സാന്ത്വനമേകി സർക്കാർ സംവിധാനങ്ങൾ

മരണം യാഥാർഥ്യമാണെങ്കിലും വേദനയില്ലാതെ, അന്തസ്സോടെയുള്ള മരണം ഓരോ രോഗിക്കും അനുഭവിക്കാൻ കഴിയണം. എന്നാൽ, ലോകത്താകമാനമുള്ള പരിചരണം ലഭിക്കേണ്ട രോഗികളിൽ 10 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ആവശ്യമായ അളവിലുള്ള പരിചരണം ലഭിക്കുന്നുള്ളൂവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാന്ത്വന പരിചരണമാണ് അന്തസ്സുള്ള മരണം ഉറപ്പുവരുത്തുന്നത്. മാരക രോഗം ബാധിച്ച് ദുരിതവും വേദനയും പേറുന്നവർക്ക് വേദനസംഹാരികളും സ്നേഹപൂർണമായ പരിചരണവും നൽകി രോഗിയുടെയും കുടുംബത്തിന്റെയും അവസ്ഥയെ മെച്ചപ്പെ ടുത്തുന്നതിനാണ് സാന്ത്വന പരിചരണമെന്ന് ലോകാരോഗ്യ സംഘടന വിവക്ഷിക്കുന്നത്.
സാന്ത്വന പരിചരണമെന്നാൽ ജീവിതാന്ത്യം പ്രതീക്ഷിക്കുന്ന രോഗികൾക്കുള്ള പരിചരണമായി ആദ്യ കാലത്ത് കണക്കാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഗുരുതരമായേക്കാവുന്ന രോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സയോടൊപ്പം സാന്ത്വന പരിചരണവും നൽകിവരുന്നു. മരണപ്പെടുന്നവരെ സംസ്കരിക്കുന്നതിലും ശേഷം കുടും ബാംഗങ്ങൾക്കാവശ്യമായ പിന്തുണ നൽകുന്നതിലേക്കും വരെ ഇന്ന് പാലിയേറ്റിവ് കെയർ വികസിച്ചിട്ടുണ്ട്. സാന്ത്വന പരിചരണം ആഗോള ആരോഗ്യ പരിരക്ഷയുടെ (Universal H ealth Coverage) അവിഭാജ്യഘടകം തന്നെയാണെന്നാണ് ലോകാരോഗ്യ സംഘടന വിവക്ഷിച്ചിട്ടുള്ളത്.
കേരള മാതൃക
സമൂഹ നന്മക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയ കൂട്ടായ്മയെന്നത് കേരളത്തിന്റെ ഒരു രീതിയാണ്. 2008ലാണ് കേരളം പാലിയേറ്റിവ് പരിചരണ നയം രാജ്യത്താദ്യമായി പ്രഖ്യാപിക്കുന്നത്. സർക്കാർ തലത്തിലും സന്നദ്ധ സംഘടന തലത്തിലുമുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഈ പോളിസി വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. മാത്രമല്ല, ചുരുക്കം മെഡിക്കൽ കോളജുക ളോടനുബന്ധിച്ചും സാമൂഹിക, സന്നദ്ധ സംഘടനകളുടെ കീഴിലും ഒതുങ്ങിനിന്നിരുന്ന പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഈ പോളിസി സഹായകരമായി.
Denne historien er fra January 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...