ഇഡി വേട്ടയുടെ പേരിൽ എങ്ങനെ വോട്ട് നേട്ടമുണ്ടാ ക്കാനാകുമെന്ന് ലോകസഭ തിരഞ്ഞെടുപ്പിന്റെ പടിവാ തിൽക്കൽവെച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന "തെരുവ് നാടകങ്ങളാണ് ഇപ്പോൾ ദേശീയ തലസ്ഥാനത്ത് അരങ്ങേ റുന്നത്. ഏറ്റവും ഒടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് കേന്ദ്ര ഏജൻസിയുടെ വലയിലായത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ പ്രതിയായി ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ എഎപി മാ ത്രമല്ല ഇന്ത്യ മുന്നണിയാകെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. കെജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ ത്തിന്റെ ഐക്യത്തിനും ഒന്നിച്ചുള്ള പോരാട്ടത്തിനും വീണ് കിട്ടിയ ഒരവസരമാക്കി മാറ്റാനാണ് എഎപിയും കോൺഗ്രസും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഡൽഹി രാംലീല മൈതാനിയിലെ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി.
അറസ്റ്റ് എഎപിക്ക് നേട്ടമാകുമോ?
തിരഞ്ഞെടുപ്പ് തൊട്ട് മുന്നിൽ നിൽക്കുമ്പോഴും എഎ പിയുടെ എല്ലാമെല്ലാമായ പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ നേതാവിനെ അറസ്റ്റിലാകുമ്പോൾ അത് സഹതാപ തരംഗമായി മാറുമോയെന്ന് സംശയിക്കു ന്നവരുടെ കൂട്ടത്തിൽ ബി.ജെ.പി നേതാക്കളുമുണ്ട്. "ഞാനും കെജ്രിവാൾ" എന്ന മുദ്രാവാക്യമുയർത്തി ആം ആദ്മി പാർട്ടി നടത്തുന്ന കാമ്പയിനും മറ്റ് സമരപരിപാടികളും ഏറ്റവും കുറഞ്ഞത് ഡൽഹി നിവാസികളിലെങ്കിലും സ്വാ ധീനം ചെലുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എഎപി കോൺഗ്രസ് നേതൃത്വങ്ങൾ. സാധാരണക്കാർക്ക് നേട്ടങ്ങൾ ഉറപ്പ് വരുത്തിയ മൊഹല്ല ക്ലിനിക്കുകൾ പോലുള്ള സർക്കാർ പദ്ധതികൾ ഡൽഹി വോട്ടർമാരുടെ മനസ്സിൽ സജീവമാക്കി നിർത്താനായി ഇഡിയുടെ കസ്റ്റഡിയിൽ കഴിയുമ്പോഴും ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട ഉത്തരവുകളിറക്കാൻ അര വിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത് ഈ ഉദ്ദേശം ലക്ഷ്യമിട്ടാണ്. എന്തായാലും ലോ കസഭ തിരഞ്ഞെടുപ്പിൽ ഡൽഹി മുഖ്യ മന്ത്രിയുടെ അറസ്റ്റ് നേട്ടമാക്കി മാറ്റാൻ കഴിയുമെന്ന വിശ്വാസവുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ മുന്നണി നേതാക്കൾ.
Denne historien er fra March 31, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 31, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ