ജപ്പാൻ അതിന്റെ പ്രതിരോധ നയം മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ജി.ഡി.പി.യുടെ രണ്ട് ശതമാനം ഇനി പ്രതിരോധത്തിനായി ഉപയോഗിക്കും. രണ്ടാം ലോകമഹായുദ്ധം മുതൽ അനുവർത്തിക്കുന്ന പ്രതിരോധ നിഷ്പക്ഷ നയമാണ് ജപ്പാൻ തിരുത്തിക്കുറിക്കുന്നത്.
പുതിയ നയം വരുന്നതോടെ ആയുധം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളുടെ പട്ടികയിലെ രണ്ടാമനാകും ജപ്പാൻ. സൗദി അറേബ്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. രാജ്യത്തിന്റെ ജി.ഡി.പി.യുടെ രണ്ടുശതമാനം അടുത്ത അഞ്ചുവർഷം ചെലവഴിക്കാനാണ് തീരുമാനം. ഇതുവരെ ഒരു ശതമാനമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്.
ജപ്പാൻ ഏഴര പതിറ്റാണ്ടായി തുടർന്നുവരുന്ന സമാധാന സഹവർത്തിത്വം എന്ന ഭരണഘടനാധിഷ്ഠിത നയത്തിൽനിന്നുള്ള കാതലായ മാറ്റത്തിന് നിയമനിർമാണ സഭയായ ഡയറ്റിന്റെ ഇരു സഭകളും അംഗീകാരം നൽകി. യാഥാസ്ഥിതിക കക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ സൈനിക പാരമ്പര്യത്തിലേക്ക് തിരിച്ചുപോകണമെന്ന പക്ഷക്കാരനായിരുന്നു. ആബെയും അദ്ദേഹത്തിന്റെ പാർട്ടിയും 2012-ൽ അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ ആർട്ടിക്കിൾ ഒൻപത് പൊളിച്ചെഴുതണമെന്ന് വാദിക്കുകയായിരുന്നു.
ഉപരിസഭയായ ഹൗസ് ഓഫ് കൗൺസിലേഴ്സും അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റീ വും ഇപ്പോഴത്തെ പ്രധാനമന്ത്രി ഫുമിയോ കൃഷിദോയോടൊപ്പം ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും പൊതുജനാഭിപ്രായം ഭരണകൂടത്തിന് എതിരാണ്. ജപ്പാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യോഡോ നടത്തിയ അഭിപ്രായ സർവേ പ്രകാരം സർക്കാരിന്റെ ഭരണഘടനാ ഭേദഗതി നീക്കങ്ങളെ 80 ശതമാനം ജനങ്ങളും എതിർക്കുകയാണ്. സർക്കാരിനുള്ള ജനസമ്മതി ഗണ്യമായി കുറയുകയും ചെയ്തു.
Denne historien er fra January 28, 2023-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 28, 2023-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും