സൂര്യവംശജനായ മാന്ധാതാവ് വളരെ കാല നൈപുണ്യഭരണത്തിനു ശേഷം രാജ്യഭാരമെല്ലാം ഒഴിഞ്ഞ് പരമപദം പ്രാപിക്കുന്നതിനാഗ്രഹിച്ച് പരമശിവനെ തപസ്സു ചെയ്തു. തപസ്സിൽ സംപ്രീതനായ ദേവൻ പ്രത്യക്ഷപ്പെടുകയും ഇഷ്ടമുള്ളവരം ചോദിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഭൗതികദേഹ ത്യാഗം വരെ അങ്ങയെ പൂജിക്കാൻ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ചിഹ്നം നൽകുമാറാകണം എന്നാണ് മാന്ധാതാവ് അപേക്ഷിച്ചത്. പരമശിവൻ കൈലാസത്തിൽ വെച്ച് ഏറ്റവും ശേഷ്ഠവും ശ്രീപാർവ്വതി വെച്ചു പൂജിക്കുന്നതുമായ ശിവലിംഗം ആഭക്ത ശിരോമണിക്ക് നൽകി അന്തർദ്ധാനം ചെയ്തു.
ഒരു രാജ്യർഷി ദിവ്യമായ ശിവലിംഗവും ശിരസ്സിൽ വഹിച്ച് കൈലാസത്തിൽ നിന്ന് യാത്ര തിരിച്ചു. ബോധോദയമുണ്ടായപോലെ താഴോട്ടു താഴോ ട്ടു വന്ന് ഒടുവിൽ ഇന്ന് തിരുമാന്ധാംകുന്ന് എന്ന നാമത്തിലറിയപ്പെടുന്ന കുന്നിൽ വന്നു ചേർന്നു. കുന്നിന്റെ വടക്കുഭാഗത്തു കൂടി ഒരു ജലപ്രവാഹം സ്വഛന്ദമായി ഒഴുകിയിരുന്നു. ഗരുഡൻ, പഞ്ചവർ ണ്ണക്കിളി, ചകോരം, തുടങ്ങിയ പക്ഷികളുടെ കള കൂജനങ്ങളാൽ മാധുര്യമാർന്നതായിരുന്നു അവിടം. പശു, പുലി, ആന, സിംഹം, തുടങ്ങിയ മൃഗങ്ങൾ ജാത്യാദി വൈരം കൂടതെ സൈ്വര്യ വിഹാരം ചെയ്തിരുന്നു. ചെമ്പകം ചന്ദനം കുങ്കുമം തുടങ്ങിയ വൃക്ഷങ്ങളാൽ സുഗന്ധപൂരിതവും പ്രകൃതി മനോഹരവുമായ ഈഗിരി പ്രദേശം അദ്ദേഹത്തെ അത്യധികം ആകർഷിച്ചു.
പരമശിവൻ വരം നൽകുന്ന സമയത്ത് അരുളി ചെയ്ത പോലെ പെട്ടെന്ന് ശിരസ്സിൽ വഹിച്ചിരുന്ന ശിവലിംഗത്തിൽ കൂടുതൽ ഭാരം തോന്നുകയും മാന്ധാതാവ് ശിവലിംഗം താഴെ വെക്കവെ അത് ഭൂമിയിൽ ഉറച്ചു പോകുകയും ചെയ്തു.
Denne historien er fra October 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...