മോഹിനിയാട്ടത്തിലെ പരീക്ഷണവഴിയിൽ
Mahilaratnam|November 2022
മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി അഷ്ടനായികമാരുടെ ഉദാത്തശൃംഗാര പരിചരണത്തിലൂടെ മോഹിനിയാട്ട ആവിഷ്കാരമായി അരങ്ങിലെത്തിയപ്പോൾ ന്യൂഡെൽഹിയിലെ പ്രൗഢഗംഭീരമായ സദസ്സിന് അതൊരു വേറിട്ട അനുഭവ മായി. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷയിൽ ഗീതാഞ്ജലിക്ക് മോഹിനിയാട്ടത്തിലൂടെ ലാവണ്യാത്മകത പകർന്ന പ്രമുഖ നർത്തകിയായ വിനീത നെടുങ്ങാടിയെ അഭിനന്ദിക്കാൻ ആസ്വാദകർ മത്സരിച്ചു. ആദ്യമായി അരങ്ങിലെത്തിയ ഗീതാ ഞ്ജലിയുടെ വൈവിധ്വമാർന്ന അർത്ഥതലങ്ങൾ മോഹിനിയാട്ടത്തിന്റെ ലാസ്വരസ ഭാവങ്ങളിലൂടെ അനുവാചക ഹൃദയങ്ങളിൽ നവ്യാനുഭൂതിയായി പെയ്തിറങ്ങുകയായിരുന്നു.
എം.എസ്. ദാസ് മാട്ടുമന്ത
മോഹിനിയാട്ടത്തിലെ പരീക്ഷണവഴിയിൽ

മലയാളികളുടെ മനസ്സുകളിൽ പതിഞ്ഞുപോയ ശ്രദ്ധേയമായ നിരവധി കവിതകൾ മോഹിനിയാട്ടമായി ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ച് മോഹിനിയാട്ടമെന്ന കലാരൂപത്തെ ജനകീയമാക്കുന്നതിൽ പ്രമുഖ പങ്ക് വഹിക്കുന്ന വിനീത നെടുങ്ങാടിയുടെ ശ്രദ്ധേയമായ കൊറിയോഗ്രാഫികളിലൊന്നാണ് ടാഗോറിന്റെ ഗീതാഞ്ജലി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും, അബുദാബി, ദുബായ്, ഖത്തർ, കുവൈറ്റ് തുടങ്ങിയ ഗൾഫ് നാടുകളിലും മലയാളികളായ സദസ്സിന് മുന്നിൽ ഗീതാഞ്ജലി ഉൾപ്പെടെയുള്ള നിരവധി കൊറിയോഗ്രാഫികൾ അവതരിപ്പിച്ച വിനീത നെടുങ്ങാടി പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

മോഹിനിയാട്ടത്തിന്റെ ചരിത്രത്തിലാദ്യമായി പരപരാഗതമെന്ന് വിശ്വസിക്കപ്പെടുന്ന നർത്തകിയുടെ വേഷവിധാനത്തിൽ മാറ്റം വരുത്തി പുതിയൊരു വേഷം മോഹിനിയാട്ടത്തിന് നൽകിയത് വിനീത നെടുങ്ങാടിയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി സ്വയം രൂപകൽപ്പന ചെയ്ത വേഷത്തിലാണ് വിനീത മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. മോഹിനിയാട്ടമെന്ന കലാരൂപത്തെ ജീവവായുപോലെ പ്രണയിക്കുന്ന വിനീത നെടുങ്ങാടി കലാമണ്ഡലം ഗുരുമുഖത്ത് നിന്ന് സ്വായത്തമാക്കിയ ക്ഷേമാവതിയുടെ മോഹിനിയാട്ടത്തിന്റെ പരമ്പരാഗതമായ ശൈലിയിൽ മാത്രം നിലയുറപ്പിക്കാതെ കലാപരമായ പുതിയ സാധ്യതകൾക്ക് പിറവി നൽകാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

പാലക്കാട് നഗരത്തിലെ കൊപ്പത്താണ് വിനീത നെടുങ്ങാടിയുടെ ശ്രീലകം എന്ന വിശാലമായ കളരിയുള്ളത്. മോഹിനിയാട്ടത്തിന്റെ പരമ്പരാഗതവും നവീനവുമായ സഞ്ചാരപഥങ്ങളിലൂടെ പുതിയ നർത്തകിമാരെ ആനയിക്കുന്ന വിനീത് നെടുങ്ങാടിയുടെ മനസ്സിൽ നിറയുന്നത് മോഹിനിയാട്ടത്തിന്റെ ലാസ്യരസ പ്രധാനമായ പരീക്ഷണ സാധ്യതകളാണ്.

Denne historien er fra November 2022-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 2022-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024