ജനിതകരഹസ്യങ്ങൾ അമിനോ അമ്ലതന്മാത്രകളുടെ നിശ്ചിത ക്രമീകരണത്തിലൂടെ കോഡുകളായി സൂക്ഷിക്കുന്ന ഡി.എൻ.എ. ഇന്ന് വളരെയേറെ സുപരിചിതമായ പദമായി മാറിയിട്ടുണ്ട്. ഇരട്ട ഹെലിക്കൽ ആകൃതി' എന്ന പേരിൽ പ്രശസ്ത മായ ഇതിന്റെ സങ്കീർണഘടന അനാവരണം ചെയ്ത ഫ്രാൻസിസ് ക്രിക്കിനും ജെയിംസ് വാട്സണും നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കണ്ടുപിടിത്തമാ ണ് കൊളാജൻ എന്ന പ്രോട്ടീന്റെ ഘടന. നമ്മുടെ ശരീരത്തിലെ എല്ല്, ചർമം, പേശികൾ തുടങ്ങിയവയിലെല്ലാം കാണപ്പെടുന്ന അതിപ്രധാന പ്രോട്ടീനുകളാണ് കൊളാജൻ. ഇവയുടെ ട്രിപ്പിൾ ഹെലിക്കൽ ഘടന കണ്ടെത്തിയത് ഒരു ഇന്ത്യക്കാരനാണെന്ന് എത്ര പേർക്കറിയാം? അതും ഒരു മലയാളി മലയാളിയായ ഭൗതികശാസ്ത്രജ്ഞൻ ജി.എൻ. രാമചന്ദ്രനാണ് ശാസ്ത്രലോകം ഇന്നും പ്രാധാന്യത്തോടെ കണക്കാക്കുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്. നൊബേൽ സമ്മാനത്തിന് അദ്ദേഹം നാമനിർദേശം ചെയ്യപ്പെടുകയുമുണ്ടായി. മലയാളി മറന്നുപോയ ഈ ശാസ്ത്രജ്ഞന്റെ ജന്മശതാബ്ദിവർഷമാണ് 2022.
വിദ്യാഭ്യാസം
1922 ഒക്ടോബർ എട്ടിന് അന്നത്തെ കൊച്ചി നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന എറണാകുളം ജില്ലയിലാണ് ഗോപാലസമുദ്രം നാരായണൻ രാമചന്ദ്രന്റെ ജനനം. എറണാകുളം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലായിരുന്ന ജി. നാരായണ അയ്യരാണ് പിതാവ്. മാതാവ് ലക്ഷ്മി അയ്യർ, ഇവരുടെ മൂത്ത പുത്രനായിരുന്നു. രാമചന്ദ്രൻ.
ചെറുപ്പം തൊട്ടേ അക്കങ്ങളോട് താത്പര്യം കാണിച്ചിരുന്ന രാമചന്ദ്രൻ, തിരുച്ചിറപ്പള്ളി സെന്റ് തോമസ് കോളേജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബി.എസ്സി. ഓണേഴ്സ് ബിരുദം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ സംഭവബഹുലമായ അക്കാദമികജീവിതം ആരംഭിക്കുന്നത് ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയായി ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എ സി.) എത്തിച്ചേരുന്നതോടെയാണ്. എന്നാൽ, സി.വി. രാമൻ എന്ന അതുല്യപ്രതിഭയുടെ ‘രാമൻ പ്രഭാവത്തിന്റെ സ്വാധീനത്തിൽ തന്റെ ബിരുദാനന്തരബിരുദത്തിനും ഗവേഷകപ്രബന്ധത്തിനും വിഷയമായി ഭൗതികശാസ്ത്രം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലും ശാസ്ത്രലോകത്തിനും മുതൽക്കൂട്ടായിത്തീർന്ന ഒരു തീരുമാനമായിരുന്നു അത്.
Denne historien er fra October 08, 2022-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 08, 2022-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും