ലോകത്തെ പുരാതനമായ ഏതൊരു സംസ്കാരമെടുത്ത് പരിശോധിച്ചാലും അവയിലല്ലൊം തന്നെ നാഗാരാധനയ്ക്ക് അതീവപ്രാധാന്യമാണ് കല്പിക്കപ്പെട്ടിരുന്നതെന്ന് കാണാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വേർപെടുത്താനാവാത്ത ബന്ധത്തിന്റെ അടയാളവും കൂടിയാണ് നാഗാ രാധന. ആഗോള പ്രശസ്തിയാർജ്ജിച്ച മണ്ണാറ ശാല ശ്രീ നാഗരാജ ക്ഷേത്രവും അവിടുത്തെ സ മാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങളും ഈ വസ്തുതയുടെ നേരനുഭവമാണ്.ശൈവ വൈഷ്ണവ ഭാവങ്ങളുടെ സമന്വയമായി മുഖ്യ ശ്രീകോവിലിൽ വാസുകിയായും തുല്യ പ്രാധാന്യത്തോടെ നിലവറയിൽ അനന്തനായും സാന്നിദ്ധ്യമരുളുന്ന പുണ്യസങ്കേതമായ "മണ്ണാറശാല ഇടതൂർന്നുവളരുന്ന വൻമരങ്ങളും ചെറുമരങ്ങളും അവയിൽ ചുറ്റിപ്പടരുന്ന നാഗസദൃശങ്ങളായ വള്ളിപ്പടർപ്പുകളും ഇലച്ചാർത്തുകളും ചേർന്ന് തണൽ വിരിക്കുന്ന വിസ്തൃതങ്ങളായ കാവുകളാലും അവയോടു ചേർന്ന കുളങ്ങളാലും സമൃദ്ധമാണ്. അനേകായിരം നാഗശിലകൾ അതിരു കാക്കുന്ന ഈ കാനനക്ഷേത്രത്തിൽ ദോഷ-ദുരിതങ്ങളകലുവാനും സന്താനസൗഭാഗ്യ ലബ്ധിക്കുമായി സർപ്പപ്രീതിതേടി ഭക്തജനലക്ഷങ്ങളാണ് നാഗാധിനാഥന്റെ ഈ സവിധത്തിലേയ്ക്കെത്തുന്നത്.
കേരളോല്പത്തിയോളം പഴക്കം
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് കേരളോൽപത്തിയോളം തന്നെ പഴക്കമാണുള്ളത്. ക്ഷത്രിയനിഗ്രഹ പാപപരിഹാ രത്തിനായി പരശുരാമൻ സമുദ്രത്തിൽ നിന്നും ഉദ്ധരിച്ച ഭൂപ്രദേശം ബ്രാഹ്മണർക്ക് ദാനമായി നൽകിയെങ്കിലും ലവണാംശം നിറഞ്ഞ അവിടം വാസയോഗ്യമോ കൃഷിയോഗ്യമോ അല്ലായ്കയാൽ ബ്രാഹ്മണർ ആ ഭൂമി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ദുഃഖിതനായ രേണുകാ മജൻ ശ്രീ പരമേശ്വരന്റെ ഉപദേശപ്രകാരം നാഗരാജാവായ വാസുകിയെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി. വാസുകി സർപ്പഗണങ്ങളുടെ സഹായ ത്തോടെ തങ്ങളുടെ വിഷജ്വാലകളാൽ ലവണാംശത്തെ നീക്കി അവിടം ഫല ഭൂയിഷ്ഠമാക്കി. ഈ ഭൂപ്രദേശത്തിന്റെ ഫലഭൂയിഷ്ഠതയും ഐശ്വര്യസമൃദ്ധിയും തുടർന്നും നിലനിർത്തുവാൻ നാഗരാജാവിന്റെ സാന്നിദ്ധ്യം എന്നും ഈ മണ്ണിൽഉണ്ടാകണമെന്ന് പരശുരാമൻ ആഗ്രഹിച്ചു. അദ്ദേ ഹം വാസുകിയുടെ അനുവാദത്തോടെ മന്ദാര തരുക്കൾ നിറഞ്ഞ ഒരു കാനനപ്രദേശത്ത് രൂപ സൗകുമാര്യം തുളുമ്പുന്ന വാസുകീ വിഗ്രഹവും ഇടതു ഭാഗത്ത് പത്നിയായ സർപ്പയക്ഷിയേയും പ്രതിഷ്ഠിച്ചു.
Denne historien er fra October 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...