എന്താണ് ബിപി?
രക്തക്കുഴലുകൾക്ക് അകത്ത് രക്തം ചെലു ത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. ഹൃദയം അമി തമായി രക്തം പമ്പ് ചെയ്യുമ്പോഴാണ് സാധാരണ ഗതിയിൽ ഈ മർദ്ദം അനുഭവപ്പെടുന്നത്. പല രോഗങ്ങളുടേയും പെട്ടെന്നുള്ള കടന്നുവരവിന് കളമൊരുക്കുന്നതാണ് രക്തസമ്മർദ്ദം. അമിതമായി ഉയരുകയോ, താഴുകയോ ചെയ്താൽ ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ച് പോകുന്ന അവസ്ഥ മരണം പോലും ഉണ്ടാക്കാം. അതിനാൽ ബി.പി നിയന്ത്രിച്ച് ആരോഗ്യപരമായ ജീവിതം ഉറപ്പ് വരുത്തേണ്ടതുണ്ട്.
ബി.പി എന്തൊക്കെ രോഗങ്ങളുണ്ടാക്കാം ?
98 ശതമാനം രോഗങ്ങൾക്കും ബി.പി ഒരു അനുബന്ധ അവസ്ഥയായി പ്രത്യക്ഷപ്പെടാറുണ്ട്. സാധാരണ പനി മുതൽ ഗുരുതരരോഗങ്ങൾക്ക് വരെ ചികിത്സ തേടുമ്പോൾ രക്തസമ്മർദ്ദ പരിശോധന നടത്തുന്നു. കാരണം ഹൃദയത്തിന്റെ ശരിയായ പ്രവർത്തനവും രക്തസമ്മർദ്ദവും എപ്പോഴും ഡോ ക്ടറുടെ ശ്രദ്ധയിൽ വരിക തന്നെ വേണം. രക്തസമ്മർദ്ദം കൂടിയാൽ തലകറക്കം മുതൽ പെട്ടെന്നു ള്ള ബോധക്ഷയം വരെ ഉണ്ടാകാം. അതൊക്കെ വലിയ രോഗങ്ങളുടെ പട്ടികയിൽ വരില്ലെങ്കിലും ഹൃദ്രോഗം, വൃക്കരോഗങ്ങൾ, കരൾസംബന്ധമായ രോഗങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവയുണ്ടാകുമ്പോൾ രക്തസമ്മർദ്ദത്തിന്റെ തോത് നിയന്ത്രിച്ചിരിക്കുക തന്നെ വേണം. അടിയന്തിര ശസ്ത്രക്രിയാവേളകളിലും ബി.പി നിയന്ത്രിച്ചേ പറ്റൂ. പലവിധ രോഗങ്ങളുടേയും പ്രാരംഭലക്ഷണമായും രക്തസമ്മർദ്ദം കണക്കാക്കാം. സ്ഥിരമായ ഛർദ്ദി, മയക്കം, അമിതക്ഷീണം, അകാരണമായ കിതപ്പ്, ചെറിയ തോതിലുള്ള ശ്വാസം മുട്ടൽ എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ബി.പി കാരണമുണ്ടാകാം.
ബിപി പാരമ്പര്യമോ ?
ചിലരിൽ ഹൃദ്രോഗം കുടുംബപരമായി കാണപ്പെടാറുണ്ട്. അത്തരം കേസുകൾ പരിശോധിച്ചാൽ മനസിലാക്കാവുന്ന ഒരു സംഗതി അവരിലെല്ലാം രക്തസമ്മർദ്ദം ഉയർന്ന രീതിയിൽ കാണപ്പെടുന്നുവെന്നാണ്. സ്ഥിരമായി ഉയർന്ന രീതിയിലെ രക്തസമ്മർദ്ദമുണ്ടാകുമ്പോൾ കാലക്രമേണ അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് കൊണ്ടാണ് ഹാർട്ട് അറ്റാക്കും മറ്റും ഉണ്ടാകുന്നത്. അങ്ങനെ നോക്കുമ്പോൾ ബി.പി പാരമ്പര്യമാണെന്നു പറയാം.
Denne historien er fra November 2023-utgaven av Ayurarogyam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2023-utgaven av Ayurarogyam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.
വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യ യ്യും. അതോടൊപ്പം ശരീരത്തിലെ വിഷവസ്തുക്കള നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്
നമ്മുടെ രക്തത്തിൽ പ്രധാനമായും 8 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെൽസ്, രക്താണു അഥവാ റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ്ലെറ്റ്സ് എന്നിവയാണ് ഇവ. ഇതിൽ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്ലെറ്റുകൾ ഇവ കോശങ്ങളാണെന്നർത്ഥം. രക്തത്തിൽഇവ ഒഴുകിനടക്കുന്നത് ആൽബുമിനുകളിലാണ്. സാധാരണ ത്തിയിൽ ഇവ ശരീരത്തിൽ കാര്യമായ പ്രവർത്തിയ്ക്കുന്നില്ല. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവ പ്ലേറ്റുകൾ കമഴ്ത്തി വച്ച രൂപത്തിൽ കാണുകയും ചെയ്യാം.
ഈന്തപ്പഴം കഴിച്ചാൽ
ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്
പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം
ആഴ്ചയിൽ 4 ദിവസം വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും
താക്കോൽദ്വാര ശസ്ത്രക്രിയ
സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി
മാംസാഹാരം അത്യാവശ്യത്തിന് മതി
സദ്യവട്ടം ഒരുക്കുന്നത് മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്
രക്തധമനി രോഗങ്ങൾ അകറ്റാം
കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്കുലർ രോഗങ്ങളും.
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
വെയിറ്റ് ട്രെയിനിങ്ങിന്റെ ഗുണങ്ങൾ