അധഃസ്ഥിത സമുദായത്തിൽ ജനനം. അയിത്താചാരങ്ങളുടെ നുകത്തിൽ ആണ്ടിറങ്ങിയപ്പോൾ മോചനം തേടി മതപരിവർത്തനം. അവിടെയും സ്ഥാനം മതാന്ധതയുടെ പുറമ്പോക്കിൽ. ഒടുവിൽ മതങ്ങൾ തെളിച്ച പാതകൾ മറികടന്ന് ദ്രാവിഡദളിതൻ എന്ന ആശയം ഉയർത്തിപ്പിടിച്ച സാമൂഹികവിപ്ലവകാരി. ശ്രീകുമാര ഗുരുദേവൻ എന്ന പൊയ്കയിൽ യോഹന്നാന്റെ ജീവിതം ഇങ്ങനെ:
തിരുവല്ലയ്ക്കടുത്ത ഇരവിപേരൂരിൽ 1878 ഫെബ്രുവരി 17-ന് ജനനം. ശങ്കരമംഗലം ക്രൈസ്തവ തറവാട്ടിലെ പറയ സമുദായത്തിൽപ്പെട്ട അടിയാൻ കുടുംബത്തിലെ അംഗമായിരുന്നു. പിതാവ് പൊയ്കയിൽ കണ്ടൻ, മാതാവ് ളേച്ചി. കുമാരൻ എന്ന് ആദ്യകാല നാമം. കന്നുകാലിനോട്ടവും കൃഷി പണിയുമായിരുന്നു കുട്ടിക്കാലത്തെ ജോലി. അടിയാന്മാർക്ക് അക്ഷരാഭ്യാസം നിഷിദ്ധമായിരുന്നതിനാൽ കൊച്ചുകുഞ്ഞ് ഉപദേശിയാണ് അക്ഷരവിദ്യപകർന്നുനൽകിയത്.
കുമാരൻ ബാലനായിരിക്കെ തന്നെ കുടുംബം ക്രിസ്തുമതം സ്വീകരിച്ച് മാർത്തോമാസഭയിൽ ചേർന്നു. പേര് യോഹന്നാൻ എന്നായി. പ്രസംഗപാടവവും യുക്തിബോധവും നേതൃശേഷിയും കൊണ്ട് വിദേശ മിഷണറിമാരുടെ പോലും പ്രശംസ ഏറ്റുവാങ്ങി. പൊയ്കയിൽ യോഹന്നാൻ ഉപദേശി എന്ന പേരിൽ പ്രസിദ്ധനുമായി. എന്നാൽ, ക്രിസ്തുമതത്തിൽ ചേർന്നിട്ടും അധഃസ്ഥിതർക്ക് അനുഭവിക്കേണ്ടിവന്ന വിവേചനങ്ങൾ അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. അവശ ക്രിസ്ത്യാനികൾ എന്ന് പേര് ചാർത്തപ്പെടുക മാത്രമല്ല അവർക്ക് പ്രത്യേക പള്ളികളിൽ ആരാധന നടത്തേണ്ടതായും വന്നു. സവർണ പള്ളികളിൽ പ്രവേശനം നിഷിദ്ധമാക്കപ്പെട്ടു.
Denne historien er fra February 11, 2023-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 11, 2023-utgaven av Mathrubhumi Thozhil Vartha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും