“പുരോഹിതനെയും, ഭിഷഗ്വരനെയും, അഭി ഭാഷയും, കവിയെയും, ശാസ്ത്രജ്ഞരെയുമെല്ലാം മുതലാളിത്തം നിഷ്ക്കരുണം സ്വന്തം കൂലിവേലക്കാരാക്കി മാറ്റിയിരിക്കുന്നു. കുടും ബങ്ങളുടെ എല്ലാ വൈകാരികമൂല്യങ്ങളുടെയും മൂടുപടം പിച്ചിച്ചീന്തി കുടുംബ ബന്ധങ്ങളെ പോലും അത് (മുതലാളിത്തം) വെറും പണത്തിന്റെ ബന്ധമാക്കി അധ:പ്പതിപ്പിക്കും.
176 വർഷം മുൻപ് മാർക്സും എംഗൽസും ചേർന്ന് തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെ സ്റ്റോയിലെ കാവ്യ ഭംഗിയിൽ തിളങ്ങുന്ന ലിഖിതങ്ങളിലെ ഒരു ചെറിയ ഉദ്ധരണിയാണ് ഇത്.
മാനിഫെസ്റ്റോയുടെ നൂറ്റി അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ (1998, ഞാൻ DYFI അഖിലേന്ത്യാ പ്രസിഡണ്ട് ആയി ഡൽഹിയിൽ പ്രവർ ത്തിക്കുന്ന കാലം) ഡൽഹിയിലെ ഒരു സെമിനാറിൽ സംസാരിക്കുമ്പോൾ സഖാവ് സീതാറാം ഈ ഉദ്ധരണി രണ്ടു തവണ ആവർത്തിച്ചു. എന്നിട്ട് ശ്രോതാക്കളോട് സൗമ്യനായി ഉറക്കെ ചോദിച്ചു, "ഇനി പറയൂ... ഈ മാനിഫെസ്റ്റോ കാലഹരണപ്പെടുന്നുണ്ടോ? ആളുകൾ കൂട്ടത്തോടെ മറുപടി നൽകി. ലോങ്ങ് ലിവ്, ലോങ്ങ് ലിവ് ലോങ്ങ് ലിവ്, മാർക്സിസം'.
വീണ്ടും 25 വർഷങ്ങൾക്ക് ശേഷം കമ്മ്യൂ ണിസ്റ്റ് മാനിഫെസ്റ്റോയുടെ നൂറ്റി എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ മാനിഫെസ്റ്റോയിലെ മറ്റൊരു ഭാഗം ഒരു ലേഖ നത്തിൽ അദ്ദേഹം ഉദ്ധരിച്ചു: “അതിന്റെയെല്ലാം അനിവാര്യ ഫലമായി മുതലാളിത്തം രാഷ്ട്രീയ അധികാരത്തിലും, കേന്ദ്രീകരണം വരുത്തി. വ്യത്യസ്ത താൽപര്യങ്ങളും, നിയമങ്ങളും, ഭരണക്രമങ്ങളും, നികുതി സമ്പ്രദായങ്ങളുമുള്ള, സ്വത്രന്തവും അഥവാ അയഞ്ഞ പരസ്പര ബന്ധങ്ങളും മാത്രമുള്ളവയോ ആയ സംസ്ഥാനങ്ങളെ തട്ടിയുടച്ചു ഒരൊറ്റ ഭരണകൂടവും, ഒരൊറ്റ നിയമസംഹിതയും, ഒരൊറ്റ ദേശീയതാ സംസ്കാര - വർഗ്ഗ താൽപ്പര്യവും, ഒരൊറ്റ ചുങ്ക വ്യവസ്ഥയുമുള്ള രാഷ്ട്രമാക്കിത്തീർത്തു. തുടന്ന് അദ്ദേഹം വായനക്കാരോട് ചോദിച്ചു ഇനി പറയൂ... ഈ മാനിഫെസ്റ്റോ ഇന്നത്തെ ഇന്ത്യൻ അവസ്ഥകൾക്ക് ചേരാത്തതാണോ?”
Denne historien er fra September 22, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 22, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ