ആധുനിക ജീവ ശാസ്ത്രത്തിന്റെ മൂലകല്ലായ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് റോബർ ഡാർവിൻ 1809 ഫെബ്രുവരി 12-ന് ഇംഗ്ലണ്ടിലെ ഷൂസ്റിയിൽ ആണ് ജനിച്ചത്. അച്ഛൻ റോബർട്ട് ഡാർവിൻ ഡോക്ടറായിരുന്നു. അമ്മ സൂസന്ന ഡാർവിൻ. റോബർട്ട് ഡാർവിന്റെ പിതാവ് ഇറാസ്മസ് ഡാർവിൻ ഡോക്ടറും ജീവശാസ്ത്രജ്ഞനും ചിന്തകനുമായിരുന്നു. ലൂണാർ സൊസൈറ്റി എന്ന പ്രശസ്തമായ ബുദ്ധിജീവി സദസ്സിന്റെ സ്ഥാപകനുമായിരു ന്നു അദ്ദേഹം. കാവ്യരൂപത്തിലുള്ള ശാസ്ത്രലേഖനങ്ങളിലൂടെ പ്രസിദ്ധനായ ഇറാസ്മസ് ഡാർവിൻ, ജീവികളിലെ മാറ്റങ്ങൾക്ക് കാരണം പരിസ്ഥിതിയുടെ സ്വാധീനമാണെന്ന ആശയം അവതരിപ്പിച്ചു. ഇറാസ്മസിന്റെ ആദ്യ ഭാര്യയിലെ മകനായിരുന്നു ചാൾസിന്റെ പിതാവായ റോബർട്ട് ഡാർവിൻ. രണ്ടാമത്തെ ഭാര്യയിലുണ്ടായ മകനാണ് വിഖ്യാതനായ നരവംശ ശാസ്ത്രജ്ഞനും പര്യവേക്ഷകനുമായ സർ ഫ്രാൻസിസ് ഗാൽറ്റൺ. ചാൾസിന്റെ എട്ടാം വയസ്സിൽ, 1817-ൽ പെരിറ്റോണൈറ്റിസ് രോഗബാധയാൽ അമ്മ സൂസന്ന മരിച്ചു.
പ്രകൃതിസ്നേഹിയായ റോബർട്ട് ശേഖരിച്ചുവെച്ച പലതരം കൗതുകവസ്തുക്കൾ ചാൾസിൽ പ്രകൃതി ചരിത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അഗാധമായ താത്പര്യം ജനിപ്പിച്ചു. ജീവശാസ്ത്രപരമായ മാതൃകകൾ ശേഖരിക്കുന്നതിൽ ചാൾസ് ഉത്സാഹം കാട്ടി. കളിച്ചും ചിരിച്ചും നിരീക്ഷിച്ചും പഠിച്ചും തന്റെ ബാല്യകാലം ചാൾസ് ചെലവഴിച്ചു. എങ്കിലും അമ്മയുടെ വേർപാട് ആ കുഞ്ഞുമനസ്സിനെ ഏറെ സ്വാധീനിച്ചിരുന്നു. ജീവികളെ നിരീക്ഷിക്കുക, മാതൃകകൾ ശേഖരിക്കുക, അവയുടെ കാറ്റലോഗ് തയ്യാറാക്കുക, ജീവജാതി നിർണയം നടത്തുക തുടങ്ങിയവ അദ്ദേഹത്തിന്റെ ഇഷ്ട വിനോദങ്ളായിരുന്നു. മറ്റുള്ളവരോട് അനുകമ്പയുള്ള ഒരു കുട്ടിയുമായിരുന്നു ചാൾസ്. സ്കൂൾ പഠനകാലത്ത് പ്രത്യേകിച്ച് ഒരു മേഖലയിലും തിളങ്ങുന്നതിന് അദ്ദേഹത്തിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ അച്ഛനും അധ്യാപകരും ചാൾസിനെ സാമർഥ്യമില്ലാത്ത ഒരു സാധാരണ ബാലനായി മാത്രം കരുതി. പിന്നീട് യൗവനകാലത്തിൽ അന്നത്തെക്കാലത്തെ ചെറുപ്പക്കാരുടെ വിനോദമായിരുന്ന നായാട്ടിലും തത്പരനായിരുന്നു. വെറും രസത്തിനു വേണ്ടി നൂറുകണക്കിന് പക്ഷികളെയും ചെറുമൃഗങ്ങളെയും വെടിവെച്ചിട്ടു. പിന്നീട് ഡാർവിൻ ഇതേക്കുറിച്ച് ഓർക്കുകയും, ദുഃഖത്തോടെ എഴുതുകയും ചെയ്തിരുന്നു.
Denne historien er fra 2022 August 20-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra 2022 August 20-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും