സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുകയാണ്. പ്രക്ഷുബ്ധമായ കടലിലേക്ക് നോക്കിയിരിക്കുമ്പോഴും ദിസീമയുടെ കയ്യിലെ ഫോണിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരുന്നു.
ചില്ലുജാലകത്തിൽ പതിച്ച മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നതും നോക്കി ഓർമ്മകളുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ പുതുമഴയിലെ കടലാസ് തോണിയിലേക്ക് മനസ്സ് പായിക്കുകയാണ് നന്ദന.
രോമകൂപങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന തണുപ്പ് ആസ്വദിച്ചുകൊണ്ട് തെങ്ങോലകൾ ആടിയുലയുന്നത് നോക്കുകയാണ് സ്നേഹ.
കോവളം ലൈറ്റ്ഹൗസ് റോഡിലെ പ്രശസ്തമായ സാഗര ബീച്ച് റിസോർട്ടിൽ “മഹിളാരത്നത്തിന്റെ ഷൂട്ടിനായി എത്തിയതാണിവർ.
എന്ന് നിന്റെ മൊയ്തീൻ, ഡാർവിന്റെ പരിണാമം, ചന്ദ്രകാന്തം, ഇലച്ചിത്രം, കുട്ടിമാമ, ഒരു സിനിമാക്കാരൻ, മോഹൻലാൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഗൂഢാലോചന, നീല രാത്രി, എൽ.എൽ.ബി, മനസ്സാവാചാ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, തണുപ്പ്, തല വൻ എന്നീ ചിത്രങ്ങളിലും സുധാമണി സൂപ്പറാ, വർണ്ണപ്പകിട്ട്, അമ്മയറിയാതെ, അമ്മക്കിളിക്കൂട്, കന്യാദാനം എന്നീ പര പരകളിലും നിരവധി പരസ്യചിത്രങ്ങ ളിലും അഭിനയിച്ച കോഴിക്കോട് വടകര സ്വദേശി ദിസീമയും തിയേറ്റർ ആർട്ടിസ്റ്റും അനുരാഗഗാനം പോലെ, കാതോട് കാതോരം, മഴയെത്തും മുൻപേ എന്നീ സീരിയലുകളിലും റീലിസിനൊരുങ്ങുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലും അഭിനയിച്ച തിരുവനന്തപുരം സ്വദേശി നന്ദന എസ്. നായരും നൃത്തവും യാത്രയും പാചകവും അഭിനയവുമെല്ലാം ഇഷ്ടപ്പെടുന്ന ശ്യാമാംബരം എന്ന സീരിയലിലെ അശ്വതി എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്ന തിരുവനന്ത പുരം സ്വദേശി സ്നേഹാ സുരേന്ദ്രനുമാണ് സാഗരയിൽ ഒത്തുകൂടിയത്.
മഴമേഘങ്ങൾക്കിടയിൽ സൂര്യൻ മറഞ്ഞതിനാൽ ഇരുട്ടുമൂടിയ അന്തരീക്ഷത്തിലൂടെ പെയ്തിറങ്ങുന്ന മഴ ത്തുള്ളികൾ കാറ്റിൽ നൃത്തം വെച്ചു കൊണ്ടിരുന്നു. മഴതോരാൻ കാത്തു നിൽക്കാതെ മഴക്കോട്ടുകളും കുടകളുമായി അവർ മഴയിലേക്ക് ഇറങ്ങി ആനന്ദനൃത്തം ആരംഭിച്ചു.
നന്ദനാ... നീ നല്ലൊരു ഗായികയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഒരു പാട്ട് പാടു.. ദിസീമ പറഞ്ഞയുടനെ സ്നേഹയും നന്ദനയെ നിർബന്ധിച്ചു. ഓ... പാടാലോ.. ഏത് പാട്ടാ ആദ്യം പാടേണ്ടത്. ഇതുമതി...
Denne historien er fra July 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്