ഇക്കൊല്ലം എട്ടാം ക്ലാസ് മുതൽ എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിനും മിനിമം മാർക്ക് വാങ്ങിക്കുന്ന കു ട്ടിക്കു മാത്രമേ വിജയിക്കാൻ കഴിയൂ എന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി കഴിഞ്ഞു. വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമെടുന്നതെന്ന് ഉത്തരവിൽ പറയുന്നുമുണ്ട്.
ലോകത്ത് ശാസ്ത്ര-സാങ്കേതിക, ആശയ വിനിമയ രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. വിജ്ഞാന സമൂഹവും സമ്പദ് വ്യവസ്ഥയും എന്ന ആശയം പ്രായോഗികമാ ക്കാനുള്ള ശ്രമങ്ങൾ കേരളത്തിലുൾപ്പെടെ നട ന്നു കൊണ്ടിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അതിജീവിക്കാൻ തക്ക ശേഷികളും അറിവുകളും മൂല്യബോധവും കുട്ടികൾ ആർജിക്കേണ്ടതുണ്ട് എന്ന് യുനെസ് കോ മുന്നറിയിപ്പ് തന്നിട്ട് കാൽ നൂറ്റാണ്ട് പിന്നി ട്ടിരിക്കുന്നു. (Education for the 21st Century, UNESCO,1998) വിദ്യാഭ്യാസ ഗുണതയെ സംബന്ധിച്ച കാഴ്ചപ്പാടുകളിൽ ആഗോള തലത്തിൽ തന്നെ മാറ്റം അനിവാര്യമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. വി ദ്യാഭ്യാസരംഗത്ത് പുരോഗതി നേടിയ രാജ്യങ്ങളിലെല്ലാം ഇത്തരം മാറ്റങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു.
മാറുന്ന ലോക സാഹചര്യങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ ഗുണതയെ പുനർനിർവചിക്കുകയും അത് കൈവരിക്കുന്നതിനാ വശ്യമായ വിദ്യാഭ്യാസ പരിപാടികൾ സംസ്ഥാനം ആവിഷ്കരിക്കരിക്കു കയും ചെയ്യുന്നത് സ്വാഗതാർഹം തന്നെ, 2022-23 ൽ ജനകീയ ചർച്ചകളെ തുടർന്ന് ആരംഭിച്ച സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവും 2024 മേയ് മാസത്തിൽ നടന്ന വിദ്യാഭ്യാസ കോൺ ക്ലേവും ഈ രംഗത്തെ പ്രധാന ചുവടുവയ്പുക ളായി കാണാം. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ കൈക്കൊണ്ട് പരീക്ഷാപരിഷ്കരണ തീരുമാനം പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് എത്ര മാത്രം സഹായകമാകുമെന്നും, കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയോടും പാഠ്യപദ്ധതി സമീപനത്തോടും എത്ര മാത്രം നീതി പുലർത്തുന്നുവെന്നുമുള്ള ആശങ്ക സംസ്ഥാന വ്യാപക മായി ഉയർന്നു വരികയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെയും വളർ ച്ചയുടെയും ചരിത്ര പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ഈ പ്രശ്നം പരിശോധിക്കുകയാണ് ഇവിടെ.
പരീക്ഷാ പരിഷ്കരണം അനിവാര്യം
പൊതുപരീക്ഷയിൽ വരുത്താൻ പോകുന്ന പ്രധാന മാറ്റങ്ങളെ ഇങ്ങനെ സം ഗ്രഹിക്കാം: എഴുത്തു പരീക്ഷയിൽ മിനിമം 30% മാർക്ക് ഓരോ വിഷയത്തിലും വാങ്ങിയാൽ മാത്രമേ കുട്ടി വിജയിക്കൂ.
Denne historien er fra October 13, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 13, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ