മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ജോൺ ജേക്കബും. ധന്യമേരി വർഗ്ഗീസും ധന്യയും ജോണും ഒരേപോലെ കഴിവ് തെളിയിച്ച മേഖലകളാണ് അഭിനയവും ഡാൻസും ഒപ്പം ഫിറ്റ്നസും. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സാർത്ഥിയായി ധന്യ എത്തിയിരുന്നു. മോഡലിംഗിലാണ് ധന്യ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളിൽ തന്നെ പ്രിയങ്കരിയാക്കി. ദ്രോണ, വൈരം, പ്രണയം, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളിലെ ധന്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിലും ഡാൻസിലും വേറിട്ട ശൈലിയാണ് ജോൺ സ്വീകരിച്ചിട്ടുള്ളത്. മകൻ ജോഹാൻ ആണ് ധന്യയുടേയും ജോണിന്റേയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. പുതിയ വിശേഷങ്ങളുമായി ധന്യയും ജോണും ചേരുമ്പോൾ...
പ്രണയവും ആദ്യകണ്ടുമുട്ടലും
ധന്യ: ഒരു ഇന്റർവ്യൂവിന്റെ ഇടയിലാണ് ആദ്യമായി ഇച്ചായനെ ആദ്യം കാണുന്നത്. എന്റെ ചുറ്റുമുള്ള എല്ലാവർക്കും ജോണിനെക്കുറിച്ച് അന്ന് അറിയാമായിരുന്നു. എനിക്കൊഴികെ ആദ്യം കണ്ടപ്പോൾ തന്നെ ക്രഷൊന്നും തോന്നിയിരുന്നില്ല. നല്ലൊരു പയ്യൻ എന്ന ചിന്ത മനസ്സിൽ വന്നു, അത്രതന്നെ.
ജോൺ: ധന്യയ്ക്ക് എന്നെ അറിയില്ലായിരുന്നു. എങ്കിലും ധന്യയുടെ ആരാധകനായിരുന്നു ഞാൻ. ധന്യ നായികയായിയെത്തിയ വൈരം ഉൾപ്പെടെയുള്ള ചിത്രങ്ങൾ കണ്ടിട്ടുണ്ട്. വിദേശത്ത് വെച്ചുള്ള ഒരു സ്റ്റേജ് ഷോയിലൂടെയാണ് ധന്യയെ ആദ്യമായി കാണുന്നത്. അന്നായിരുന്നു ഞങ്ങൾ മനസ്സ് തുറന്ന് സംസാരിക്കുന്ന രണ്ടു പേരും ഒരുമിച്ച് ഡാൻസും ചെയ്തു. കൊറിയോഗ്രാഫി എന്റേത് തന്നെയായിരുന്നു.
പ്രൊപ്പോസൽ സീൻ രണ്ടുപേരും ഇപ്പോൾ ഓർത്തെടുക്കുമ്പോൾ, ജോൺ; അന്ന് പ്രണയം പങ്കിട്ട ആ നിമിഷം ഞാനിപ്പോഴും ഓർക്കുന്നുണ്ട്. നമ്മൾ ഇനി എത്ര വർഷം ജീവിക്കുമായിരിക്കും. കൂടിപ്പോയാൽ 80 വയസ്സൊക്കെ തികക്കൂ. ഇനിയൊരു പതിനെണ്ണായിരം ദിവസം നമ്മൾ ജീവിച്ചാൽ തന്നെ അതിന്റെ പകുതിയും ഉറങ്ങിത്തീർക്കും. അതുകൊണ്ട് ഈ പതിനെണ്ണായിരം ദിവസം നമുക്ക് ഒരുമിച്ച് ജീവിച്ചാലോ എന്നാണ് ധന്യയോട് അന്ന് ഞാൻ ചോദിച്ചത്.
Denne historien er fra June 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്