ഊണ് കഴിഞ്ഞ് ചാരുകസാലയിൽ കിടന്ന് മാവിൻ ചില്ലകളിലൂടെ പാറി വരുന്ന ഇളം കാറ്റുമാസ്വദിച്ച് കൈയിൽ ഒരു വിശറിയുമായി വിശ്രമിച്ചിരുന്ന കാരണവന്മാരുടെ കാലമൊക്കെ കഴിഞ്ഞു. ഇന്നത്തെ വേനലിന് വിശറിയുടെ കാറ്റു പോരാ, മുറ്റത്ത് തണലിന് മാവുമില്ല.
അതേ സമയം ഉഷ്ണമാപിനികളിൽ രസമുയരുന്നത് ആഹ്ലാദത്തോടെ വീക്ഷിക്കുകയാണ് രാജ്യത്തെ ഒട്ടനേകം കോർപ്പറേറ്റുകൾ! കഴിഞ്ഞ വർഷത്തെ വേനൽ അവരെ ചതിച്ചു കളഞ്ഞു; ഈ വർഷം അവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ മെറ്റീരിയളോജിക്കൽ ഡിപ്പാർ ട്ട്മെന്റ് (ഐ എം ഡി) പ്രവചിച്ചിരിക്കുന്നത് എൽ നിനോ അവസ്ഥ നിലനിൽക്കുന്നതിനാൽ ഈ വർഷം പല സംസ്ഥാനങ്ങളിലും ഇനിയും ചൂടു വർദ്ധിക്കുമെന്നും താപതരംഗങ്ങളുണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്നുമാണ്.
കാലാവസ്ഥയിലെ ഈ മാറ്റം കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു കൂട്ടർ എയർ കണ്ടീഷണറുകളുടെ നിർമ്മാതാക്കളാണ്. ഇന്ത്യയിലെ എയർ കണ്ടീഷണറുകളുടെ വിപണി ഏതാണ്ട് 3 ലക്ഷം കോടി രൂപയുടേതാണ്. 10 ദശലക്ഷം യന്ത്രങ്ങൾ കഴിഞ്ഞ വർഷം വിറ്റെങ്കിൽ ഈ വർഷം 12.5 ദശലക്ഷം യൂണിറ്റുകളെങ്കിലും വില്ക്കുവാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.
പുതിയ മോഡലുകളും വലിയ വാഗ്ദാനങ്ങളുമായി മിക്ക ബ്രാൻഡുകളും രംഗത്തുണ്ട്. വേനൽക്കാലത്താണ് അവരുടെ വില്പനയുടെ 45-50% വും നടക്കുന്നത്. പിന്നെ പ്രധാനമായും ഉത്സവകാലങ്ങളിലും. 2023 -ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 100 വീടുകളെടുത്താൽ 24 എ സി യൂണിറ്റുകളുണ്ട്. വിപണിയിൽ 19% വില്പന നടത്തിയ വോൾട്ടാസാണ് ബ്രാൻഡുകളിൽ ഒന്നാമൻ. നാലു പ്ലാൻറുകളിൽ എ സി നിർമ്മിക്കുന്ന വോൾട്ടാസ്, വിപണിയിൽ ആവശ്യം ഉയരുന്നത് പരിഗണിച്ച് ശേഷി വർധിപ്പിക്കുകയാണ്. മറ്റു പ്രമുഖ ബ്രാൻഡുകളായ ഗോദ്റജ് മുൻവർഷത്തെക്കാൾ 30% വർദ്ധനവും എൽ ജി 35% അധികവില്പനയും ഈ വർഷം പ്രതീക്ഷിക്കുന്നു. വോൾട്ടാസ്, ഹെയർ തുടങ്ങിയ ബ്രാൻഡുകൾക്കു വേണ്ടി എസിയും റഫ്രിജറേറ്ററും നിർമ്മിച്ചു നല്കുന്ന സ്ഥാപനമാണ് എപക് ഡ്യൂറബിൾ. പല ബ്രാൻഡുകളിൽ വിപണിയിലെത്തുന്ന യൂണിറ്റുകളിൽ 24 ശതമാനവും നിർമ്മിക്കുന്നത് അവരാണ്. ഈ വർഷം ഇവയുടെ ആവശ്യം 15% എങ്കിലും വർദ്ധിക്കുമെന്നാണ് അവരും കരുതുന്നത്. കൂടാതെ കൂളറുകൾ നിർമ്മിക്കുവാനുള്ള പുതിയ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. 2027-28 ആകുമ്പോഴേക്ക് 250-300 കോടി രൂപയുടെ ബിസിനസ്സ് ആ പുതിയ സംരംഭത്തിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.
Denne historien er fra April 28, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 28, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ