ചിരഞ്ജീവി എന്നാൽ കാലത്തെ അതിജീവിച്ചവൻ അഥവാ മരണത്തെ തോൽപ്പിച്ച് എപ്പോഴും ജീവിക്കുന്നവൻ എന്നാണ് പൊരുൾ. ലോകത്തുളള എല്ലാ ജീവികൾക്കും പക്ഷഭേദം കൂടാതെ ലഭിക്കുന്ന ഒരു സംഭവമാണ് മരണം. അത് എവിടെ വച്ച് എപ്പോൾ സംഭവിക്കുമെന്നത് സൂക്ഷ്മമാണ്. ആർക്കും പ്രവചിക്കാനാകാത്ത രഹസ്യമാണ്. അത്തരത്തിലു ളള മരണം ഓരോരുത്തരുടേയും കർമ്മവിനകൾക്കനുസൃതമായി സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മരണമില്ലാതെ ജീവിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാൽ സാധാരണ മനുഷ്യർക്ക് അത് അസാധ്യമാണ്. എങ്കിലും സിദ്ധന്മാരും മഹർഷിമാരും കാലത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നതായി പുരാണ ഇതിഹാസങ്ങളിൽ പറയുന്നു. ഈവിധം മരണമില്ലാതെ ഇന്നും ചിരഞ്ജീവികളായി ജീവിച്ചുകൊണ്ടിരിക്കുന്നവർ ഇവരാണ്.
“അശ്വത്ഥാമാ ബലിർ വ്യാസോ
ഹനുമാൻ ച വിഭീഷണ
കൃപ പരശുരാമൻ ച
സപ്തൈ തേ ചിരഞ്ജീവി
അശ്വത്ഥാമൻ, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ എന്നീ ഏഴു പേരും ചിരഞ്ജീവികളാണെന്ന് പുരാണമതം. മാർക്കണ്ഡേയനും ചിരഞ്ജീവി വരംനേടിയെന്നും പറയപ്പെടുന്നു.
ഇവിടെ പറഞ്ഞ ഏഴുപേരും ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതായും, ക്ഷേത്രത്തിൽ ഭഗവൽദർശനം നടത്തിയശേഷം ക്ഷേത്രത്തിൽ അല്പ നേരം ഇരുന്നശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്കൊപ്പം വീടുവരെ ഈ ഏഴുപേരും വരുന്നതായും അതുകൊണ്ട് ക്ഷേത്രത്തിൽ പോയാൽ തിരിച്ച് നേരെ വീട്ടിലേക്ക് വരണമെന്ന് കാരണവന്മാർ പറഞ്ഞുവച്ചിട്ടുളളത് ഇതുകൊണ്ടാണ്. ഈ സപ്ത ചിരഞ്ജീവികൾക്ക് പ്രത്യേക ഗായത്രി മന്ത്രങ്ങളും പറയപ്പെട്ടിട്ടുണ്ട്.
ഹനുമാൻ
വാനര തലവനായ കേസരിയുടെയും അ നയുടെയും പുത്രനായ ഹനുമാൻ ഭക്തിപാരമ്യതയുടെ ഉത്തമ ഉദാഹരണമായി വിളങ്ങിയ ബ്രഹ്മ ചാരിയാണ്. ഹനുമാനെ ശിവന്റെ അവതാരമെന്നും കരുതപ്പെടുന്നു. വായുപുത്രൻ, ആനേയൻ, മാരുതി എന്നിങ്ങനെ പല പേരുകൾ ഹനുമാനുണ്ട്. സൂര്യനിൽ നിന്നും പല കലകളും അഭ്യസിച്ച ശിഷ്യനാണ് ഹനുമാൻ. രാമായണ ത്തിൽ സുന്ദരകാണ്ഡത്തിലെ നായകൻ.
വൈഷ്ണവ ക്ഷേത്രങ്ങളിൽ ഹനുമാന് പ്രത്യേക സന്നിധികളുണ്ട്. ഹനുമാന് ചിരഞ്ജീവി പട്ടവും അഷ്ട മഹാസിദ്ധിയും സീതാദേവി നൽകിയതായി പുരാണങ്ങൾ പറയുന്നു.
പരിശുദ്ധമായ മനസ്സോടെയും തീവ്രഭക്തിയോടെയും ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ശക്തിയുള്ള മികച്ച വീരന്മാരായി വിളങ്ങുന്നവരെല്ലാം ഹനുമാന്റെ അംശമായി കരുതപ്പെടുന്നു.
Denne historien er fra February 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.
ദീപവും ആവലിയും ചേർന്ന വിജയോത്സവം
ലോകജനസമക്ഷത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അലിഞ്ഞുചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം. ദീപം, ആവലി എന്നീപദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിന്നാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.
ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം
ചുണ്ടുകൾ മാത്രമല്ല, മനസ്സും ആത്മാർത്ഥമായി ഈശ്വരനാമം ഉച്ചരിക്കുമ്പോൾ മാത്രമേ ശേഷകാലത്തേയ്ക്കുള്ള ധനം നമ്മളാൽ സമ്പാദിക്കാനാവൂ
കാർക്കോടകന് ശാപവും നളന് വിഷബാധയും
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയിൽ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാൽ ഭാരതത്തിൽ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതൽ പ്രാധാന്യം. കേരളത്തിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സർപ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.