സലിംകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ ചാരങ്ങാട്ടെ ശേഖരൻ ആളൊരു ഇന്ദുചൂടനാണ്. അതായത് മിണ്ടിയാൽ ചൂടാകും. എല്ലാത്തിനോടും അയാൾക്ക് പുച്ഛമാണ്. പ്രത്യേകിച്ച് സ്ത്രീകളോട്. ഭാര്യ കമലയോടുള്ള അയാളുടെ സമീപനം വളരെ റൂഡ് ആണ്. സ്ത്രീകളെ മുഴുവൻ പരമപുച്ഛത്തോടെ കാണുന്ന ശഖരന്റെ വിശേഷങ്ങൾ ഒന്നറിയാമെന്ന് കരുതിയാണ് തിരുവനന്തപുരത്തെ ശേഖരന്റെ ഫ്ളാറ്റിലേക്ക് മഹിളാരത്നം പ്രതിനിധി കടന്നുചെന്നത്. അത്ഭുതമെന്ന് പറയട്ടെ അവിടെ ഞങ്ങൾക്ക് ശേഖരനെ കാണാൻ സാധിച്ചില്ല. അഡ്രസ്സൊന്നും മാറിയിട്ടില്ല കേട്ടോ.
സ്വപ്നക്കൂടെന്ന ആ ഫ്ളാറ്റിൽ ഞങ്ങൾ കണ്ടത് ബിൽജിൻ തോമസിനെയാണ്. അതെ ഗൗരീശങ്കരത്തിലെ ശേഖരൻ ആ നാലു ചുവരുകൾക്കുള്ളിൽ വെറും ബിൽജിൻ മാത്രമാണ്. തെല്ലൊരു അമ്പരപ്പോടെ നിന്ന 'മഹിളാരത്നം' ടീമിനെ ബിൽജിൻ ചെറുപുഞ്ചിരിയോടെ സ്വീകരിച്ചു. തുടർന്ന് സുദീർഘമായ ഒരു സംഭാഷണം. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ ഗൗരീശങ്കരത്തിലെ ശേഖരൻ എന്ന ബിൽജിൻ തന്റെ മനസ്സുതുറക്കുന്നു.
ശേഖരനെ കാണാനാണ് വന്നത്. പക്ഷേ, കണ്ടത് ബിൽജിനെയാണ് ?
അത് അങ്ങിനെ ആകണമല്ലോ. അഭിനയം സെറ്റിൽ മാത്രമാണ്. ഇവിടെ ഞാൻ ഞാൻ മാത്രമാണ്.
കുടുംബം ?
ഭാര്യ ബബിത ബിൽജിൻ, മൂന്നു മക്കളാണ്. മൂത്തയാൾ അമേല. രണ്ടാമത്തേത് അലൈന അനോറയാണ് ഏറ്റവും ഇളയയാൾ.
കുസൃതികുടുക്കകളാണല്ലോ ?
ഇങ്ങിനിരിക്കുന്നതൊന്നും കൂട്ടാക്കണ്ട. കുണ്ടണിക്കുടുക്കകളാണ് ബിൽജിൻ മിനിസ്ക്രീനിൽ മൂന്നു പേരും.
ബിൽജിൻ മിനിസ്ക്രീനിൽ പുതുമുഖമാണ്. പക്ഷേ, സൈബർ ഇടങ്ങളിൽ ഇതിനോടകം തന്നെ ധാരാളം ഫോളോവേഴ്സ് ഉണ്ടല്ലോ ?
അതുശരിയാണ്. പക്ഷേ, അതെങ്ങിനെയാണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. ധാരാളം പേർ എന്നെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നുണ്ട്. കല്യാണത്തിനും മറ്റുമൊക്കെ പോകുമ്പോൾ ഒരുപാടുപേർ എന്നെ തിരിച്ചറിയുന്നുണ്ട്. ഏഷ്യാനെറ്റിന്റെ ഒരു റീച്ചും അതിന് പിന്നിലുണ്ടെന്ന് തോന്നുന്നു. ഏതായാലും സന്തോഷം മാത്രമേയുള്ളൂ.
വെള്ളിത്തിരയിലെ വില്ലനാണ് ശേഖരൻ, വില്ലനേയും ആൾക്കാർ ഇഷ്ടപ്പെടുന്നുണ്ട്. അല്ലേ ?
Denne historien er fra October 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്
ആഘോഷങ്ങൾ ശ്രദ്ധയോടെ
ആഘോഷ വേളകൾ കൂട്ടായ്മയുടേയും പങ്കുവയ്ക്കലുകളുടേതുമാണ്
കറുപ്പിന്റെ രാഷ്ട്രീയം
അഭിനേത്രിയും നർത്തകിയുമായ അശ്വതി മനസ്സ് തുറക്കുന്നു
സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട
അമൂല്യമായതിന് നശിക്കാനാവില്ല
പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!
ഡോഗ് ട്രെയ്നിംഗിലൂടെ ലക്ഷങ്ങൾ വരുമാനം സമ്പാദിക്കുകയും, സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത അഞ്ജലി സംസാരിക്കുന്നു
പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും
എക്സ്പറ്റെഷൻസ് വയ്ക്കുമ്പോഴാണ് കുറേയധികം മാനസികമായി സംഘർഷങ്ങളുണ്ടാകുന്നത്