കരുമ്പീ, കറമ്പ ജനിച്ച് ഏതാനും നാൾ മാത്ര മായ കുഞ്ഞിന്റെ ഓമനമുഖത്തു നോക്കി നെഞ്ചോട് ചേർത്ത് ഓമനിക്കേണ്ടവർ തന്നെ ഇങ്ങ നെവിളിക്കുന്നതു കേട്ടു അമ്പേ തകർന്നു പോയൊരമ്മയുടെ ഓർ മ്മച്ചിത്രം ഞരമ്പുകൾ പൊട്ടിച്ച് ഇടയ്ക്കിടെ എന്നിൽ നിന്നു പുറത്തു ചാടാറുണ്ട്.
അപ്പോൾ കഠാര നെഞ്ചിൽ കുത്തിയിറക്കുന്നതിനേക്കാൾ രക്തം പൊടിയും..
വലുതായപ്പോൾ ഇഷ്ടനിറ ങ്ങൾക്കുനേരെ എന്റെ മകൾക്ക് മുഖം തിരിക്കേണ്ടി വന്നപ്പോഴും അതേ പൊടിച്ചിൽ ഞങ്ങൾ രണ്ടു പേരിലും ഉണ്ടായിട്ടുണ്ട്. ഒരു നാൾ വെളുത്ത ചുരിദാറിൽ കോളേജിൽ ചെന്നപ്പോൾ "കരി തിരി കത്തിയതുപോലെ "യെന്ന കമന്റ് പറഞ്ഞതു കേട്ടപ്പോഴും ഞങ്ങൾ രണ്ടു പേരുടേയും മുഖം വല്ലാണ്ട് താണുപോയിട്ടുണ്ട്.
ഇത്തരം കഥയില്ലാത്തവരു ടെ ജൽപ്പനങ്ങൾ കേട്ട് മകൾ വേദനിച്ചതിനേക്കാൾ എന്റെ ഹൃദയം നൊന്തു. അന്ന് കേട്ട തെല്ലാം ബോഡി ഷെയ്മിങ് ആണെന്നും ഒരാൾക്കും മറ്റാ രാളുടെ നിറത്തിലോ വേഷത്തിലോ കടന്നു ചെല്ലാനുള്ള അവകാശമില്ലെന്നും ആത്മവിശ്വാസമാണ് ഒരുവന്റെ സൗന്ദര്യമെന്നും തിരിച്ചറിയുന്നതിനിടയ്ക്ക് അവൾ പലവട്ടം നൊന്തിട്ടുണ്ട്. ആ തിരിച്ചറിവു മുതൽ അവൾ അവളെ തന്നെ സ്നേഹിക്കാൻ തുടങ്ങി.
താൻ എന്താണോ അതായിരിക്കണം തന്റെ ഫോട്ടോയിലും വീഡിയോയിലും എന്ന് സ്വന്തം വിവാഹത്തിനവൾ പ്രത്യേകം നിഷ്ഠയും വച്ചിരുന്നു.ആ സൗന്ദര്യബോധം എനിക്കു തന്ന സന്തോഷം, അഭിമാനം വർണ്ണനാതീതം! മോഹിനിയാട്ടം കലാകാരൻ എന്ന രീതിയിൽ പ്രശസ്തനായിട്ടു കൂടി ആർ.എൽ.വി. രാമകൃഷ്ണൻ നേരിട്ടതും ഇത്തരമൊരു വർണ്ണ അധിക്ഷേപമാണ്.
ലോക ചരിത്രത്തിന്റെ തന്നെ പലയേടുകളിലും വർണ്ണ, ലിംഗത്തിനെതിരെയുള്ള കലുഷിതവും നിന്ദ്യവുമായ ഇത്തരം ഇടപെടലുകൾ എഴുതിചേർക്കപ്പെട്ടിട്ടുണ്ട്. അതിലെല്ലാം മനുഷ്യപക്ഷത്തു നിന്ന് ഏറെ അകലെയാണു സമൂഹമ നസ്സാക്ഷി എന്നു കാണാം. സാംസ്കാരികകേരളചരിത്രത്തിലും അതിന് നാൾവഴികളുണ്ട്. ജാതിവർണ്ണ കലുഷിത അന്തരീ ക്ഷത്തിൽ കറുത്തവരെന്നും വെളുത്തവരെന്നും പൊതുയിടങ്ങളിൽപോലും നിരന്തരം പരാമർശിക്കപ്പെട്ടത് ചരിത്രം.
നൂതനവഴികളിലൂടെ കാലം കടന്നു പോന്നിട്ടും ഇപ്പോഴും അതിന്റെ വടുക്കൾ സമൂഹത്തിൽ നിലനിൽക്കുന്നു എന്നു ശ്രീമതി സത്യഭാമയിലൂടെ തിരിച്ചറിയുന്നത് ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
അത് കലയിലേയ്ക്കുകൂടി പകർന്നാടുമ്പോൾ പ്രത്യേകിച്ചും.
Denne historien er fra March 31, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 31, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ