സൂര്യദേവന് ഛായാദേവിയിൽ പിറന്ന പുത്രനാണ് ശനി. ഗ്രഹ പദവി നൽകി അവരോധി ച്ചത് ശിവഭഗവാനാണ്. മുടന്തുള്ളതിനാൽ പതുക്കെയാണ് ശനിയുടെ നടത്തം. ശനി, മന്ദൻ ഈ വാക്കുകളുടെയെല്ലാം അർത്ഥം പതുക്കെ സഞ്ചരിക്കുന്നവനെന്നാണ്. ഇന്ദ്രനെയും, നളനെയും, ഹരിശ്ചന്ദ്രനെയും പാണ്ഡവരെയും, ഭഗവാനായ ശ്രീരാമ ശ്രീകൃഷ്ണൻമാരെയുമെല്ലാം ഗ്രസിക്കുകയും ആപത്തുകളിൽ പെടുത്തുകയും ചെയ്ത ഗ്രഹമാണ് ശനി. ശരീരത്തിലെ കാൽ മുട്ടുകൾ പാദം, മനസ്സ്, മഞ്ജു, പ്ലീഹ, നഖം, തലമുടി വാരിയെല്ല് തുടങ്ങിയവകളെയെല്ലാം നിയന്ത്രിക്കുന്നത് ശനി ദേവനാണ്. ആയതിനാൽ ശനി ഗ്രഹം ഒരു വ്യക്തിയുടെ ജാതകത്തിൽ ദോഷകരമായി നിന്നാൽ ആ വ്യക്തിയെ ആ ഭാഗങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിക്കുന്നു.
നിർദ്ദയനായ ഗുരുനാഥൻ എന്നാണ് പൊതുവെ ശനി അറിയപ്പെടുന്നത്. നേരെ നോക്കിയാണ് ശനി ഇരിക്കുന്നത്. അതും അതീവ ഗൗരവഭാവത്തിൽ. ഒറ്റ നോട്ടത്തിലറിയാം ന്യായാധിപനാണെന്ന് ശരി ക്കും അങ്ങനെ തന്നെയാണ്. ഓരോരുത്തരുടെയും കർമ്മഫലങ്ങൾ കണക്കിലെടുത്ത് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന വിധികർത്താവ് കർമ്മാധിപനാണ് ശനി. അത് നമ്മെ നിരന്തരം അദ്ധ്യാനിക്കാൻ നിർബദ്ധിച്ചു കൊണ്ടേയിരിക്കും. കഠിനമായി പരീക്ഷിക്കും. അതിനിടയിൽ സമ്മർദ ത്തിലും ആശങ്കയിലും പ്രതിരോധത്തിലുമാക്കും. ഇവ തരണം ചെയ്ത് വിജയിച്ചാൽ ശനീശ്വരൻ സൗഭാഗ്യങ്ങൾ ചൊരിഞ്ഞ് അനുഗ്രഹിക്കും.
നമ്മുടെ മുന്നിലുള്ള വഴികൾ ശനി ഒരിക്കലും സുഗമമാക്കില്ല. എപ്പോഴും തടസ്സങ്ങളും താമസവും സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇതെല്ലാം നമ്മുടെ ആത്മാർത്ഥതയും ലാളിത്യവും ക്ഷമയും പരീക്ഷിക്കുവാനുള്ള ഉപായങ്ങളാണ്.
ശനി ചെയ്യുന്ന ദോഷങ്ങളുടെ ദുരിതം അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന് ദൈവികമായ പരിഹാരങ്ങൾ അനവധിയുണ്ട്. ജാതകവശാലും ഗോചരാലും ശനി എവിടെ നിൽക്കുന്ന എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും ദുരിതങ്ങൾ അനുഭവിക്കുന്നത്. ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന രാശിയിലും അതിന്റെ രണ്ട് പന്ത്രണ്ട് ഭാവങ്ങളിലും ശനി നിൽക്കുന്ന സമയമാണ് ഏഴര ശനിക്കാലം. 4, 7, 10 ഭാവങ്ങൾ കണ്ടക സ്ഥാനങ്ങളാണ്. ശനി, ഈ ഭാവങ്ങളിൽ വരുബോൾ ദുരിതങ്ങളും കഷ്ടപ്പാടുകളും വരും ജാതകാൽ ഉള്ള ബലം അനുസരിച്ച് ദുരിത കഷ്ടപാടുകൾക്ക് ഏറ്റ കുറച്ചിൽ ഉണ്ടാവും അതുപോലെ ദോഷകരമായ സമയമാണ് അഷ്ടമശനിയുടെ രണ്ടര വർഷം.
ജാതകം നോക്കണ്ട...
Denne historien er fra April 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...