പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam|January-2025
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
ഇർഷാദ് Architect NESTA Architects, Malappuram
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വീട് നിർമാണത്തോടൊപ്പം പ്ലംബിങ്ങിലും വയറിങ്ങിലും ഏറെ ശ്രദ്ധ നൽകാം. വയറിങ് അപാകത മൂലമുള്ള അപകടങ്ങൾ പോലെ അനാവശ്യ ചെലവുകളും വർധിച്ചു വരുകയാണ്. അതുകൊണ്ട് വയറിങ്ങും പ്ലംബിങ്ങും നടത്തുംമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യ ചെലവുകൾ കുറക്കാം, അപകടങ്ങൾ ഒഴിവാക്കാം. പുനർനിർമിക്കുന്ന വീടുകളാണെങ്കിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാം.

വേണം സ്കെച്ച്

പ്ലംബിങ്ങും വയറിങ്ങും അവസാന ഘട്ടത്തിൽ ചെയ്യാമെന്ന ധാരണയും ചിലർക്കുണ്ട്. ആ സങ്കൽപം തെറ്റാണ്. വീടിന്റെ പ്ലാൻ തയാറാക്കുമ്പോൾ തന്നെ ഇലക്ട്രിക്കൽ, പ്ലംബിങ് സ്കെച്ച് നടത്തണം. കൃത്യമായ പ്ലാനിങ് വേണം. സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പിക്കാൻ അതാവശ്യമാണ്.

ഓരോ മുറിയിലെയും ഇടങ്ങളിലെയും പ്ലഗ്, സ്വിച്ച്, ലൈറ്റ് എന്നിവയുടെ എണ്ണം, പ്ലംബിങ് സാമഗ്രികളുടെ ക്വാളിറ്റി, അവ എവിടെയെല്ലാം സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങളിൽ വീട്ടുകാർക്ക് വ്യക്തമായ ധാരണ വേണം. ഹോം ഓട്ടോമേഷൻ പോലെയുള്ള ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് പവർ ഔട്ട്ലറ്റും നൽകണം.

വയറിങ്ങിനു മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട് വാങ്ങാനുദ്ദേശിക്കുന്ന വയർ, ബൾബുകൾ, സ്വിച്ചുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയ സാധനസാമഗ്രികളെക്കുറിച്ച് നിശ്ചയം ഉണ്ടായിരിക്കണം. ലൈറ്റ് പോയന്റുകൾ എവിടെയൊക്കെ എന്നതിനെക്കുറിച്ചും മുൻകൂട്ടി നിശ്ചയിക്കാൻ കഴിഞ്ഞാൽ വാർക്കുമ്പോൾ തന്നെ ആവശ്യമായ പൈപ്പുകൾ കോൺക്രീറ്റിലൂടെ ഇട്ടുപോകാം. മുൻകാലങ്ങ ളിൽ ഫാനുകൾക്കുള്ള വയറിങ് പൈപ്പുകളാണ് ഇത്തരത്തിൽ കോൺക്രീറ്റിനുള്ളിലൂടെ നൽകിയിരുന്നതെങ്കിൽ ഇന്ന് സർക്യൂട്ട് പൈപ്പുകളും പരമാവധി കോൺക്രീറ്റിനുള്ളിലൂടെ തന്നെ നൽകുന്ന രീതിയാണുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ വയറിന്റെ നീളം പരമാവധി കുറക്കാനാകും.

ഗുണമേന്മ മുഖ്യം

ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ ഒറ്റത്തവണയാണ് ചെയ്യുക. അതുകൊണ്ട് നല്ല ബ്രാൻഡിന്റെ ഉയർന്ന ക്വാളിറ്റിയുള്ള മെറ്റീരിയൽ തന്നെ ഉപയോഗിക്കണം. ഐ.എസ്.ഐ മാർക്കുള്ള ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക.

ഗുണനിലവാരമുള്ള കോപ്പർ വയറുകൾ ഓരോ മുറിയിലും സർക്യൂട്ട് തിരിച്ച് ഉപയോഗിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. തീപിടിത്തം ഉണ്ടായാലും കൂടുതൽ പുക പുറത്തു വിടാത്ത എഫ്.ആർ.എൽ. എസ് (Flame Retardant Low Smoke) വയറുകളാണ് നല്ലത്.

Denne historien er fra January-2025-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January-2025-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025