ശരണമന്ത്രങ്ങൾ ഉരുവിട്ട് മലയാളവും കടന്ന് അന്യഭാഷകളിലെ പ്രേക്ഷകഹൃദയങ്ങൾ കൂടി കവർന്ന മലയാളത്തിന്റെ കുഞ്ഞുതാരകം ദേവനന്ദ കർണികാരം പൂത്തുലഞ്ഞു നിൽക്കുന്ന വേളയിൽ തന്റെ വിശേഷങ്ങൾ 'മഹിളാരത്നം' വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
കൃഷ്ണന്റെയും രാധയുടേയും മ്യൂറൽ മുഖങ്ങൾ വരച്ചു ചേർത്ത് ബീഡ്സും സീക്വൻസും മറ്റും ചേർന്നുവരുന്ന തത്തപ്പച്ച നിറത്തിലുള്ള ആര്യവർക്ക് ചെയ്ത കോട്ടൺ ടോപ്പും പട്ടുപാവാടയും അണിഞ്ഞ് അമ്മമ്മയുടെ കവിളിൽ മുത്തമിട്ട് ആ മടിയിൽ കിടന്നുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്ലു മോൾ പുഞ്ചിരിയോടെ സംസാരിച്ചുതുടങ്ങി.
എല്ലാം അമ്മയുടെ അനുഗ്രഹം
എന്നെ എഴുത്തിനിരുത്തിയതും ആദ്യമായി ചോറ് തന്നതുമെല്ലാം അമ്മയുടെ അടുത്ത് വെച്ചാണ്. ആ അമ്മയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഞാനിങ്ങനെയൊക്കെ ആയത് അല്ലേ...അമ്മമ്മേ . ആ കുസൃതിക്കുടുക്കയുടെ തലയിൽ തടവിക്കൊണ്ട് അമ്മമ്മ ശരിവച്ചു. എപ്പോഴെല്ലാം ഞാൻ മൂകാംബികയിലെ അമ്മയെ കാണാൻ ആഗ്രഹിക്കുന്നുവോ, അപ്പോഴെല്ലാം ഞാനും അച്ഛനും അമ്മയും അമ്മമ്മയും കൂടി പോകും. കൊല്ലൂരിലെ അഡിഗ അങ്കിളുമാരെയെല്ലാം എനിക്ക് നല്ല പരിചയമാണ്. അവർക്ക് എന്നോട് ഒത്തിരി സ്നേഹമാണ്.
ആലുവ ചൊവ്വരയിലെ പെരിയാറിന്റെ തീരത്തെ മനോഹരമായ പുതിയ വീട്ടിലിരിക്കുമ്പോഴും ദേവുവിന്റെ മനസ്സ് മൂകാംബികയിലായിരുന്നു.
എനിക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. മൂത്തമകൾ പ്രിയ, ഇളയമകൾ പ്രീത, പ്രീതയുടെ മകളാണ് ദേവു. ഞങ്ങൾ തിരുവനന്തപുരം ശാസ്തമംഗലത്താണ്. പെരുമ്പാവൂരിലേക്കാണ് പ്രീതയെ വിവാഹം കഴിച്ചത്. ദേവുവിന്റെ അമ്മമ്മ നളിനി സ്വയം പരിചയപ്പെടുത്തി. അമ്മയും അച്ഛനും ജോലിക്കാരായതുകൊണ്ട് തന്നെ ദേവുവിന്റെ വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറ് ഞാനാണ്. നെടുമ്പാശ്ശേരി എയർപോർട്ടിലെ ഉദ്യോഗസ്ഥയാണ് ദേവുവിന്റെ അമ്മ. അച്ഛൻ ജിബിന് ബിസിനസ്സുമാണ്. പൊതുപരിപാടികളിലും ലൊക്കേഷനിലുമെല്ലാം ജിബിനാണ് കൊണ്ടുപോകാറ്. എന്തിനേറെ പറയുന്നു. ഡ്രസ്സും മേക്കപ്പും ഹെയറുമെല്ലാം മോളുടെ അച്ഛൻ തന്നെ ചെയ്യും. മൂകാംബികയിൽ പോകുമ്പോൾ പറശ്ശിനിക്കടവ് മുത്തപ്പന്റെ അടുത്തും ദേവു പോകും. മുത്തപ്പനോടും ദേവു എല്ലാകാര്യങ്ങളും പറയും.
Denne historien er fra April 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്