ഇന്നത്തെ പത്രത്തിൽ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയ ഒരു വാർത്ത വായിക്കാൻ ഇടയായി, ഒട്ടും പ്രാധാന്യം ഇല്ലാതെ പത്രത്തിന്റെ അഞ്ചാം പേജിൽ ഒരു ആറാംകോളം വാർത്ത. അത് ഇങ്ങനെ പോകുന്നു. ഭക്ഷണം കഴിക്കാതെ സെൻട്രൽ റെയിൽവെസ്റ്റേഷനിൽ തളർന്ന് വീണ അതിഥി തൊഴിലാളികളിൽ ഒരാൾ ആശുപത്രിയിൽ മരിച്ചു. മറ്റൊരാൾ അത്യാസന്ന നിലയിൽ ചികിത്സയിൽ ആണ്.
വിശന്ന് മനുഷ്യർ മരിക്കുകയോ? പട്ടിണി കൊണ്ട് മനുഷ്യൻ മരിക്കുന്നത്രയും ദരിദ്രമായ ഒരു രാജ്യം ആണോ ഇന്ത്യ? നമ്മുടെ സാമ്പത്തിക സ്ഥിതി അത്ര മോശം ആണോ? ഭക്ഷണവും വെള്ളവും കിട്ടാതെ ഒരു കൂട്ടം മനുഷ്യർ ചെന്നെ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുനടക്കുകയും അഴുക്കുവെള്ളം കുടിച്ച് പലർക്കും ജലജന്യ രോഗങ്ങൾ പിടിപെടുകയും ഉണ്ടായത്രേ! എന്താണ് ആ മനുഷ്യർക്ക് സംഭവിച്ചത്? ഒരു മനുഷ്യൻപട്ടിണിമൂലം മരിച്ചതും, ഒരു കൂട്ടം മനുഷ്യർ മരണത്തിന്റെ അരികിൽ വരെ എത്തിയതും അധികാരികൾ കണ്ടില്ലേ? ഹൃദയത്തിൽ ആർദ്രത ഉള്ള ഒരു യാത്രക്കാരനും അവിടെ ഉണ്ടായിരുന്നില്ലേ? അതോ ആ പാവം മനുഷ്യ രുടെ അറിവില്ലായ്മയും സങ്കോചവും നിസ്സഹായതയും ആണോ ഈ സംഭവത്തിലേക്ക് നയിച്ചത്? എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഒരായിരം ചോദ്യങ്ങൾ എന്റെ മനോമണ്ഡലത്തിലേക്ക് തിക്കിത്തിരക്കി വരികയാണ്. ഒന്ന് കുറിക്കാതെ തരമില്ല.
നമ്മുടെ രാജ്യം എത്രയേറെ പുരോഗമിച്ചാലും സാക്ഷരത തീരെ ഇല്ലാത്ത കുറെ സംസ്ഥാനങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ട്. ഈ മരണത്തിന്റെ പ്രധാന വില്ലൻ അജ്ഞതയാണ്... മാത്രമല്ല ഇത്രയും ആളുകൾ. പന്ത്രണ്ട് പേർ ആണെന്നാണ് വായിച്ചത്. വളരെ ദിവസങ്ങൾ ആയി പട്ടിണിയുടെയും വയറിളക്കത്തിന്റെയും പിടിയിൽ അകപ്പെട്ട ഇവരെക്കുറിച്ചു ചെന്നൈയിലെ ഏതെങ്കിലും ഉത്തരവാദപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരുന്നോ ആരെ ങ്കിലും അതിന് ശ്രമിച്ചിരുന്നോ? അതോ ഈ കാഴ്ച കണ്ടിട്ടുള്ള ഏതെങ്കിലും ഒരു മനുഷ്യസ്നേഹി അതിനു ശ്രമിച്ചിരുന്നോ? എങ്കിൽ ഈ പട്ടിണി മരണം, ഈ നിസ്സഹായവസ്ഥ ഒഴിവാക്കാമായിരുന്നില്ലേ?
കഥ ഇങ്ങനെ........
Denne historien er fra October 13, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 13, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ