പത്തിന്റെ പൂർണാവതാരം PELE (1940 -2022)
Mathrubhumi Sports Masika|February 2023
ഫുട്ബോളിലൂടെ വർണവിവേചനത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ച് ലോകത്തെ സമന്വയിപ്പിച്ച ഇതിഹാസമാണ് പെലെ
എം.പി. സുരേന്ദ്രൻ
പത്തിന്റെ പൂർണാവതാരം PELE (1940 -2022)

സാവോപോളോയിൽ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ മക്കളുടെ കൈകളിൽ കൈചേർത്തുവെച്ചുകൊണ്ടാണ് പെലെ അവസാന നിമിഷങ്ങൾ പിന്നിട്ടത്. അത് പെലെയുടെ വിശ്വാസപ്രഖ്യാപനമാണ്. ജീവിതാവസാനംവരെ ഫുട്ബോളിൽ പെലെ സമർപ്പിച്ചത് ജീവിതപ്രേമത്തിന്റെ സത്തയാണ്. ഫുട്ബോളും ജീവിതവും നൈസർഗികമായ ഉൺമയാണ് എന്നു പെലെ പ്രഖ്യാപിക്കുകയായിരുന്നു.

കുട്ടിക്കാലത്ത് പെലെ ഫുട്ബോളിൽ കണ്ടെത്തിയതെല്ലാം ജീവിതാവസാനംവരെ നിലനിർത്തി. 1958-ലെ ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ പെലെ എന്ന പേര് പ്രഖ്യാപിച്ച നിമിഷം മുതൽ ഒരു ഇതിഹാസം തന്റെ അവർണനീയമായ ഫുട്ബോൾ യാത്ര തുടങ്ങുകയായിരുന്നു.

ബൗറുവിലെ വീട്ടിൽ കഴിയുമ്പോഴാണ് സെലിക്കോവോ സെലക്ഷന്റെ വാർത്ത റേഡിയോയിലൂടെ പെലെ കേൾക്കുന്നത്. അനൗൺസർ പേര് വായിക്കുന്നതിന് മുൻപുതന്നെ ആ പതിനേഴുകാരന്റെ ഹൃദയമിടിപ്പ് കൂടി. കാസ്റ്റില്ലോ, ഗിൽമർ, ജാൽമ സാന്റോസ്, നിൽട്ടൻ സാന്റോസ്, മസോള, പെലെ... അനൗൺസർ പേരുകൾ വീണ്ടും ആവർത്തിച്ചു. പെലെ എന്ന പേര് ഉറപ്പായും അയാൾ പറഞ്ഞു. പെലെ ആത്മകഥയിൽ എഴുതുന്നു. “കസേര യിലിരുന്ന് ഞാൻ രോഗിയെപ്പോലെ വിറച്ചു. എന്റെ പല്ലുകൾ കൂട്ടിയിടിച്ചു. ആ നിമിഷം എന്റെ അമ്മ മുറിയിലേക്ക് കടന്നുവന്നു. എന്റെ മുഖഭാവം കണ്ട് അവർ അമ്പരന്നു. ഞാൻ അമ്മയോട് പറഞ്ഞു: “മാമ, എന്നെ ബ്രസീൽ ടീമിൽ കളിക്കാൻ ക്ഷണിച്ചു. ഞാനത് വീണ്ടും ആവർത്തിച്ചു. അമ്മ പറഞ്ഞു: “നെറ്റി നോക്കട്ടെ പനിയുണ്ടോ? നിനക്ക് എന്തോ കുഴപ്പമുണ്ട്.

ആ നിമിഷമാണ് പെലെ എന്ന പതിനേഴുകാരൻ ആദ്യമായി ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ആ ലോകകപ്പ് പെലെ എന്ന ഇതിഹാസത്തിന്റേതാണ്. അത് ബ്രസീലിന്റെ ആദ്യത്തെ ലോകകപ്പ് വിജയമാണ്. 1938-ൽ ഒരു പരിശീലകന്റെ മരമണ്ടൻ തീരുമാനം കൊണ്ടോ ഫാസിസത്തിന് കീഴടങ്ങിയതു കൊണ്ടോ കിട്ടാതെപോയ കപ്പ്, സ്വന്തം നാട്ടിൽ കപ്പിനും ചുണ്ടിനുമിടയിൽ യുറഗ്വായോട് നഷ്ടപ്പെട്ട കപ്പ്. അന്ന് മാറക്കാനയിൽ വീണ കണ്ണീരിന് പകരം ബ്രസീൽ പുഞ്ചിരിച്ചത് 1958-ലാണ്. ആ പുഞ്ചിരി പെലെ ജീവിതകാലം മുഴുവൻ നിലനിർത്തി. പന്ത് എന്നതുപോലെ ലോകം മുഴുവൻ അറിയുന്ന ഒരേയൊരു കളിക്കാരൻ എഡ്സൺ ആരാസ് ദോനാസിമെന്റോ എന്ന മുഴുവൻ പേരിലുള്ള പെലെയാണ്.

Denne historien er fra February 2023-utgaven av Mathrubhumi Sports Masika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 2023-utgaven av Mathrubhumi Sports Masika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI SPORTS MASIKASe alt
സച്ചിന് പ്രായം പതിനാറ്
Mathrubhumi Sports Masika

സച്ചിന് പ്രായം പതിനാറ്

മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.

time-read
6 mins  |
May 2023
സചാച്ചുവിന്റെ ലോകം
Mathrubhumi Sports Masika

സചാച്ചുവിന്റെ ലോകം

മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.

time-read
4 mins  |
May 2023
മെസ്സിഹാസം
Mathrubhumi Sports Masika

മെസ്സിഹാസം

ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം

time-read
2 mins  |
April 2023
മെസ്സി റിപ്പബ്ലിക്ക്
Mathrubhumi Sports Masika

മെസ്സി റിപ്പബ്ലിക്ക്

1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R

time-read
2 mins  |
2023 April
കളത്തിനു പുറത്തെ ശതകോടീശ്വരൻ
Mathrubhumi Sports Masika

കളത്തിനു പുറത്തെ ശതകോടീശ്വരൻ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്

time-read
2 mins  |
2023 April
മെസ്സിയും മലയാളിയും തമ്മിൽ
Mathrubhumi Sports Masika

മെസ്സിയും മലയാളിയും തമ്മിൽ

മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു

time-read
3 mins  |
2023 April
നിലവാരം ഉയർത്തും
Mathrubhumi Sports Masika

നിലവാരം ഉയർത്തും

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

time-read
2 mins  |
2023 March
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
Mathrubhumi Sports Masika

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

time-read
3 mins  |
2023 March
പ്രതിഭയുടെ പടയൊരുക്കം
Mathrubhumi Sports Masika

പ്രതിഭയുടെ പടയൊരുക്കം

റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

time-read
1 min  |
2023 March
വേദനിപ്പിച്ച് വൂമർ
Mathrubhumi Sports Masika

വേദനിപ്പിച്ച് വൂമർ

2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു

time-read
2 mins  |
2023 March