സിനിമയെ വെല്ലുന്ന കഥപോലെയാണ് ഗീത പൊതുവാൾ എന്ന കരുത്തുറ്റ സ്ത്രീയുടെ ജീവിതയാത്ര. വർഷ ങ്ങൾക്ക് മുമ്പ് ഗവൺമെന്റ് സർവീസിൽ നിന്ന് വോളന്ററി റിട്ടയർമെന്റ് എടുത്ത് അഭിനേത്രി കൂടിയായ ഗീത ആങ്കറിംഗിൽ സജീവമായ കാലത്താണ് ഭിന്നശേഷി ക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങൾ കാണാൻ ഇടയാവുന്നത്. അന്ന് കാണിയായി ഇരുന്ന ഗീതയുടെ മനസ്സിനെ അത് തൊട്ടതിനപ്പുറം വൈകാരികമായി വല്ലാതെ ഉലച്ചു. അത് ലോകം അറിയണം എന്ന ഒറ്റ ഉദ്ദേശത്തോടെ ഫേസ്ബുക്ക് വാളിൽ അവരെ പ്രശംസിച്ചുകൊണ്ട് പോസ്റ്റുകൾ പങ്കുവച്ചപ്പോൾ ആ കുട്ടികളെക്കുറിച്ച് ഒരുപാട് എൻക്വയറികൾ ഗീതയെ തേടിയെത്തി. കൂട്ടത്തിൽ മസ്ക്കറ്റിൽ നിന്ന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി ആ കുട്ടികളുടെ പെർഫോമൻസ് തങ്ങൾക്ക് വേണ്ടി ചെയ്യാമോ എന്നും അന്വേഷിച്ചു.
അന്ന് കുട്ടികൾക്കൊപ്പം മസ്ക്കറ്റിൽ എത്തിയ ഗീതയ്ക്ക് കുട്ടികളെ ലീഡ് ചെയ്യുന്ന വ്യക്തിയിൽ നിന്ന് മോശമായ അനുഭവമുണ്ടായി. അത് ഗീത എന്ന സ്ത്രീയെയും ഗീത എന്ന അമ്മയേയും വല്ലാതെ വേട്ടയാടി. അയാളുടെ കീഴിൽ നിൽക്കുന്ന ഭിന്നശേഷിക്കാരായ ആ കുഞ്ഞുങ്ങൾ അവിടെ സുരക്ഷിതമല്ലെന്ന തോന്നലിൽ നിന്നാണ് അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്. ആ തീരുമാനമാണ് ദൃശ്യയായും ഇന്ന് ദൃശ്യശക്തിയായ പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെടുന്ന പെർഫോമിംഗ് ഗ്രൂപ്പായും വളർന്നതിന്റെ പ്രധാന കാരണം. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും നമ്മുടെ കുട്ടി കൾക്കായി ഒരുപാട് ചെയ്യാനുണ്ടെന്ന് പറഞ്ഞു കൊണ്ട് ഗീത സംസാരിച്ചുതുടങ്ങി.
അവർ എന്റെ മക്കളാണ്, സന്തോഷമാണ്
Denne historien er fra March 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്