ചിലനേരങ്ങളിൽ കാരണമറിയാതുള്ള വിഷാദവും ക്ഷിപ്രകോപവും മറ്റുചിലപ്പോൾ ആഹ്ലാദത്തിന്റെ ആകാശങ്ങളിൽ പക്ഷിയെപ്പോലെ ഉയർന്നു പറക്കലുകളും അനിയന്ത്രിതവും നിയന്ത്രിതവുമായ പ്രതികരണങ്ങളും ഒക്കെക്കൂടി "ഞാനെന്തൊരു ഞാനാ' എന്ന് തോന്നിപ്പോയ ഒട്ടേറെ മുഹൂർത്തങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടാവാറില്ലേ! ആരാവും ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ കടിഞ്ഞാൺ പിടിച്ചിരിക്കുക എന്ന് സന്ദേഹപ്പെടാറുമില്ലേ? ഒട്ടും അതിജീവിക്കാൻ പറ്റില്ല എന്നു തോന്നിയ പ്രശ്നങ്ങളെ ഒരു പൂവിടരുന്ന മനോഹാരിതയോടെ കൈകാര്യം ചെയ്തവരും, എന്നാൽ, മറികടക്കാൻ എളുപ്പമെന്ന് കരുതിയ ഒരു സാഹചര്യത്തിൽ വൈകാരികമായി ഇടപെട്ട് സങ്കീർണമാക്കിയവരും ഉണ്ടാവും നമ്മളിൽ
കൂടുതൽ ആലോചിച്ച് തല ചൂടാക്കേണ്ട, ഇതൊക്കെ നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ ചില ഇന്ദ്രജാലങ്ങളാണ്. അന്തഃസ്രാവഗ്രന്ഥികൾ സൃഷ്ടിക്കുന്ന മനുഷ്യസ്വഭാവനിർണയത്തിന്റെ അതിസൂക്ഷ്മകണികകളാണ് ഹോർമോണുകൾ. ഇഷ്ടവും ഇഷ്ടക്കേടും ദേഷ്യവും പ്രണയവും പകയും സങ്കടവും സന്തോഷവും എല്ലാം അവരിലൂടെയാണ് പ്രതിഫലിക്കുന്നത്.
മനുഷ്യന്റെ ശാരീരിക, വൈകാരിക ആരോഗ്യത്ത പ്രതിഫലിപ്പിക്കുന്നത് കൃത്യമായ അനുപാതത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണ്. ശരീരത്തിന്റെ വിവിധ മാറ്റങ്ങളെ നിർണയിക്കുന്നതിലും ഹോർമോണുകൾ വലിയ പങ്കുവഹിക്കുന്നു. വിശപ്പ്, ശരീരഭാരം, ശാരീരിക പ്രക്രിയകൾ, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സന്ദേശവാഹകരാണിവ.
അസന്തുലിതമായാൽ
പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഹോർമോൺ അസന്തുലിതാവസ്ഥ. ചെറിയ കുട്ടികളടക്കം ധാരാളം പേർ അവരുടെ ജീവിതത്തിൽ ഹോർമോണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നു. എന്നാൽ, പലരും ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഹോർമോൺ ഉത്പാദനത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഗുരുതരമായ ശാരീരികാസ്വസ്ഥതകൾക്ക് കാരണമാവുന്നു.
ഉത്തേജിപ്പിക്കുക എന്നർഥമുള്ള ഓർമാവോ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഹോർമോൺ എന്ന വാക്കിന്റെ ഉദ്ഭവം. എന്നാൽ, ഉത്തേജകാരികൾ (excitatory) മാത്രമല്ല ഹോർമോണുകളുടെ കൂട്ടത്തിലുള്ളത്. നിരോധകാരികളും (inhibitory) ഉണ്ട്. അവയവങ്ങളും ശരീരകോശങ്ങളും തമ്മിൽ ആശയവിനിമയം നടത്തുന്നത് ഹോർമോണുകൾ മുഖേനയാണ്.
Denne historien er fra January 14, 2023-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 14, 2023-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും