പുതിയ വീടുകളിൽ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബേ വിൻഡോ, കുറഞ്ഞത് ഒരു ജനാലയെങ്കിലും ബേ വിൻഡോയാക്കി മാറ്റിയിട്ടുണ്ടാവും പുതുവീടുകളിൽ ഇരിക്കാനോ കിടക്കാനോ പാകത്തിൽ ജനാലയ്ക്ക് പടി നൽകുന്നതിനെയാണ് ബേ വിൻഡോ എന്നു പറയുന്നത്.
പഴയകാല വീടുകളിലും ബേ വിൻഡോയുണ്ടായിരുന്നു. പഴയ വീടുകളിലെ കിളിവാതിലുകൾ ബേ വിൻഡോയുടെ ഉദാഹരണമാണ്. അന്ന് സ്ത്രീകൾക്ക് പുറത്തെ കാഴ്ചകൾ കാണാനുള്ള സൗകര്യത്തിനാണ് ജനാലപ്പടി നൽകിയിരുന്നത്. പിന്നീട് ഇടക്കാലത്ത് അവ ഡിസൈനിൽ നിന്ന് മാഞ്ഞുപോയെങ്കിലും വീണ്ടും തിരിച്ചെത്തി. ഈയടുത്തായി ബേ വിൻഡോയോടുള്ള താൽപര്യം വളരെയധികം കൂടിയിട്ടുമുണ്ട്.
What is Bay Window?
ജനാല പുറത്തേക്കു തള്ളുമ്പോൾ അകത്തു കിട്ടുന്ന സ്ഥലത്ത് വീതിയിൽ ജനാലപ്പടി നൽകുന്നു. അതിനെയാണ് ബേ വിൻഡോ എന്നു പറയുന്നത്. ഇവിടെ ഇരിക്കാം, കിടക്കാം. സ്ഥലം കുറവുള്ളയിടത്ത് പുറത്തേക്ക് തള്ളുന്നതിനു പകരം അകത്തേക്കാണ് സ്ഥലമെടുക്കുക. താഴെ നിന്നേ കെട്ടിപൊക്കി സ്ലാബ് നൽകാം. അതല്ല എങ്കിൽ സ്ലാബ് നൽകാതെ വേറിട്ട സീറ്റിങ് നൽകാം. അതിനെ ബേ വിൻഡോ എന്നു കൃത്യമായി നിർവചിക്കാനാകില്ല. ചെറിയ നീളമേ ഉള്ളൂ എങ്കിൽ തടിപ്പലക സ്ക്രൂ ചെയ്തോ മെറ്റൽ ഫ്രെയിമിലോ നൽകുന്നത് ചെലവ് കുറയ്ക്കും.
എന്തിനാണ് ബേ വിൻഡോ?
കിടപ്പുമുറികൾ, ഫാമിലി ലിവിങ് തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലായും ബേ വിൻഡോ കണ്ടു വരുന്നത്. എവിടെ വേണമെന്നത് ഉപയോഗിക്കുന്നവരുടെ ഇഷ്ടമാണ്. ഇന്നയിടത്തെ പാടുള്ളു എന്ന് സ്ഥാപിത നിയമങ്ങളൊന്നുമില്ല.
ഫാമിലി ലിവിങ് പോലെയുള്ള ഇടങ്ങളിൽ ബേ വിൻഡോ നൽകുമ്പോൾ ഇരിക്കാനായി അധിക സ്ഥലം ലഭിക്കുന്നു എന്നതാണ് ഗുണം. വീട്ടിൽ അതിഥികൾ എത്തുമ്പോഴുമെല്ലാം ആ സ്ഥലം ഉപയോഗിക്കാം. മാത്രമല്ല പുറത്തെ കാഴ്ച ആസ്വദിക്കാനും ബേ വിൻഡോ അവസരമൊരുക്കുന്നു. പച്ചപ്പ്, വീടിനോടു ചേർന്നുള്ള ചെറിയ ജലാശയങ്ങൾ, ഫൗണ്ടൻ എന്നിങ്ങനെ ഭംഗിയുള്ള പുറംകാഴ്ചകളിലേക്കു തുറക്കുന്ന ജനാലകൾ ബേ വിൻഡോയാക്കാം.
Denne historien er fra May 2023-utgaven av Vanitha Veedu.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Vanitha Veedu.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി