ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്. ഒറ്റവാക്കിൽ വിശദീകരിക്കാൻ പറ്റാത്ത വ്യക്തിത്വമാണ്, അദ്ദേഹത്തിന്റേതെങ്കിലും ആ അപൂർവത ഉൾക്കൊള്ളുന്ന ഒരു തിരഞ്ഞെടുപ്പുമല്ല, ആ വാക്ക്. യഥാർത്ഥത്തിൽ ചികിത്സാരംഗത്തേക്കുള്ള കാൽവെപ്പായിരുന്നു. ഹൃദയശസ്ത്രക്രിയയിലുള്ള വൈദഗ്ദ്ധ്യം. തുടർന്ന് പല വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച ശാസ്ത്രജീവിതമായിരുന്നു, അദ്ദേഹത്തിന്റേത്.
ഒരു ഗവേഷകൻ എന്ന നിലയിൽ ഡോ. വല്യത്താന്റെ ഏറ്റവും വലിയ സംഭാവന, ചിത്ര വാൽവ് തന്നെയാണ്. ഏഴ് വർഷത്തെ ഗവേഷണം പല തവണ പരാജയപ്പെട്ടപ്പോഴും അദ്ദേഹം സംഘാംഗങ്ങൾക്ക് പ്രോത്സാഹനമായി നിന്നു. "ഗവേഷണമെന്ന പേരിൽ നടത്തുന്ന പാഴ്ച്ചെലവ് എന്ന ആരോപണത്തിലും തളരാതെ മുന്നേറിയതാണ്, 1990 ഡിസംബർ 4 ലെ വിജയകരമായ ശസ്ത്രക്രിയയിൽ ചെന്നെത്തിയത്. കുന്നംകുളത്തെ മുരളീധരൻ കെ. ഡി. ഇന്നും ആ വാൽവുമായി ജീവിക്കുന്നു. എല്ലാ ഡിസംബർ നാലിനും മുരളീധരൻ, തന്റെ പ്രിയപ്പെട്ട ഡോക്ടറെ വിളിക്കും. "സാർ, ഞാൻ ജീവിച്ചിരിപ്പുണ്ട്, കേട്ടോ. ഇന്ന് ഒന്നര ലക്ഷത്തോളം പേർ ഹൃദയത്തിന്റെ ഉൾദ്വാരത്തിൽ ഘടിപ്പിച്ച ചിത്ര വാൽവുകളുമായി ജീവിക്കുന്നു. ആ കണ്ടുപിടുത്തത്തിന്റെ വിജയവും കണ്ടിട്ടാണ് മുൻ മുഖ്യ മന്ത്രി സി. അച്യുതമേനോനും ലോകത്തോട് വിട വാങ്ങിയത്. അത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചുതന്നെ. ആ സമയത്ത് തന്നെ കൂടിക്കൊണ്ടിരുന്ന ഗവേണിങ് ബോഡിയാണ്, സാമൂഹികാരോഗ്യരംഗത്തെ പഠനങ്ങൾക്കായി "അച്യുതമേനോൻ സെന്റർ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി ആരംഭിക്കുവാൻ തീരുമാനിച്ചത്. യാദൃച്ഛികമെന്നോളം അച്യുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി അവിടെ നിയമിതനാകുമ്പോൾ ഒരു ചക്രം പൂർത്തിയാകുകയാണ്. തന്നെ ക്ഷണിച്ചു വരുത്തിയ മുൻ മുഖ്യമന്ത്രിയോടുള്ള ഡോ. വല്യത്താന്റെ പ്രത്യുപകാരമായിട്ടല്ല, അതുണ്ടായത്. ഡോ. രാമൻകുട്ടി അവിടെ ചെയ്തു കൊണ്ടിരുന്ന ഗവേഷണ പ്രവർത്തനങ്ങളെ വ്യവസ്ഥപ്പെടുത്തുക മാത്രമായിരുന്നു അത്.
സാങ്കേതികവിദ്യയെ വൈദ്യത്തോടു കൂട്ടിയിണക്കാൻ ഡോ. വല്യത്താൻ എന്നും ശ്രമിച്ചു പോന്നു. ആ സമീപനത്തിന്റെ ഒരു തുടക്കമാണ് ശ്രീചിത്രയിലെ ബയോ മെഡിക്കൽ ടെക്നോളജി വിഭാഗം. മറ്റു സ്ഥാപനങ്ങൾക്ക് ഒരു മാതൃകയാകാൻ ഈ വിഭാഗത്തിന് കഴിഞ്ഞു. ഡോക്ടർമാർ അല്ലാത്തവർ സാമൂഹികാരോഗ്യരംഗത്തേയ്ക്ക് വരുന്നതും ഈ മാർഗ്ഗത്തിലൂടെയാണ്.
Denne historien er fra July 29, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 29, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ