ആഗോളതാപന ഫലമായി അറബിക്കടലിന്റെ ഉപരിതല ചൂട് ക്രമാതീതമായി കൂടുന്നു. ഉഷ്ണമേഖലാ പ്രദേശമായ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനില 19512015 കാലയളവിൽ ശരാശരി 10 % വർദ്ധിച്ചു. എന്നാൽ, ഇതേ കാലയളവിൽ ആഗോള ശരാശരി സമുദ്രോപരിതല താപനം 0.70 മാത്രമാണ് വർധിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിലെ 700 മീറ്റർ സമുദ്രത്തിലെ ചൂടിന്റെ അളവ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി വർദ്ധിച്ചുവരുന്ന പ്രവണത പ്രകടമാക്കിയിട്ടുണ്ട്.
ബെംഗളുരു നഗരത്തിൽ കുടിക്കാനും കുളിക്കാനും വെള്ളമില്ലെന്ന വാർത്ത പുറത്തുവന്നപ്പോൾ കേരളത്തിൽ താമസിക്കുന്ന ഭൂരിപക്ഷം പേരും ആ വാർത്ത ഗൗരവത്തിലെടുത്തോ എന്നു സംശയമാണ്. ബെംഗളുരു നഗരത്തിലെ ഏകദേശം 1.14 കോടി ജനങ്ങൾക്ക് ആവ ശ്യമുള്ള 200 കോടി ലിറ്ററിന് വേണ്ടി നെട്ടോട്ടമോടുക യാണ് സർക്കാരും ജല അതോറിറ്റിയും. പാത്രം കഴുകാൻ വെള്ളമില്ലാത്തതിനാൽ അടുക്കളകൾ അടച്ചു പൂട്ടി. ഹോട്ടലുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പാത്രങ്ങളിലേക്ക് വഴി മാറി. സ്കൂളുകൾ കോവിഡ് കാലത്തിലെന്നപോലെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. വെള്ളം ദുരൂപയോഗം ചെയ്താൽ പിഴയടിക്കുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നൽകി.
അത് ബെംഗളുരുവിലല്ലേ എന്നു ചോദിച്ച് സമാധാനിക്കുകയായിരുന്നു മലയാളികൾ. എന്നാൽ കേരളവും ബെംഗളൂരുവിന്റെ വഴിയിലെക്കെത്താൻ അധികകാലം വേണ്ടി വരില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇക്കൊല്ലം ഫെബ്രുവരി പകുതിയായപ്പോഴേക്കും കേരളം കഠിനമായ ചൂടു അഭിമുഖീകരിച്ചു. അടങ്ങിയതായി കേരള സർവകലാശാലാ എൻയോൺമെന്റൽ സയൻസസ് വിഭാഗം ഡീൻ പ്രൊഫ. സാബു ജോസഫ് പറയുന്നു..
വെന്തുരുകുന്ന ചൂടിന് എന്താണ് കാരണം?
പ്രൊഫ. സാബു ജോസഫ് അക്ഷരാർത്ഥത്തിൽ കേരളം വെന്തുരുകുകയാണ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാ പിച്ചിട്ടുള്ള ഓട്ടോമാറ്റിക് കാലാ വസ്ഥ മാപിനികളിൽ നിന്നുള്ളി വിവരങ്ങൾ അനുസരിച്ച് പല സ്ഥലങ്ങളിലും പകൽ പ നില 40 ഡിഗ്രിക്ക് മുകളിലായി. ഫെബ്രുവരി 12നു ലഭിച്ച കണക്ക് പ്രകാരം എട്ടു ജില്ലകളിൽ എല്ലോ അലർട്ട് ആയി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴി ക്കോട്, പാലക്കാട് കണ്ണൂർ തുടങ്ങിയ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. പൊള്ളുന്ന ചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൂട് ഇനിയും ഉയരും എന്നാണ് വിവിധ കാലാവസ്ഥ മോഡലുകൾ ഉപയോഗിച്ചുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
Denne historien er fra March 31, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 31, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ