പരീക്ഷ എന്നു കേട്ടാൽ മിക്ക കുട്ടികൾക്കും പേടിയാണ്. പലർക്കും അത് ഏറെ ടെൻഷനുണ്ടാക്കും. പരീക്ഷക്കാലത്തെ ചെറിയതോതിലുള്ള ടെൻഷൻ നല്ലതാണ്. അത് പരീക്ഷയെ കൂടുതൽ ഗൗരവമായി കാണാൻ ഉപകരിക്കും. എന്നാൽ, അമിതഭയം കുഴപ്പങ്ങളുണ്ടാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...
വേണ്ട, അമിത ടെൻഷൻ
ഉത്കണ്ഠ, അകാരണ ഭയം എന്നിവ പഠിച്ച കാര്യങ്ങൾ മറന്നുപോകാൻ ഇടവരുത്തും. കുട്ടിയുടെ ആധിയും മാതാപിതാക്കളുടെ അമിത പ്രതീക്ഷകളും സഹപാഠികളുടെ മികച്ച വിജയവുമെല്ലാം ആത്മവിശ്വാസം ഇല്ലാതാക്കും. പരീക്ഷകളെ അഭിമാനപ്രശ്നമായി നോക്കിക്കാണരുത്. മാർക്ക്/ഗ്രേഡ് കുറഞ്ഞതിന്റെ പേരിൽ കുട്ടികളെ ഒരിക്കലും കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യരുത്. കുട്ടിയുടെ കഴിവിനപ്പുറം മുഴുവൻ മാർക്ക് വാങ്ങണം അല്ലെങ്കിൽ ഫുൾ എ പ്ലസ് വാങ്ങണം എന്ന നിർബന്ധം കുട്ടിയിൽ അടിച്ചേൽപിക്കുന്നതാണ് പരീക്ഷപ്പേടിക്ക് ഒരു കാരണം.
പേടി കാരണം അറിയാവുന്ന ചോദ്യങ്ങൾക്കുപോലും കൃത്യമായി ഉത്തരമെഴുതാൻ കഴിഞെന്നുവരില്ല. അതിനാൽ പരീക്ഷയെക്കുറിച്ചുള്ള അനാവശ്യ ഭയം മനസ്സിൽനിന്ന് അകറ്റുക. പരീക്ഷക്കാലത്ത് കുട്ടിക്ക് ധൈര്യവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം ആത്മവിശ്വാസവും പിന്തുണയും നൽകണം. കുട്ടികളിലെ സ്ട്രെസ് കുറക്കണം.
വ്യായാമം ചെയ്യാം. സ്ട്രെസ് കുറക്കാം
സ്ട്രെസ് കുറക്കുന്ന ലളിത മാർഗമാണ് നടത്തം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. നടത്തം ശരീരത്തിലെ ഓക്സിജൻ കൂട്ടാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
യോഗ, എയ്റോബിക്സ്, സൈക്ലിങ്, ജോഗിങ്, നീന്തൽ, ടെന്നിസ്, ഫുട്ബാൾ, ബാഡ്മി ന്റൺ, ടേബ്ൾ ടെന്നിസ് തുടങ്ങിയ വ്യായാമങ്ങളും ചെയ്യാം. എട്ടു മുതൽ 10 മണിക്കൂർ വരെ ഉറങ്ങുകയും വേണം. ആരാധനാലയങ്ങൾ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത് പിരിമുറുക്കം കുറക്കാൻ സഹായിക്കും.
ഉറക്കം പ്രധാനം
രാത്രി ഏറെ വൈകാതെ ഭക്ഷണം കഴിക്കുകയും നേരത്തേ ഉറങ്ങുകയും ചെയ്യുന്നതാണ് നല്ലത്. ഇത് രാവിലെ എഴുന്നേറ്റ് പഠിക്കാൻ സഹായിക്കും. പരീക്ഷയുടെ തലേ ദിവസം പഠിച്ച കാര്യങ്ങൾ ഒന്നു മറിച്ചുനോക്കി ഓർമയിൽ വെക്കാൻ ശ്രദ്ധിക്കണം.
Denne historien er fra March 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...