മലയാളത്തേയും മലയാളികളേയും അത്ര പെട്ടെന്ന് വിദ്യാ ബാലന് മറക്കാനാവില്ല. കാരണം വിദ്യ ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിച്ചത് മലയാളത്തിലായിരുന്നു. 'ചക്രം' എന്ന സിനിമയിൽ മോഹൻലാലിന്റെ ജോഡിയായി. എന്നാൽ വിദ്യയുടെ ആ തുടക്കം അക്ഷരാർത്ഥത്തിൽ പിഴച്ചു. ആ സിനിമയ്ക്ക് പൂർണ്ണത കൈവരിക്കാനായില്ല. പിന്നീട് സിനിമയിൽ പോരാട്ടങ്ങൾ നടത്തിയെങ്കിലും മുന്നേറാനായില്ല. സിനിമയോട് വിടപറഞ്ഞ് പരസ്യചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിദ്യാബാലനെ പിന്നീട് സിനിമ കടാക്ഷിച്ചത് ലോകം തന്നെ വിസ്മയിക്കുന്ന രീതിയിൽ. ഇന്ന് എവിടേയും സെൻസേഷനാണ് പാലക്കാട് സ്വദേശിനിയായ ഈ താരം. ബോളിവുഡ്ഡിന്റെ ഏറെ വില പിടിപ്പുള്ള നായികയായ വിദ്യാബാലനുമായി ഒരു കൂടിക്കാഴ്ച...
സിൽക്ക് സാരിയും വിദ്യാബാലനും തമ്മിൽ എന്തോ ജന്മബന്ധം ഉള്ള പോലെ തോന്നുന്നു.. പലപ്പോഴും പട്ടു പുടവയണിഞ്ഞാണല്ലോ നിങ്ങളെ കാണാറ്. സിനിമയിലായാലും
വിദ്യാബാലൻ: പട്ട് എന്നുപറയുന്നതിനേക്കാൾ അല്ലെങ്കിൽ പട്ടിനേക്കാൾ പുടവ അണിയുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. പ്രത്യേക ദിവസങ്ങളിൽ ധരിക്കുന്നതിനായി അമ്മയുടെ പക്കൽ കാഞ്ചീപുരം പട്ടു സാരിയുടെ വലിയൊരു ശേഖരം തന്നെ ഉണ്ടായിരുന്നു. അമ്മ മാത്രമല്ല വലിയമ്മ, അമ്മായിമാർ എന്നിങ്ങനെ എനിക്ക് ചുറ്റുമുള്ള പലരേയും പട്ടു സാരി ഉടുത്താണ് ഞാൻ കണ്ടിട്ടുള്ളത്. ആ പുടവകളുടെ കളറും ടെമ്പിൾ ബോർഡറുമൊക്കെ വളരെ മനോഹരമായിരുന്നു. എന്റെ അടുത്തിടെ പുറത്തിറങ്ങിയ 'തുമാരി സുലു എന്ന സിനിമയിലും എന്റെ കോസ്റ്റ്യൂം മുഴുവൻ സാരികളായിരുന്നു. ആ കളറുകളും ഫ്ളോറൽ ഡിസൈൻസും അത്രമാത്രം ഭംഗിയുള്ളതായിരുന്നു. മുംബയിലെ കൊടും ചൂടിൽ ഷൂട്ടിംഗ് നടക്കുന്ന വേളയിൽ ആ സാരികൾ എനിക്ക് വളരെയധികം കുളിർമ്മയേകിയ അനുഭവമാണ് നൽകിയത്.
എന്റെ അമ്മായി(അച്ഛന്റെ സഹോദരി) ചെന്നൈയിലായിരുന്നു. അവരെ കാണാൻ ചെന്നൈയിൽ വരുമ്പോഴൊക്കെ ഞാൻ മുടങ്ങാതെ മെറീനാ ബീച്ചിൽ പോകുമായിരുന്നു. മോഡലും ടി.വി അവതാരകയുമൊക്കെ ആയശേഷം പ്രൊഫഷണൽ കാര്യങ്ങൾക്കായി ഇടയ്ക്കിടെ ചെന്നൈയിൽ വരാറുണ്ടായിരുന്നു. വരുമ്പോഴൊക്കെ അമ്മയ്ക്ക് പട്ടുപാവാടയും മൈസൂർ പാക്കും വാങ്ങിക്കാതെ മടങ്ങാറില്ലായിരുന്നു.
സിൽക്കിനോടുള്ള ഇഷ്ടം കൊണ്ടാണോ സിൽക്ക് സ്മിതയുടെ കഥാപാത്രവും ഇഷ്ടപ്പെട്ടത്?
Denne historien er fra March 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്