എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഒരുങ്ങാം, നേരത്തേ
Kudumbam|November 2023
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാസങ്ങൾ ഇനിയുമുണ്ടെന്ന് കരുതി പഠനത്തിൽ അലസത കാണിക്കാതെ കൃത്വമായ തയാറെടുപ്പുകൾ നടത്തി ആത്മവിശ്വാസത്തോടെ ഇന്നുതന്നെ ഒരുങ്ങാം...
കെ.പി. ലുഖ്മാൻ എജുക്കേഷനൽ സൈക്കോളജിസ്റ്റ് ആൻഡ് കരിയർ എക്സ്പർട്ട്
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഒരുങ്ങാം, നേരത്തേ

മാർച്ചിൽ നടക്കേണ്ട 2024 ബോർഡ് എക്സാമുകളായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അഞ്ചുമാസം മാത്രം. അതിനുമുമ്പ് ഡിസംബറിൽ പാദവാർഷിക പരീക്ഷയും ഫെബ്രുവരിയിൽ മോഡൽ പരീക്ഷയും നടക്കും. അതിനാൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇനിമുതൽ പരീക്ഷക്കാലമാണ്. കൃത്യമായ പ്ലാനും തയാറെടുപ്പുകളുമായി നേരത്തേ ഒരുക്കം തുടങ്ങിയാൽ കൂളായി പരീക്ഷയെ നേരിടാം.

വിദ്യാർഥികളുടെ പഠനപ്രക്രിയയിൽ പരീക്ഷകൾ നിർണായക പങ്കുവഹിക്കുന്നു. വിഷയത്തെക്കുറിച്ചുള്ള അറിവും ധാരണയും പരീക്ഷിക്കുക മാത്രമല്ല, അവരുടെ ശക്തിയും ബലഹീനതയും തിരിച്ചറിയാനും വിദ്യാർഥികളെ സഹായിക്കുന്നു. ബോർഡ് പരീക്ഷ വന്നാൽ പിന്നെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയാണ്. എന്നാൽ, പരീക്ഷകളെ മനശ്ശാസ്ത്ര സമീപനത്തോടെ സമീപിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയാറായാൽ മികച്ച രീതിയിൽ വിദ്യാർഥികളെ മുന്നോട്ടു നയിക്കാൻ കഴിയും. പരീക്ഷയിലെ തോൽവി ജീവിതത്തിലെ തോൽവിയായും പരീക്ഷയിലെ വിജയം ജീവിതത്തിലെ വിജയമായും കരുതേണ്ടതില്ല. എല്ലാവരുടെ യും പഠനശൈലി വ്യത്യസ്തമാണെന്ന കാര്യം ഓർക്കുക. ബോർഡ് പരീക്ഷകളിൽ ഉയർന്ന ഗ്രേഡുകൾ നേടുന്നതിന് സ്ഥിരത, അർപ്പണബോധം, നന്നായി ആസൂത്രണം ചെയ്യുക, പഠനത്തോടുള്ള നല്ല സമീപനം എന്നിവ പ്രധാനമാണ്.

ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യവും അക്കാദമിക് നേട്ടവും തമ്മിൽ വലിയ ബന്ധമുണ്ട്. നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക. സമീകൃതാഹാരം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക. സമ്മർദം നിയന്ത്രിക്കുക. മതി യായ ഉറക്കം ഉറപ്പുവരുത്തുക. ആവശ്യമായ അളവിൽ വെള്ളം കുടിക്കുക. മനസ്സും ശരീരവും നല്ലനിലയിൽ നിലനിർത്തുന്നതിന് ക്രമമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

തയാറെടുപ്പ് നേരത്തേ തുടങ്ങാം

തയാറെടുപ്പ് വിദ്യാർഥികളെ പഠിക്കാൻ തയാറാക്കുന്നു. കൃത്യസമയത്ത് സിലബസ് കവർ ചെയ്യാനും കാര്യക്ഷമമായി പരിശീലിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. സമ്മർദവും പരീക്ഷഭയവും പിരിമുറുക്കവും കുറക്കാനും പഠനത്തിൽ ആത്മവിശ്വാസം വർധിപ്പിക്കാനും നേരത്തേയുള്ള തയാറെടുപ്പ് സഹായിക്കുന്നു. എല്ലാറ്റിലും വിദഗ്ധൻ ഒരു കാലത്ത് തുടക്കക്കാരനായിരുന്നു എന്ന് ഓർക്കുക. നാളത്തേക്കുള്ള ഏറ്റവും നല്ല തയാറെടുപ്പ് ഇന്ന് നിങ്ങൾ പരമാവധി ചെയ്യുക എന്നതാണ്.

Denne historien er fra November 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025