ഗോഡ്ഫാദറില്ലാതെ മലയാള സിനിമയിലേക്ക് കടന്നുവന്ന കുളപ്പുള്ളി ലീല തന്റെ നാടക-ചലചിത്ര ജീവിതത്തിന്റെ ആറ് പതി റ്റാണ്ട് പിന്നിട്ടിരിക്കുന്നു. യഥാർത്ഥത്തിൽ നാടകമെന്നത് കുളപ്പുള്ളി ലീലയ്ക്ക് ജീവവായുവാണ്. മുഖത്ത് ചായം തേച്ചുകഴിഞ്ഞാൽ അരങ്ങിലും, ക്യാമറയുടെ മുന്നിലും ഭാവാഭി നയത്തിന്റെ ഊർജ്ജപ്രവാഹത്തിലൂടെ സഞ്ചരിക്കാൻ കുളപ്പുള്ളി ലീലയ്ക്ക് നിമിഷങ്ങൾ മതി.
ദുരിതപൂർണ്ണമായ ജീവിത സാഹചര്യത്തിലൂടെ കടന്നുവന്ന കുളപുള്ളി ലീല പൊള്ളുന്ന ജീവിതാനുഭവങ്ങളോട് സമരം ചെയ്താണ് മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയത്. സീരിയലുകളിലൂടെ കുടുംബസദസ്സുകളുടെ ഹൃദയം തൊട്ടറിഞ്ഞ കുളപ്പുള്ളി ലീല മലയാള ത്തിലും തമിഴിലുമായി 400 ലധികം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. അണ്ണായെന്ന തമിഴ് ചിത്രത്തിൽ മുത്തശ്ശിയായി അഭിനയിച്ചതിന് സൂപ്പർസ്റ്റാർ രജനികാന്തിന്റെ പ്രശംസ പിടിച്ചുപറ്റിയ കുളപ്പുള്ളി ലീല തമിഴ് സിനിമയിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. തമിഴിൽ കൈനിറയെ ചിത്രങ്ങളു മായി പ്രയാണം തുടരുമ്പോഴും കുള പുള്ളി ലീലയുടെ മനസ്സിൽ നാടകം പെരുമഴയായി പെയ്തിറങ്ങുകയാണ്.
ക്യാമറയുടെ വെള്ളിവെളിച്ചത്തിന് മുന്നിൽ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ആക്ഷനും കട്ടിനും കാതോർക്കുമ്പോഴും നാടകാഭിനയത്തിന്റെ കരുത്ത് കുള പുള്ളി ലീലയെന്ന അഭിനേത്രിയെ കൂടുതൽ ഊർജ്ജസ്വലയാക്കുകയാണ്. കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കുളപ്പുള്ളി ലീല അരങ്ങിൽ കഥാപാത്രമായി നിറഞ്ഞുനിന്നപ്പോൾ നാടകാസ്വാദകർക്ക് അതൊരു നവ്യാനുഭൂതിയായി. വിവിധ നാടകങ്ങളിലൂടെ 1500 ഓളം വേദികളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കുളപ്പുള്ളി ലീലയ്ക്ക് നാടകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള, മെഡിമിക്സ് സ്ഥാപകനും നാടകനടനും സംവിധായകനുമായ വി.പി. സിദ്ധന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വി.പി. സത്യൻ നാടകപുരസ്ക്കാരം അടുത്തിടെയാണ് ലഭിച്ചത്. ചെന്നൈ യിൽ പുതിയൊരു തമിഴ് സിനിമയുടെ സെറ്റിൽ അഭിനയത്തിന്റെ തിരക്കുകൾക്കിടയിലാണ് നാടക പുരസ്ക്കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കുളപ്പുള്ളി ലീല തന്റെ നാടകാഭിനയജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
ഇപ്പോഴും കുളപ്പുള്ളി ലീലയെന്ന അഭിനേത്രിയുടെ കരുത്ത് അമ്മയാണല്ലോ. നാടകാഭിനയത്തിൽ സജീവമായ കാലത്ത് അമ്മയുടെ പിന്തുണയുണ്ടായിരുന്നോ...?
Denne historien er fra March 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്