്റുവിതയാണെങ്കിൽ ഡ്രം സീഡർ (Drum Seeder) ഉപയോഗിച്ചു വേണം. മുള പൊട്ടിത്തുടങ്ങുന്ന വിത്ത് കൃത്യമായ ഇടയകലത്തിൽ വിതച്ചുപോകാൻ ഇതു സഹായിക്കും. കോണോ വീഡർ (Cono Weeder ) കൂടി ഉപയോഗിച്ചാൽ കളനിയന്ത്രണവും എളുപ്പം.
കുമ്മായപ്രയോഗം
Denne historien er fra December 01,2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 01,2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും