ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം. ഏതൊരു താരത്തിന്റെയും ആഗ്രഹമാണത്. അത്തരമൊരു അപൂർവ ഭാഗ്യം ലഭിച്ച താരമാണ് നൂറിൻ ഷെരീഫ്. ഒരു അഡാർ ലവി'ലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നൂറിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തിരക്കുള്ള താരംതന്നെയാണ്. ഇപ്പോൾ സിനിമയിലൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്നവരോട് കൃത്യം മറുപടിയുണ്ട് നൂറിനും ഭർത്താവ് നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറിനും.
ഒരു വർഷത്തോളമായി സ്വന്തമായി തിരക്കഥയൊരുക്കുന്ന സിനിമയുടെ തിരക്കുകളിലാണ് ഇരുവരും. ജൂലൈയിലാണ് ഷൂട്ടിങ് ആരംഭിക്കുക. അതിനിടെ വിവാഹം കഴിഞ്ഞുള്ള ആദ്യ ബലിപെരുന്നാളിന്റെ തിരക്കുമുണ്ട് ഇരുവർക്കും.
ഞങ്ങളുടെ സിനിമ വരുന്നതു തന്നെയാണ് വലിയ വിശേഷം
ഫാഹിം: ഞങ്ങളുടെ സിനിമ വരുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ വിശേഷം. വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായിരുന്ന ധനഞ്ജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ്, വിനീത് ശ്രീനി വാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഭഭബ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് ഗോകുലം മൂവീസാണ്.
കഥയുടെ ആദ്യ ആശയം പങ്കിട്ടത് നൂറിനായിരുന്നു. തിരക്കഥ എഴുത്ത് എനിക്ക് പ്രശ്നമുള്ള വിഷയമായിരുന്നില്ല. എന്നാൽ, നന്നായി വായിക്കുന്ന ആളായിട്ടും ചെറിയ ചെറിയ കഥകൾ എഴുതുന്ന ആളായിട്ടും തിരക്കഥയിൽ പങ്കാളിയായി നൂറിൻ എത്തിയത് ഏറെ ആലോചിച്ച ശേഷമാണ്. ഒരുമിച്ച് എഴുതാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് വളരെ വേഗം കണക്ടായി. കാരണം, രണ്ടാൾക്കും സിനിമയെന്നാൽ അത്രത്തോളം ഇഷ്ടമാണ്.
നൂറിൻ എഴുതുന്ന സമയത്ത് അഭിപ്രായ വ്യത്യാസങ്ങളൊക്കെ വരും. അത് വ്യക്തിജീവിതത്തെ ബാധിക്കുമോയെന്ന് ഭയന്നു. പക്ഷേ, എഴുത്തിന്റെ സമയത്തുള്ള തീരുമാനങ്ങൾ ഞങ്ങൾ അവിടെത്തന്നെ അവസാനിപ്പിക്കും. അതൊരിക്കലും കൊണ്ടുനടക്കില്ല. അതുതന്നെയായിരുന്നു ഏറ്റവും വലിയ ആശ്വാസവും.
പിന്നെ ഹോട്ട്സ്റ്റാറിലെ ഒരു വെബ് സീരീസിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
Denne historien er fra June 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്